• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തേൻ കെണിയിൽ ഞെട്ടിത്തരിച്ച് രാജ്യം; രാഷ്ട്രീയക്കാരുടെ അശ്ലീല വീഡിയോ വിറ്റത് കോടികണക്കിന് രൂപയ്ക്ക്..

രാജ്യത്തിലെ തന്നെ ഏറ്റവും വലിയ ഹണിട്രാപ്പ് കേസായിരുന്നു മധ്യപ്രദേശിൽ റിപ്പോർട്ട് ചെയ്തത്. രാഷ്ട്രീയ പ്രമുഖരും ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരുമടക്കം നിരവധി പ്രമുഖർ ഉൾപ്പെട്ട കേസായിരുന്നു മധ്യപ്രദേശിലെ ഹണിട്രാപ്പ് കേസ്. സംഘത്തിലെ പ്രധാനിയായ ശ്വേത ജയിൻ അറസ്റ്റിലായതോടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ പുറത്ത് വന്നത്. സംഭവത്തിൽ 12 ഉന്നത ഉദ്യോഗസ്ഥരും എട്ട് മുൻ മന്ത്രിമാരും ഹണിട്രാപ്പിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരങ്ങൾ.

പിതാവിന്റെ പ്രായമുള്ളവരുമായും ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും കോളേജ് വിദ്യാർത്ഥിനികളായ 24 പെൺകുട്ടികളെ ലൈംഗീക ബന്ധത്തിന് നിർബന്ധച്ചരുന്നതായും പിടിയിലായ ശ്വേത ജെയിൻ പോലീസിന് മൊഴി നൽകിയിരുന്നു. 5000ൽ അധികം വീഡിയോ തെളിവുകളും ഫോട്ടോകളുമായിരുന്നു ഇവരിൽ നിന്ന് പോലീസ് കണ്ടെടുത്തത്. ഇതിനിടെ ഹണിട്രാപ്പ് സംഘം പകർത്തിയെന്ന് കരുതുന്ന മുൻ മുഖ്യമന്ത്രിയുടെയും വലതുപക്ഷ നേതാവിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

പണം തട്ടാൻ നീക്കം

പണം തട്ടാൻ നീക്കം

മധ്യപ്രദേശിലെ ലൈംഗികവിവാദക്കേസിലുൾപ്പെട്ട രണ്ടുസ്ത്രീകൾ ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത് മുതിർന്ന രാഷ്ട്രീയനേതാക്കളുടെ അശ്ലീലവീഡിയോകളുപയോഗിച്ച് പാർട്ടികളെ ഭീഷണിപ്പെടുത്തി പണം തട്ടാനാണ് ശ്രമിച്ചതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സംസ്ഥാനത്ത് ബിജെപി സർക്കാർ മാറി കോൺഗ്രസ് അധികാരത്തിൽവന്നത് രാഷ്ട്രീയപ്പാർട്ടികൾക്കുള്ളിൽ ഇവർക്കുണ്ടായിരുന്ന ബന്ധങ്ങളെ ബാധിച്ചു. അതിനാൽ, കാര്യങ്ങൾ മോശമാകുംമുമ്പ് പരമാവധി പണമുണ്ടാക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞു.

വീഡിയോ വിറ്റത് കോടികൾക്ക്

വീഡിയോ വിറ്റത് കോടികൾക്ക്

ആറുകോടിരൂപയ്ക്ക് വീഡിയോകൾ വാങ്ങാമെന്ന് രാഷ്ട്രീയക്കാരിലൊരാൾ സമ്മതിച്ചെങ്കിലും 30കോടി രൂപയിൽ കുറയ്ക്കാൻ സ്ത്രീകൾ തയ്യാറായില്ല. വീഡിയോകൾ മൊത്തത്തിലെടുക്കാൻ ആരും തയ്യാറാകാഞ്ഞതിനാൽ, കുറച്ചെണ്ണം ചില രാഷ്ട്രീയക്കാർക്ക് ഏതാനും കോടികൾക്കു വിറ്റെന്നും റിപ്പോർട്ട് ചെയ്യുന്നു. രാഷ്ട്രീയപ്പാർട്ടികളും നേതാക്കളും പരസ്പരം ചെളിവാരിയെറിയാൻ തക്കംപാർത്തിരിക്കുന്ന സമയമായ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇതിന് അവസരം കിട്ടുമെന്നാണ് സംഘം കരുതിയിരുന്നത്. എന്നാൽ കാശിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്തതിനാൽ കാര്യമായ നീക്കങ്ങൾ ഒന്നും തന്നം സംഘത്തിന് നടത്താൻ സാധിച്ചില്ല.

ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

എന്നാൽ കൂടുതൽ വീഡിയോ വിറ്റഴിക്കാനുള്ള ശ്രമത്തിനിടെ സംഘത്തിനെ കുറിച്ച പോലീസിന് വിവരം ലഭിച്ചതോടെ എല്ലാം അവതാളത്തിലാകുകയായിരുന്നു. ഇന്ദോർ മുനിസിപ്പൽ കോർപ്പറേഷൻ എൻജിനിയർ ഹർഭജൻ സിങ്ങിന്റെ പരാതിയിൽ അഞ്ചുസ്ത്രീകളെയും അവരുടെ ഡ്രൈവറെയും പ്രത്യേകാന്വേഷണസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷമുള്ള ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്.

