കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ്; സര്‍ക്കാര്‍ വീണാല്‍, മുന്നിലുള്ള സാധ്യതകള്‍ ഇങ്ങനെ

  • By Aami Madhu
Google Oneindia Malayalam News

ഭോപ്പാല്‍: മുന്‍ എംപി കൂടിയായ ജ്യോതിരാദിത്യ സിന്ധ്യയുടെ രാജി മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സിന്ധ്യയ്ക്കൊപ്പം ഏറ്റവും ഒടുവിലെ വിവരം അനുസരിച്ച് 21 എംഎല്‍എമാരാണ് രാജിവെച്ചിരിക്കുന്നത്. ഇന്ന് വൈകീട്ട് നടക്കുന്ന പരിപാടയില്‍ വെച്ച് സിന്ധ്യ ബിജെപിയിലേക്ക് ചേരുമെന്നാണ് വിവരം. സിന്ധ്യ പക്ഷത്തുള്ള രാജിവെച്ച എംഎല്‍എമാരും ഉടന്‍ ബിജെപിയിലേക്ക് ചേക്കേറുമെന്നാണ് സൂചന.

എംഎല്‍എമാരുടെ രാജിയോടെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ത്രിശങ്കുവിലായിരിക്കുകയാണ്. എന്നാല്‍ സര്‍ക്കാര്‍ താഴെവീഴുന്ന സാഹചര്യമുണ്ടായാല്‍ പാലം വലിച്ച എംഎല്‍എമാര്‍ക്കെതിരെ കോണ്‍ഗ്രസ് ശക്തമായ നടപടി തന്നെ സ്വീകരിച്ചേക്കുമെന്നാണ് വിവരം. വിശദാംശങ്ങളിലേക്ക്

 വിശ്വാസ വോട്ടെടുപ്പ്

വിശ്വാസ വോട്ടെടുപ്പ്

നിലവില്‍ 21 എംഎല്‍എമാരാണ് മധ്യപ്രദേശില്‍ സിന്ധ്യയ്ക്ക് ഒപ്പം രാജി പ്രഖ്യാപിരിക്കുന്നത്. ഇവര്‍ ഏത് നിമിഷവും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പ് നേരിടേണ്ടി വരും. 228 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 115 പേരുടെ പിന്തുണയാണ്.

 രാജി സ്വീകരിച്ചാല്‍

രാജി സ്വീകരിച്ചാല്‍

കോണ്‍ഗ്രസിന് തനിച്ച് 114 പേരുടെ പിന്തുണയാണ് ഉളളത്. രണ്ട് ബിഎസ്പി, ഒരു എസ്പി, നാല് സ്വതന്ത്രര്‍ എന്നിവരുടെ പിന്തുണയും സര്‍ക്കാരിനുണ്ട്. അതേസമയം ബിജെപിക്ക് 109 പേരുടെ പിന്തുണയാണ് ഉള്ളത്. 21 പേരുടെ രാജി സ്പീക്കര്‍ എന്‍പി പ്രജാപതി സ്വീകരിച്ചാല്‍ നിയമസഭയുടെ അംഗ ബലം 207 ആകും. അങ്ങനെയെങ്കില്‍ കേവല ഭൂരിപക്ഷം 103 ആകും.

 സ്പീക്കറുടെ കോര്‍ട്ടില്‍

സ്പീക്കറുടെ കോര്‍ട്ടില്‍

ഇതോടെ കോണ്‍ഗ്രസിന്‍റെ തനിച്ചുള്ള ഭൂരിപക്ഷം 95 ആകും. അതേസമയം ബിജെപിക്ക് 109 എംഎൽഎമാർ ഉള്ളതുകൊണ്ട് അവർക്ക് സർക്കാർ രൂപീകരിക്കാനും കഴിയും.അതേസമയം നിലവിലെ സാഹചര്യത്തില്‍ പന്ത് സ്പീക്കര്‍ എന്‍പി പ്രജാപതിയുടെ കോര്‍ട്ടിലാണ്. നിയമസഭയിലെ ഏതെങ്കിലും എംഎല്‍എമാര്‍ രാജിവെച്ചത് കൊണ്ട് മാത്രം അവരുടെ രാജി ഔദ്യോഗികമായി അംഗീകരിക്കപ്പെടില്ല.

 ഭരണഘടനയില്‍

ഭരണഘടനയില്‍

സ്പീക്കര്‍ രാജി സ്വീകരിക്കുമ്പോള്‍ മാത്രമാണ് എംഎല്‍എമാരുടെ നിയമസഭാംഗത്വം റദ്ദാവുന്നത്. നിലവില്‍ മധ്യപ്രദേശ് സ്പീക്കര്‍ എംഎല്‍എമാരുടെ രാജി ഇതുവരെ സ്വീകരിച്ചിട്ടില്ല.
എംഎല്‍എമാര്‍ എങ്ങനെയാണ് രാജി സമര്‍പ്പിക്കേണ്ടതെന്ന് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 190ല്‍ വ്യക്തമാക്കുന്നുണ്ട്.

 റോള്‍ സ്പീക്കര്‍ക്ക്

റോള്‍ സ്പീക്കര്‍ക്ക്

സ്പീക്കറെ അഭിസംബോധന ചെയ്ത് കൊണ്ടായിരിക്കണം രാജി. അദ്ദേഹം അത് സ്വീകരിച്ചാല്‍ മാത്രമേ രാജി അംഗീകരിക്കപ്പെടുകയുള്ളൂ. അതായത് സ്പീക്കര്‍ക്ക് മാത്രമേ ഇതില്‍ തിരുമാനം എടുക്കാനുള്ള അധികാരം ഉള്ളൂ. സംസ്ഥാന ഗവര്‍ണര്‍ക്ക് പോലും ഇതില്‍ ഇടപെടാന്‍ യാതൊരു അധികാരവുമില്ലെന്ന് ചുരുക്കം.

