ഫേസ്ബുക്ക് പോസ്റ്റ്; രണ്ടുപേര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ്
ഭോപാല്‍: കാളി ദേവിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ചെയ്തെന്ന് ആരോപിച്ച് രണ്ടുപേര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ്. മധ്യപ്രദേശ് പോലീസ് ആണ് തിങ്കളാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതോടെ ഇരുവര്‍ക്കും ഒരു വര്‍ഷത്തേക്ക് ജാമ്യത്തില്‍ പുറത്തിറങ്ങാന്‍ കഴിയില്ല. ഇവരുടെ പോസ്റ്റ് മതവിദ്വേഷമുണ്ടാക്കുന്നതും മതവികാരത്തെ വ്രണപ്പെടുത്തുന്നതുമാണെന്ന് പോലീസ് വ്യക്തമാക്കി.
മെയ് 19നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈയില്‍ അന്റോപ് ഹില്ലില്‍വെച്ച് മുംബൈ ഭോപാല്‍ പോലീസിന്റെ സംയുക്ത റെയ്ഡിലായിരുന്നു പ്രതികളെ പിടികൂടിയത്. പിന്നീട് ഭോപാലിലേക്ക് കൊണ്ടുപോയി. തിങ്കളാഴ്ചയാണ് നാഷണല്‍ സെക്യൂരിറ്റ് ആക്ട് പ്രകാരം കേസെടുക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.

പിടിയിലായ പ്രതികളിലൊരാള്‍ ബോഡി ഗാര്‍ഡും മറ്റൊരാള്‍ ഇലക്ട്രോണിക്സ് ഷോപ്പ് നടത്തിവരികയുമായിരുന്നെന്ന് ഭോപാല്‍ നോര്‍ത്ത് എസ് അരവിന്ദ് സക്സേന പറഞ്ഞു. എന്‍എസ്എ ചുമത്തിയതിനെ തുടര്‍ന്ന് ഇരുവരെയും സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ഐടി ആക്ട് പ്രകാരവും ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ കടുത്ത വകുപ്പ് ചുമത്തി കേസ് ചുമത്തുന്നത് അപൂര്‍വമാണ്. രാഷ്ട്രീയ സമ്മര്‍ദ്ദപ്രകാരമാണ് എന്‍എസ്എ ചുമത്തിയതെന്നും ആരോപണമുണ്ട്. കേസ് കോടതിയില്‍ നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് നിയമ വിദഗ്ധര്‍ വ്യക്തമാക്കി.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications