മോദിയുടെ സന്ദര്‍ശനം വെറും നാല് മണിക്കൂര്‍; മധ്യപ്രദേശ് സര്‍ക്കാര്‍ പൊടിപൊടിക്കുന്നത് 23 കോടി
ഭോപ്പാല്‍: മധ്യപ്രദേശിലെ ഗോത്രവിഭാഗങ്ങളുടെ ആഘോഷ ദിവസത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ആഴ്ചയാണ് മധ്യപ്രദേശില്‍ എത്തുന്നത്. പ്രധാനമന്ത്രി സംസ്ഥാന തലസ്ഥാന നഗരിയില്‍ വെറും നാല് മണിക്കൂറാണ് ചെലവഴിക്കുക. ഇതില്‍ വേദിയില്‍ ഒരു മണിക്കൂര്‍ 15 മിനിറ്റും ഉണ്ടാകും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ വലിയ മുന്നൊരുക്കങ്ങളാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ 23 കോടിയിലധികം രൂപയാണ് പരിപാടിക്കായി ചിലവഴിക്കുന്നത്, അതില്‍ 13 കോടി രൂപ ജംബോരി മൈതാനിയില്‍ നടക്കുന്ന പരിപാടിയിലേക്ക് ആളുകളെ എത്തിക്കുന്നതിന് മാത്രമായിരിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭഗവാന് ബിര്‍സ മുണ്ടയുടെ സ്മരണയ്ക്കായി മധ്യപ്രദേശ് നവംബര്‍ 15 ന് ജന്‍ജാതിയ ഗൗരവ് ദിവസ് ആഘോഷിക്കുന്നത്. ജംബൂരി മൈതാനിയില്‍ നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും, കൂടാതെ രാജ്യത്തെ ആദ്യത്തെ പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ നിര്‍മ്മിച്ച ഹബീബ്ഗഞ്ച് റെയില്‍വേ സ്റ്റേഷനും പ്രധാനമന്ത്രി സംസ്ഥാനത്തിന് സമര്‍പ്പിക്കും,

ബിര്‍സ മുണ്ടയുടെയും മറ്റ് ആദിവാസി സ്വാതന്ത്ര്യ സമര സേനാനികളുടെയും സംഭാവനകളെ അനുസ്മരിക്കാന്‍ ജന്‍ജാതിയ ഗൗരവ് ദിവസിന്റെ ഭാഗമായി നവംബര്‍ 15 മുതല്‍ 22 വരെ ദേശീയതലത്തില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചിരുന്നു. ജംബോരി മൈതാനത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ മധ്യപ്രദേശിലെ രണ്ട് ലക്ഷത്തോളം ഗോത്ര വിഭാഗത്തില്‍പ്പെടുന്നവര്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്.

പ്രധാനമന്ത്രി എത്തുന്ന വേദി മുഴുവന്‍ ഗോത്രകലകളും ഗോത്ര ഇതിഹാസങ്ങളുടെ ചിത്രങ്ങളും കൊണ്ട് അലങ്കരിക്കും. ഒരാഴ്ചകൊണ്ട് പണികള്‍ തീര്‍ക്കുന്നതിന് വേണ്ടി 300ഓളം തൊഴിലാളികളെയാണ് ഏര്‍പ്പെടുത്തിയത്. കൂടാതെ ആദിവാസികള്‍ക്കായി പ്രത്യേക വലിയ പന്തലുകളും നിര്‍മ്മിക്കും.

52 ജില്ലകളില്‍ നിന്ന് വരുന്നവരുടെ ഗതാഗതം, ഭക്ഷണം, താമസം എന്നിവയ്ക്കായി 12 കോടി രൂപയും അഞ്ച് താഴികക്കുടങ്ങള്‍, കൂടാരങ്ങള്‍, അലങ്കാരം, പ്രചാരണം എന്നിവയ്ക്കായി 9 കോടിയിലധികം രൂപയുമാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. സംസ്ഥാനത്ത് 47 സീറ്റുകളാണ് പട്ടികവര്‍ഗക്കാര്‍ക്കായി സംവരണം ചെയ്തിരിക്കുന്നത്.

