കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തനിനിറം പുറത്തെടുത്ത് ബിജെപി സർക്കാർ.. വിവാദ ബോളിവുഡ് ചിത്രം പത്മാവതിക്ക് നിരോധനം!

Google Oneindia Malayalam News

ഭോപ്പാല്‍: ചരിത്ര സിനിമയായ പത്മാവതിയെച്ചൊല്ലിയുള്ള വിവാദം രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. ഇന്ത്യയെപ്പോലൊരു ജനാധിപത്യ രാജ്യത്ത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തി വെക്കാന്‍ ഭരണകൂടത്തെ അനുവദിക്കുന്നത് അപകടകരമാണ്. റിലീസ് പോലും ചെയ്യാത്ത സിനിമയ്ക്ക് നേരെയാണ് സംഘപരിവാര്‍ സംഘങ്ങള്‍ കൊലവിളി മുഴക്കുന്നത്. അഹസിഷ്ണുതയുടെ ഈ ആക്രോശങ്ങള്‍ക്ക് കേന്ദ്രം ഭരിക്കുന്ന ബിജെപിയും മൗനാനുവാദവും ഉണ്ട്. അതിനിടെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ ചിത്രം പുറത്തിറങ്ങും മുന്‍പേ നിരോധനം എന്ന വിചിത്രമായ നടപടിയും സംഭവിച്ചിരിക്കുന്നു.

അന്തിക്കള്ള് വിറ്റ് തുടങ്ങിയ ജീവിതം.. പൂമ്പാറ്റ സിനിക്ക് തട്ടിപ്പിന് കൂട്ടായി സാത്താൻ സേവയും!അന്തിക്കള്ള് വിറ്റ് തുടങ്ങിയ ജീവിതം.. പൂമ്പാറ്റ സിനിക്ക് തട്ടിപ്പിന് കൂട്ടായി സാത്താൻ സേവയും!

വമ്പൻ സ്രാവും മാഡവുമില്ല, സാക്ഷിയായി മഞ്ജുവില്ല.. ദിലീപിനെതിരെ തെളിവുണ്ടെന്ന് ആവർത്തിച്ച് പോലീസ്വമ്പൻ സ്രാവും മാഡവുമില്ല, സാക്ഷിയായി മഞ്ജുവില്ല.. ദിലീപിനെതിരെ തെളിവുണ്ടെന്ന് ആവർത്തിച്ച് പോലീസ്

കൊലവിളിക്ക് ഇര പത്മാവതി

കൊലവിളിക്ക് ഇര പത്മാവതി

തങ്ങള്‍ക്ക് വിപരീതമായി ചിന്തകളേയും പ്രവര്‍ത്തികളേയം അക്രമം കൊണ്ട് മാത്രം നേരിടാന്‍ അറിയുന്നവരാണ് സംഘപരിവാറുകാര്‍. രാജ്യത്ത് പല ഉദാഹരണങ്ങളും ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. പത്മാവതിക്ക് മുന്‍പ് തമിഴ് ചിത്രം മേര്‍സല്‍ ആയിരുന്നു സംഘികളുടെ ഇര. ചിത്രത്തില്‍ ജിഎസ്ടിയെക്കുറിച്ചും മറ്റും വന്ന പരാമര്‍ശങ്ങളുടെ പേരില്‍ നടന്‍ വിജയിനെ വര്‍ഗീയമായി പോലും ആക്രമിച്ചു അക്കൂട്ടര്‍.

