ചരിത്ര തീരുമാനവുമായി മധ്യപ്രദേശ് സർക്കാർ; വനിതാ പൊലീസിന് ലിംഗമാറ്റ ശസ്ത്രക്രിയക്ക് അനുമതി
മധ്യപ്രദേശ്: വനിതാ പൊലീസിന് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താൻ അനുമതി നൽകി മധ്യപ്രദേശ് സർക്കാർ. ചരിത്രത്തിലാദ്യമായാണ് സർക്കാർ ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്. വനിതാ പൊലീസ് കോൺസ്റ്റബിളാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് അനുമതി തേടിയത്. 2019ൽ അപേക്ഷ സമർപ്പിച്ച് മതിയായ രീതിയിലുള്ള മാനസിക-ശാരീരിക മെഡിക്കൽ പരിശോധനകൾ ഉൾപ്പടെ പൂർത്തിയാക്കിയ ശേഷമായിരുന്നു ശസ്ത്രക്രിയ നടന്നത്.
മധ്യപ്രദേശിൽ ആദ്യമായിട്ടാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടക്കുന്നത്. വനിതാ പൊലീസ് കോൺസ്റ്റബിളാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് അനുമതി തേടിയത്. സർക്കാരിൽ 2019 ൽ അപേക്ഷ ഇവർ സമർപ്പിച്ചിരുന്നു. മതിയായ മാനസിക ശാരീരിക പരിശോധനകൾക്ക് ശേഷമാണ് അനുമതി നൽകിയത്. ഇതിലൂടെ ഒരു ചരിത്ര തീരുമാനമാണ് മധ്യപ്രദേശ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.

വനിതാ കോൺസ്റ്റബിളിന് തന്നെ ഇതിനുള്ള അനുമതി നൽകുന്നതിലൂടെ പൊലീസ് വകുപ്പിലും ഇത് സംബന്ധിച്ച് പുതിയ തീരുമാനമെടുക്കുകയെന്ന ലക്ഷ്യം കൂടി ഇതിനുണ്ട്. ഗ്വാളിയോറിലെയും ഡൽഹിയിലെയും ഡോക്ടർമാർ യുവതിക്ക് ലിം ഗമാറ്റ ശസ്ത്രക്രിയ സംബന്ധിച്ച നിർദേശങ്ങൾ നൽകിയതായി മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു.
പെൺശരീരത്തിൽ തളയ്ക്കപ്പെട്ട പുരുഷനായാണ് ഇത്രയും നാൾ അവർ ജീവിച്ചതെന്ന് പറഞ്ഞിരുന്നതായി ചീഫ് സെക്രട്ടറി രാജേഷ് രജോറ വ്യക്തമാക്കി. ഇതിൽ നിന്ന് മുക്തി നേടാൻ വേണ്ടിയാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിറങ്ങിയതെന്നും അവർ പറയുന്നു.2018ൽ മഹാരാഷ്ട്രയിലെ ബീഡിൽ നിന്നുള്ള വനിതാ കോൺസ്റ്റബിൾ ലളിതാ സാൽവെ ലിം ഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു.
അതിനിടെ, ലിം ഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ മ ഹാരാഷ്ട്രയിലെ ആദ്യത്തെ വനിതാ കോൺസ്റ്റബിളായി മാറിയിരിക്കുകയാണ് ലളിത. സെന്റ് ജോർജ് ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കു ശേഷം പേര് ലളിത് എന്ന രീതിയിലേക്ക് പുനർനാമകരണവും ചെയ്തിട്ടുണ്ട്.
ഇങ്ങനെയൊന്നും നോക്കല്ലേ കീർത്തി; മെറൂൺ സാരി കീർത്തി സുരേഷിന്റെ മരയ്ക്കാർ ലുക്ക് വൈറൽ












Click it and Unblock the Notifications