ഉന്നതരുമായി ബന്ധം

ഉന്നതരുമായി ബന്ധം

സംഘത്തിനു നേതൃത്വം നൽകിയ ശ്വേതാ ജെയ്നാണ് അന്വേഷണസംഘത്തോട്‌ കുറ്റസമ്മതം നടത്തിയത്. ദരിദ്ര-ഇടത്തരം കുടുംബങ്ങളിലെ ഇരുപത്തിയഞ്ചോളം പെൺകുട്ടികളെ ചതിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഉന്നതർക്കുമുമ്പിലെത്തിച്ചതെന്ന് അവർ പോലീസിനോട് കുറ്റസമ്മതം നടത്തി. ഉന്നതരെ സ്വാധീനിച്ച് വിവിധ കമ്പനികൾക്കുവേണ്ടി സർക്കാർ കരാറുകൾ നേടിക്കൊടുക്കുകയായിരുന്നു പ്രധാനലക്ഷ്യമെന്നും പ്രതിഫലം വാങ്ങിയാണിത്‌ ചെയ്തതെന്നും ശ്വേത പോലീസിനോട് പറഞ്ഞിരുന്നു. അറസ്റ്റിലായ കോളേജ് വിദ്യാർഥിനി മോണിക്കാ യാദവിനെയും ശ്വേതയെയും ഒപ്പമിച്ചിരുത്തിയും പോലീസ് ചോദ്യംചെയ്തു. സംസ്ഥാനത്തെ പ്രശസ്തമായ കോളേജിൽ ചേരുന്നതിനായാണ് താൻ ശ്വേതയെ കണ്ടെതെന്നായിരുന്നു വിദ്യാർത്ഥിനിയുടെ മൊഴി. സർക്കാരിലെ ഉന്നതരുമായി ബന്ധമുണ്ടെന്ന് ശ്വേത പറഞ്ഞിരുന്നതായും മോണിക്ക വെളിപ്പെടുത്തിയിരുന്നു.

വീഡിയോ പല സ്ഥലത്ത് നിന്നും

വീഡിയോ പല സ്ഥലത്ത് നിന്നും

ഹണി ട്രാപിൽ പിടിയിലായ പ്രതികളുടെ ഫോണുകളിൽ നിന്നും ലാപ്ടോപിൽ നിന്നും ആയിരക്കണക്കിന് സെക്സ് ചാറ്റുകളും, വീഡിയോ ദൃശ്യങ്ങളുമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ഇരകളെ കബളിപ്പിക്കുന്നതിനായി ഹണി ട്രാപ്പ സംഘം പല പല സ്ഥലങ്ങളിലാണ് ഇടപാടിനായി തിരഞ്ഞെടുക്കുന്നത്. ക്ലബുകൾ, ഹോട്ടലുകൾ, വീടുകൾ, ഫാം ഹൗസുകൾ, ഗസ്റ്റ് ഹൗസുകൾ, സഞ്ചരിക്കുന്ന ട്രെയിനുകൾ എന്നിവ സംഘം ഇടപാടിനായി തിരഞ്ഞെടുക്കാറുണ്ടെന്ന് പ്രതികളി നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണിൽ നിന്ന് കണ്ടെടുത്ത വീഡിയോകളിൽ നിന്ന് വ്യക്തമാണെന്ന് പോലീസ് വ്യക്തമാക്കി.

ബിജെപി നേതാക്കളും വീഡിയോയിൽ

ബിജെപി നേതാക്കളും വീഡിയോയിൽ

മധ്യപ്രദേശിലെ മുൻ ബിജെപി സർക്കാരിലെ രണ്ടു മന്ത്രിമാർ അശ്ലീലവീഡിയോയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കേസ് അന്വേഷിക്കുന്ന എസ്ഐടി പറഞ്ഞു. അശ്ലീലദൃശ്യങ്ങൾവെച്ച് രാഷ്ട്രീയക്കാരോടു വിലപേശിയതിൽ ഡൽഹി ആസ്ഥാനമായുള്ള ഹിന്ദി ചാനലിന്റെ റിപ്പോർട്ടർക്കുള്ള പങ്കും അന്വേഷിക്കുന്നുണ്ട്. മുൻമന്ത്രിമാരും ഐഎഎസുകാരും ഐപിഎസുകാരുമുൾപ്പെട്ട 92 വീഡിയോ ശകലങ്ങളാണ് എസ്ഐടി പരിശോധിക്കുന്നത്. അറസ്റ്റിലായ അഞ്ചുസ്ത്രീകളെയും മധ്യപ്രദേശ് കോടതി ഈമാസം പതിന്നാലുവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഡ്രൈവർ നേരത്തേതന്നെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ശ്വേതാ സ്വപ്നിൽ ജെയ്ൻ, ശ്വേതാ വിജയ് ജെയ്ൻ, ആരതി ദയാൽ, മോനിക്കാ യാദവ്, ബർഖ സോനി എന്നിവരാണ് പിടിയിലായിട്ടുള്ളത്.

English summary
Madhya Pradesh honey trap updations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X