പത്മാവതി നിരോധിച്ചു

പത്മാവതി നിരോധിച്ചു

മേര്‍സലിനേക്കാളും ദയാരഹിതമായാണ് പത്മാവതി ആക്രമിക്കപ്പെടുന്നത്. റാണി പത്മാവതിയെ മോശക്കാരിയായി ചിത്രീകരിക്കുന്നുവെന്നും ചരിത്രം വളച്ചൊടിക്കുന്നുവെന്നുമാണ് ആക്ഷേപം. ചിത്രം തിയറ്ററില്‍ എത്തിയിട്ടില്ല എന്നിരിക്കെ ഈ കൊലവിളി മുഴക്കുന്നവര്‍ക്കൊന്നും എന്താണ് യാഥാര്‍ത്ഥ്യം എന്നറിഞ്ഞിരിക്കാനിടയില്ല. ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ പത്മാവതി നിരോധിച്ചിരിക്കുന്നത് വെറും ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ്.

റിലീസ് നീട്ടിവെച്ചു

റിലീസ് നീട്ടിവെച്ചു

ഡിസംബര്‍ ഒന്നിന് ആയിരുന്നു പത്മാവതിയുടെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ തിയറ്ററുകള്‍ കത്തിക്കും എന്നതടക്കമുള്ള ഭീഷണികളുടെ പശ്ചാത്തലത്തില്‍ റിലീസ് നീട്ടിവെച്ചിരിക്കുകയാണ്. അതിനിടെയാണ് മധ്യപ്രദേശുകാര്‍ ചിത്രം കാണേണ്ടെന്ന് ബിജെപി തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രജപുത്രരുടെ പ്രതിഷേധം

രജപുത്രരുടെ പ്രതിഷേധം

മധ്യപ്രദേശില്‍ പത്മാവതിയുടെ റിലീസ് തടയണം എന്നാവശ്യപ്പെട്ട് രജപുത്ര സംഘടനകള്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് നിവേദനം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. രജപുത്ര ചരിത്രത്തെ അപമാനിക്കുന്നതാണ് സിനിമയെന്നാണ് പ്രതിഷേധക്കാരുടെ വാദം. ചരിത്രവും ഭാവനയും കൂട്ടിച്ചേര്‍ത്താണ് സിനിമയെന്നും രജപുത്ര സംഘടനകള്‍ ആരോപിക്കുന്നു.

ചിത്രം വിലക്കണമെന്ന്

ചിത്രം വിലക്കണമെന്ന്

മധ്യപ്രദേശിനെ കൂടാതെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ രാജസ്ഥാനും ഉത്തര്‍ പ്രദേശും പത്മാവതിക്ക് എതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ചിത്രത്തിന് വിലക്കേര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ് സര്‍ക്കാരുകള്‍ കേന്ദ്രത്തിന് കത്തയച്ചു. വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യാതെ ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ല എന്നാണ് വെല്ലുവിളി.

പത്മാവതിക്ക് ഭോപ്പാലില്‍ പ്രതിമ

പത്മാവതിക്ക് ഭോപ്പാലില്‍ പ്രതിമ

ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ല എന്നാണ് തീരുമാനമെങ്കിലും റാണി പത്മാവതിക്ക് ഭോപ്പാലില്‍ പ്രതിമ സ്ഥാപിക്കാനാണ് മധ്യപ്രദേശ് സര്‍ക്കാരിന്റെ നീക്കം. റാണി പത്മാവതി രാഷ്ട്രമാതാവാണെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ വ്യക്തമാക്കി. റാണിയുടെ പേരില്‍ രാഷ്ട്രമാത പത്മാവതി പുരസ്‌ക്കാരം ഏര്‍പ്പെടുത്താനും മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ഇടപെടില്ലെന്ന് സുപ്രീം കോടതി

ഇടപെടില്ലെന്ന് സുപ്രീം കോടതി

അതിനിടെ ചിത്രത്തിലെ വിവാദ രംഗങ്ങള്‍ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. പത്മാവതിയുടെ റിലീസുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സിനിമയ്ക്ക് നിയമപ്രകാരമുള്ള അനുമതി നല്‍കേണ്ടത് സെന്‍സര്‍ ബോര്‍ഡ് ആണ്. സെന്‍സര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ കൈ കടത്താനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

English summary
Madhya Pradesh Government bans Sanjay Leela Bhansali’s ‘Padmavati’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X