 സ്വീകരിക്കാതിരിക്കാം

സ്വീകരിക്കാതിരിക്കാം

എംഎല്‍എമാരുടെ രാജി സംബന്ധിച്ച് സ്പീക്കര്‍ക്ക് അന്വേഷണം നടത്താനുള്ള അധികാരവും ഉണ്ട്. എംഎല്‍എമാര്‍ സ്വന്തം താത്പര്യ പ്രകാരമാണോ അതോ പുറത്ത് നിന്നുള്ള സമ്മര്‍ദ്ദം കൊണ്ടാണോ രാജിവെച്ചതെന്ന് ഗവര്‍ണര്‍ക്ക് അന്വേഷിക്കാം. അന്വേഷണത്തില്‍ മറിച്ചാണ് ബോധ്യപ്പെടുന്നതെങ്കില്‍ സ്പീക്കര്‍ക്ക് രാജി സ്വീകരിക്കാതിരിക്കാം.

 കര്‍ണാടകത്തിലും

കര്‍ണാടകത്തിലും

രാജിവെച്ച എംഎല്‍എമാരെ അയോഗ്യരാക്കണോയെന്നും സ്പീക്കര്‍ക്ക് തിരുമാനിക്കാം. നേരത്തേ കര്‍ണാടകത്തില്‍ കൂറുമാറിയ 17 കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ സ്പീക്കര്‍ പുറത്താക്കിയിരുന്നു. പിന്നീട് ഏറെ നാള്‍ നീണ്ട് നിന്ന് നിയമ യുദ്ധത്തിന് ഒടുവിലാണ് സുപ്രീം കോടതിയില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അനുകൂല വിധി നേതാക്കള്‍ നേടിയെടുത്തത്.

 നിയമയുദ്ധത്തിന്

നിയമയുദ്ധത്തിന്

അതേസമയം നേതാക്കള്‍ക്ക് അയോഗ്യത കല്‍പ്പിച്ച സ്പീക്കറുടെ നടപടിയില്‍ ഇടപെടാന്‍ സുപ്രീം കോടതി തയ്യാറായിരുന്നില്ല. നിലവിലെ സാഹചര്യത്തില്‍ രാജിവെച്ച പിന്നാലെ മധ്യപ്രദേശില്‍ എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറുകയും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശ വാദം ഉന്നയിക്കുകയും ചെയ്താല്‍ അത് വലിയ നിയമ യുദ്ധത്തിന് വഴിവെച്ചേക്കും.

 കൂറുമാറ്റ നിരോധന നിയമം

കൂറുമാറ്റ നിരോധന നിയമം

സ്പീക്കര്‍ രാജി സ്വീകരിക്കുന്നത് വരെ എംഎല്‍എമാര്‍ കാത്തിരിക്കുമോ അതോ ഉടനെ തന്നെ അവര്‍ ബിജെപിയില്‍ ചേരുമോയെന്നാണ് ഉറ്റു നോക്കപ്പെടുന്നത്.
സ്പീക്കര്‍ രാജി സ്വീകരിക്കും മുന്‍പ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ അവര്‍ക്കെതിരെ കൂറുമാറ്റ നിരോധന നിയമ പ്രകാരം സ്പീക്കര്‍ നടപടി സ്വീകരിച്ചേക്കും.

 മന്ത്രിമാര്‍ക്കെതിരെ

മന്ത്രിമാര്‍ക്കെതിരെ

അതേസമയം കൂറുമാറാനിരിക്കുന്ന എംഎല്‍എമാര്‍ക്ക് എട്ടിന്‍റെ പണി തന്നെ കമല്‍നാഥ് സര്‍ക്കാര്‍ നല്‍കിയേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. രാജിക്കത്ത് സമര്‍പ്പിച്ച എംഎല്‍എമാരുടെ കൂട്ടത്തിലെ ആറ് മന്ത്രിമാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് കമല്‍നാഥ്.

 പുറത്താക്കാന്‍

പുറത്താക്കാന്‍

ആറ് മന്ത്രിമാരെ സര്‍ക്കാരില്‍ നിന്ന് ഉടന്‍ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് കമല്‍നാഥ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇമര്‍തി ദേവിസ തുളസി സിലാവത്, ഗോവിന്ദ് സിങ് രാജ്പുത്, മഹേന്ദ്ര സിങ് സിസോദിയ, പ്രധ്യുമ്ന്‍ സിങ് തോമര്‍, ഡോ പ്രഭുരാം ചൗധരി എന്നിവരെ മന്ത്രിസഭയില്‍ നിന്ന് നീക്കാന്‍ ആണ് കമല്‍നാഥ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.കൂറുമാറുന്ന എംഎല്‍എമാര്‍ക്കും മുന്നോട്ടുള്ള നീക്കങ്ങള്‍ എളുപ്പമായേക്കില്ലെന്ന സൂചനയാണ് പുറത്തുവരുന്നത് .കൂറുമാറുന്ന എംഎല്‍എമാര്‍ക്കും മുന്നോട്ടുള്ള നീക്കങ്ങള്‍ എളുപ്പമായേക്കില്ലെന്ന സൂചനയാണ് പുറത്തുവരുന്നത് .

English summary
Madhya pradesh; How The Numbers Stack Up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X