കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസും മൃദു ഹിന്ദുത്വത്തിലേക്ക്... മധ്യപ്രദേശില്‍ ഗോശാലകള്‍ക്ക് പിന്നാലെ രാമലീലയും

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ മൃദു ഹിന്ദുത്വം കടുപ്പിച്ച് കോണ്‍ഗ്രസ്. രാം വന ഗമന്‍ പാതയ്ക്ക് പിന്നാലെ സംസ്ഥാനത്തെങ്ങും രാമലീലകള്‍ നടത്താന്‍ ഒരുങ്ങുകയാണ് കമല്‍നാഥ് സര്‍ക്കാര്‍. ശ്രീരാമന്‍ വന വാസത്തിനായി പോയ പാതയെന്നാണ് വന ഗമന്‍ പാതയുടെ പേരിലുള്ള വിശ്വാസം. അതേസമയം രാമലീല രാമായണത്തിന്റെ നാടകാവിഷ്‌കാരമാണ്. ഹിന്ദു വിശ്വാസികള്‍ക്കിടയില്‍ രാമലീലയ്ക്ക് വലിയ പ്രാധാന്യമുണ്ട്. നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണ് ഇതിലെ ആവിഷ്‌കാരം.

1

അതേസമയം രാമലീല സംസ്‌കാരം വീണ്ടും വ്യാപകമാക്കുന്നതോടെ സംസ്ഥാനത്ത് ബിജെപിയുടെ ഹിന്ദുത്വ വോട്ടുകള്‍ കൂടി നേടിയെടുക്കുകയാണ് കമല്‍നാഥ് സര്‍ക്കാരിന്റെ ലക്ഷ്യം. നേരത്തെ ഗോശാലകള്‍ വ്യാപകമായി നിര്‍മിക്കുന്നതിനായി പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ രാമന്‍ വനവാസത്തിനായി പോയ പാതയുടെ ബ്ലൂ പ്രിന്റും തയ്യാറാക്കിയിരുന്നു. ഈ പാതയുടെ അറ്റകുറ്റ പണികളാണ് ഇപ്പോള്‍ നടക്കാന്‍ ഒരുങ്ങുന്നത്.

മൃദു ഹിന്ദുത്വമാണ് കോണ്‍ഗ്രസ് ഇനി സ്വീകരിക്കാന്‍ പോകുകയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അത്തരം കക്ഷികളെയും കൂടെ നിര്‍ത്തും. മതേതര പ്രതിച്ഛായക്കൊപ്പം ഹിന്ദുവോട്ടുകളും കൂടെ നിര്‍ത്താനുള്ള നീക്കമാണ് ഇത്. രാമലീല എന്നത് നമ്മുടെ പാരമ്പര്യവും പഴയ പ്രതിച്ഛായയുമാണെന്ന് നഗരവികസന കാര്യ മന്ത്രി ജയ്‌വര്‍ധന്‍ സിംഗ് പ റഞ്ഞു. സംസ്ഥാനത്തെ 378 മുനിസിപ്പാലിറ്റികളില്‍ രാമലീല സ്റ്റേജുകള്‍ സജ്ജമാക്കും.

സംസ്ഥാനത്ത് ഇതുവരെ 1000 ഗോശാലകളാണ് കമല്‍നാഥ് സര്‍ക്കാരുണ്ടാക്കിയത്. ഇതിനായി 132 കോടി രൂപ വകയിരുത്തുകയും ചെയ്തു. ഇതിനായി കോര്‍പ്പറേറ്റുകളെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ആധുനിക രീതിയിലുള്ള ഗോശാലകളാണിത്. അതേസമയം ബിജെപി ഈ നീക്കത്തെ സ്വാഗതം ചെയ്തിട്ടില്ല. ഭജന്‍ കീര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് വെട്ടിക്കുറച്ച സര്‍ക്കാരാണിതെന്നും, ഇപ്പോഴത്തെ നീക്കം രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണെന്നും ബിജെപി വക്താവ് രജനീഷ് അഗര്‍വാള്‍ പറഞ്ഞു.

 കോണ്‍ഗ്രസിന്റെ പ്ലാന്‍ നടക്കില്ല... ജെഡിഎസ് മുഖം തിരിച്ചു, ദേവഗൗഡ പറയുന്നത് ഇങ്ങനെ കോണ്‍ഗ്രസിന്റെ പ്ലാന്‍ നടക്കില്ല... ജെഡിഎസ് മുഖം തിരിച്ചു, ദേവഗൗഡ പറയുന്നത് ഇങ്ങനെ

English summary
madhya pradesh government plans to revive ramleelas across state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X