കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രചാരണത്തില്‍ വര്‍ഗീയ വിഷം, പ്രഗ്യയുടെ വിജയം ചോദ്യം ചെയ്ത് ഹര്‍ജി, കോടതി നോട്ടീസയച്ചു!!

Google Oneindia Malayalam News

ഭോപ്പാല്‍: ബിജെപിയുടെ ഭോപ്പാല്‍ എംപി പ്രഗ്യാ സിംഗിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഹര്‍ജി. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ മോശമായ മാര്‍ഗങ്ങള്‍ പ്രഗ്യ സ്വീകരിച്ചെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. അതേസമയം ഇവര്‍ക്ക് മധ്യപ്രദേശ് ഹൈക്കോടതി നോട്ടീസയച്ചിരിക്കുകയാണ്. ഇതിന് കോടതിയില്‍ മറുപടി പറയേണ്ടി വരും എംപി. നേരത്തെ പ്രതിപക്ഷ പാര്‍ട്ടികളും ഇത്തരമൊരു ആരോപണം ഉന്നയിച്ചിരുന്നു.

1

തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് മുംബൈ ഭീകരാക്രമണ കേസില്‍ വീരമൃത്യു വരിച്ച ഹേമന്ദ് കര്‍ക്കറെയെ താന്‍ ശപിച്ച് കൊന്നതാണെന്ന് പ്രഗ്യാ സിംഗ് പറഞ്ഞിരുന്നു. ഇത് വലിയ വിവാദമായിരുന്നു. ബിജെപി രാജ്യത്തിന്റെ വീരപുത്രന്‍മാരെ അപമാനിക്കുന്നു എന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചത്. ഇതിനെ തുടര്‍ന്ന് പ്രഗ്യാ സിംഗ് മാപ്പുപറയുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീടും ഇവര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തിയിരുന്നു.

അതേസമയം ഹര്‍ജിയില്‍ ഇവര്‍ ക്രമക്കേടുകള്‍ കാണിച്ചാണ് തിരഞ്ഞെടുപ്പ് വിജയിച്ചതെന്ന് ആരോപിക്കുന്നുണ്ട്. വര്‍ഗീയ പ്രചാരണമാണ് പ്രഗ്യാ സിംഗ് നയിച്ചത്. ഇത് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുകയും, അതിലൂടെ വിജയിക്കുകയും ചെയ്തുവെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ പറയുന്നു. രാകേഷ് ദീക്ഷിത് എന്ന മാധ്യമപ്രവര്‍ത്തകനാണ് പ്രഗ്യാ സിംഗിനെതിരെ ഹര്‍ജി നല്‍കിയത്. ഭോപ്പാലിലെ വോട്ടറാണ് ഇയാള്‍.

തിരഞ്ഞെടുപ്പ് സമയത്ത് ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സെ വീരപുത്രനാണെന്നും പ്രഗ്യാ സിംഗ് പറഞ്ഞിരുന്നു. ഇത് അതിലേറെ വലിയ വിവാദമായതോടെ പ്രഗ്യാ സിംഗ് ഗാന്ധി അപമാനിച്ചെന്നും, അവര്‍ക്ക് മാപ്പില്ലെന്നും മോദിക്ക് തന്നെ പറയേണ്ടി വന്നിരുന്നു. അതേസമയം രാകേഷ് ദീക്ഷിതിന്റെ ഹര്‍ജിയില്‍ നാലാഴ്ച്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനാണ് കോടതി പ്രഗ്യാ സിംഗിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എതിരാളി ദിഗ്വിജയ് സിംഗിനെതിരെ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.

കുല്‍ദീപ് സെംഗാര്‍ ചില്ലറക്കാരനല്ല...ഉന്നാവോയുടെ വോട്ടുബാങ്ക്, 6 നിയമസഭാ മണ്ഡലത്തില്‍ വന്‍ സ്വാധീനംകുല്‍ദീപ് സെംഗാര്‍ ചില്ലറക്കാരനല്ല...ഉന്നാവോയുടെ വോട്ടുബാങ്ക്, 6 നിയമസഭാ മണ്ഡലത്തില്‍ വന്‍ സ്വാധീനം

English summary
madhya pradesh hc notice to pragya thakur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X