അതേസമയം, നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെയോ എന്‍സിആര്‍ബിയുടെയോ കണക്കുകള്‍ പ്രകാരം, പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങളില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മധ്യപ്രദേശിലാണ്, 2,401. 2019ല്‍ ഇത് 1,922 ആയിരുന്നെങ്കില്‍ 2018-ല്‍ 1,868 ആയിരുന്നു. രണ്ട് വര്‍ഷത്തിനിടെ ആദിവാസികള്‍ക്കെതിരായ അതിക്രമങ്ങളില്‍ 28 ശതമാനം വര്‍ധനയാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്.

അതേസമയം, മോദി നാടിന് സമര്‍പ്പിക്കുന്ന ഹബീബ്ഗഞ്ച് റെയില്‍വേ സ്റ്റേഷന് ഏകദേശം 450 കോടി രൂപ ചെലവിലാണ് പിപിപിക്ക് കീഴില്‍ വികസിപ്പിച്ചത്. ജര്‍മ്മനിയിലെ ഹൈഡല്‍ബര്‍ഗ് റെയില്‍വേ സ്റ്റേഷന്റെ അതേ രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം. സ്റ്റേഷന്റെ നവീകരണം 2016 ജൂലൈയില്‍ ആരംഭിച്ചു, മൂന്ന് വര്‍ഷത്തെ സമയപരിധിയോടെ 2017 ല്‍ ജോലി ആരംഭിക്കുകയായിരുന്നു.

എത്തിച്ചേരുന്നതും പുറപ്പെടുന്നതും അടിസ്ഥാനമാക്കി യാത്രക്കാരെ വേര്‍തിരിക്കുക, പ്ലാറ്റ്ഫോമുകള്, ലോഞ്ചുകള്‍, കോണ്‍കോഴ്സ്, ഡോര്‍മിറ്ററികള്‍, വിശ്രമമുറികള്‍ എന്നിവയില്‍ ആവശ്യത്തിന് ഇരിപ്പിടം തുടങ്ങി നിരവധി സവിശേഷതകള്‍ ആധുനിക സ്റ്റേഷനിലുണ്ടാകും. ലോക പൈതൃക സ്ഥലങ്ങളായ സാഞ്ചി സ്തൂപം, ഭോജ്പൂര് ക്ഷേത്രം, ഭീംബെട്ക, ബിര്‍ള മണ്ഡി, തവാ ഡാം, ട്രൈബല്‍ മ്യൂസിയം എന്നിവയുടെ ഏകദേശ രൂപവും റെയില്‍വെ സ്റ്റേഷന് നല്‍കും.

പിപിപി മോഡില്‍ നിര്‍മ്മിച്ച ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ പദ്ധതിയാണിതെന്ന് പ്രോജക്ട് ഡയറക്ടര്‍ എംഡി അബു ആസിഫ് പറഞ്ഞു. സ്റ്റേഷനില്‍ ഫുഡ് സോണ്‍, കിഡ്സ് സോണ്‍, എന്റര്‍ടൈന്‍മെന്റ് സോണ്‍, റീട്ടെയില്‍ സോണ്‍ എന്നിവയുണ്ടാകും. ഹബീബ്ഗഞ്ച് റെയില്‍വേ സ്റ്റേഷന്റെ പേര് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ പേര് നല്‍കണമെന്ന് ഭോപ്പാല്‍ എംപി പ്രജ്ഞാ സിങ് ഠാക്കൂര്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഗോണ്ട് ഭരണാധികാരി റാണി കമലാപതിയുടെ പേര് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിലേക്ക് ശുപാര്‍ശ ചെയ്തതായി വൃത്തങ്ങള്‍ അറിയിച്ചു.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications