മധ്യപ്രദേശ് രാജ്യത്തെ പിന്നോക്ക സംസ്ഥാനം... തിരഞ്ഞെടുപ്പിന് മുമ്പ് തിരിച്ചടിയേറ്റ് ബിജെപി
Recommended Video

ഭോപ്പാല്‍: മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ ബിജെപിക്ക് വന്‍ തിരിച്ചടി. മധ്യപ്രദേശ് രാജ്യത്തെ ഏറ്റവും പിന്നോക്ക ജില്ലയാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഏറ്റവും ദരിദ്ര സംസ്ഥാനങ്ങളില്‍ നാലാം സ്ഥാനത്താണ് മധ്യപ്രദേശ്. ഇത് ബിജെപിയെ സംബന്ധിച്ച് വന്‍ തിരിച്ചടിയാണ്. അതേസമയം കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പുത്തനുണര്‍വ് നല്‍കുന്നതാണ് ഈ റിപ്പോര്‍ട്ട്. ഇത് പ്രകാരമാണ് ഇനിയുള്ള കോണ്‍ഗ്രസ് നീക്കങ്ങള്‍
ഏറ്റവും മികച്ച ബിജെപി മുഖ്യമന്ത്രിയെന്ന് പ്രതിച്ഛായയുള്ള നേതാവാണ് ശിവരാജ് സിംഗ് ചൗഹാന്‍. അദ്ദേഹത്തിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ് ഇത്. അധികാരം നിലനിര്‍ത്താന്‍ ഒരുങ്ങുന്ന ബിജെപി ഇതിനെ ന്യായീകരിക്കാന്‍ പാടുപെടും. മധ്യപ്രദേശില്‍ വന്‍ വികസന പ്രവര്‍ത്തികളാണ് തങ്ങള്‍ നടത്തുന്നതെന്ന പ്രചാരണമാണ് ബിജെപി ദേശീയ തലത്തില്‍ നടത്തുന്നത്. ഇത് അമിത് ഷായ്ക്കും നരേന്ദ്ര മോദിക്കുമേറ്റ തിരിച്ചടിയാണ്.

തിരഞ്ഞെടുപ്പ് പ്രചാരണം
സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെട്ടിരിക്കുകയാണ്. തങ്ങളുടെ ഹിന്ദുത്വ രാഷ്ട്രീയം കോണ്‍ഗ്രസ് കൊണ്ടുപോയതില്‍ ആശങ്കപ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. അതിനിടയിലാണ് പുതിയ തിരിച്ചടി നേരിട്ടിരിക്കുന്നത്. പുതിയ തന്ത്രങ്ങള്‍ കണ്ടെത്താന്‍ കഷ്ടപ്പെടുന്ന പാര്‍ട്ടിക്ക് ഭരിക്കുന്ന സംസ്ഥാനം മോശമാണെന്ന റിപ്പോര്‍ട്ട് പുതിയ തലവേദനയാണ്. വ്യവസായ മേഖല ഏറ്റവും വളര്‍ച്ച പ്രാപിച്ച സംസ്ഥാനമാണ് മധ്യപ്രദേശ് എന്നാണ് ബിജെപി വാദിക്കുന്നത്.

ഏറ്റവും ദരിദ്ര സംസ്ഥാനം
ആഗോള മള്‍ട്ടി ഡയമെന്‍ഷല്‍ പോവര്‍ട്ടി ഇന്‍ഡക്‌സിലാണ് മധ്യപ്രദേശിലെ ഇന്ത്യയിലെ ദരിദ്ര സംസ്ഥാനങ്ങളില്‍ നാലാം സ്ഥാനത്ത് എത്തിച്ചിരിക്കുന്നത്. ഇവിടെയുള്ള അലിരാജ്പൂര്‍ ആണ് രാജ്യത്തെ ഏറ്റവും ദരിദ്രമായ ജില്ല. മോശം സാഹചര്യങ്ങളാണ് ഇവിടെയുള്ളത്. ആഫ്രിക്കയ്ക്ക് തുല്യമായ സാഹചര്യമാണ് ഇവിടെയുള്ളതെന്നാണ് വിലയിരുത്തല്‍. ജനങ്ങള്‍ അങ്ങേയറ്റത്തെ ദുരിതത്തിലാണെന്നും അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലെന്നുമാണ് റിപ്പോര്‍ട്ട്.

പട്ടികയില്‍ ആദ്യം....
പട്ടികയില്‍ ആദ്യമായിട്ടാണ് മധ്യപ്രദേശ് ഇടംപിടിക്കുന്നത്. അത് കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ ഭരിക്കുമ്പോഴാണെന്നത് വലിയ തിരിച്ചടിയാണ്. കോണ്‍ഗ്രസ് കേന്ദ്രത്തില്‍ ഭരണം നടത്തുമ്പോള്‍ ഏറ്റവും മികച്ച രീതിയിലായിരുന്നു മധ്യപ്രദേശ് മുന്നേറി കൊണ്ടിരുന്നത്. സംസ്ഥാന നഗരമായ ഭോപ്പാലിലും ഉജ്ജയിനിലും വലിയ വളര്‍ച്ചയുണ്ടായിരുന്നു. നേരത്തെ ഈ റിപ്പോര്‍ട്ട് പുറത്തിറക്കിയപ്പോള്‍ അലിരാജ്പൂര്‍ പട്ടികയിലേ ഇല്ലായിരുന്നു. റിപ്പോര്‍ട്ട് ശിവരാജ് സിംഗ് ചൗഹാനെയാണ് പ്രതിരോധത്തിലാക്കുന്നത്.

ഏതൊക്കെ സംസ്ഥാനങ്ങള്‍
രാജ്യം ഏറ്റവും ദരിദ്ര സംസ്ഥാനം ബീഹാറാണ്. സംസ്ഥാനത്തെ പകുതിയിലധികം പേര്‍ ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, എന്നിങ്ങനെയാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍. ഇവിടെയും സമാന അവസ്ഥ തന്നെയാണ്. ഈ നാലു സംസ്ഥാനങ്ങളും രാജ്യത്തെ വിസ്തൃതിയുടെ 22 ശതമാനം വരും. മൊത്തം ജനസംഖ്യയുടെ 34 ശതമാനവും വരും. ഇന്ത്യയിലെ 364 മില്യണ്‍ ജനങ്ങളില്‍ 196 മില്യണും ദരിദ്രരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പിന്നോക്ക വിഭാഗം....
ഈ നാല് സംസ്ഥാനങ്ങളിലെ 50 ശതമാനം പിന്നോക്ക വിഭാഗങ്ങളും വളരെ മോശം അവസ്ഥയിലാണ്. ഇവര്‍ക്ക് വിദ്യാഭ്യാസമോ, വീടോ, തൊഴിലോ, ഭക്ഷണമോ പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ല. മധ്യപ്രദേശിലാണ് ഇവര്‍ ഏറ്റവും മോശം അവസ്ഥയിലുള്ളത്. ഇവിടെ കാലങ്ങളായി പ്രഖ്യാപിച്ചിരിക്കുന്ന ക്ഷേമ പദ്ധതികളും വിദ്യാഭ്യാസ, തൊഴില്‍ സംവരണവും ജനങ്ങളിലേക്ക് എത്തുന്നില്ലെന്നും ഇത് രാഷ്ട്രീയക്കാര്‍ക്ക് മാത്രമാണ് ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

യാതൊരു വികസനവുമില്ലാത് അലിരാജ്പൂര്‍
അലിരാജ്പൂര്‍ ജില്ലയെ എങ്ങനെ വിശേഷിപ്പിക്കണമെന്ന് അറിയില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇന്ത്യയിലെ 640 ജില്ലകളില്‍ ഇത്ര മോശം സാഹചര്യം മറ്റൊരു സ്ഥലത്തും ഇല്ല. ഇവിടെയുള്ള 76.5 ശതമാനം ജനവിഭാഗവും പരമദരിദ്രരാണ്. ബിജെപിയുടെ കോട്ടയാണ് അലിരാജ്പൂര്‍. മാദോ സിംഗ് ദാവറാണ് ഇവിടെ നിന്നുള്ള എംഎല്‍എ. ഇത് ആദിവാസി മേഖലയാണെന്നും വനങ്ങള്‍ ധാരാളമുള്ളത് കൊണ്ടാണ് വികസം ഉണ്ടാവാത്തതെന്നുമാണ് ബിജെപിയുടെ വാദം.

പോഷകാഹാരക്കുറവ്
ഇന്ത്യയില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ അവസ്ഥ ഭീകരമാണെന്നാണ് ഇവര്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ പോഷകാഹാര കുറവ് രൂക്ഷമാണ്. ഇതാണ് 28.3 ശതമാനം ദാരിദ്ര്യാവസ്ഥയിലേക്ക് ഇന്ത്യയെ നയിച്ചത്. ഇന്ത്യയില്‍ ഒരാള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുക ദുഷ്‌കരമാണ്, അതിലുപരി ശുദ്ധജലത്തിന്റെയും ശിശു സംരക്ഷണത്തിന്റെയും നിരക്കും വളരെ കുറവാണ്. അതേസമയം ഈ വാദങ്ങളൊക്കെ തെറ്റാണെന്ന് ബിജെപി പറയുന്നു.

കോണ്‍ഗ്രസിന് രാഷ്ട്രീയ ആയുധം
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ വളരെ പിന്നോക്ക അവസ്ഥയിലാണെന്ന റിപ്പോര്‍ട്ട് കോണ്‍ഗ്രസിന് രാഷ്ട്രീയ ആയുധമാണ് നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഈ വിഷയത്തില്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സ്വന്തം മണ്ഡലമായ വിദിഷയും പിന്നോക്ക ജില്ലയാണ്. ഇതും ബിജെപിക്ക് വലിയ തിരിച്ചടിയാണ്. കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും വ്യാജ പ്രചാരണങ്ങള്‍ മാത്രമാണ് നടത്തുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

വികസന പ്രചാരണം
കോണ്‍ഗ്രസ് ഹിന്ദുത്വത്തിന് പുറമേ വികസന രാഷ്ട്രീയം കൂടിയാണ് ഇത്തവണ കളിക്കാന്‍ ഒരുങ്ങുന്നത്. മധ്യപ്രദേശ് പിന്നോക്ക സംസ്ഥാനമായത് ബിജെപി കാരണമാണെന്നാണ് പുതിയ പ്രചാരണം. മുമ്പ് ദിഗ്വിജയ് സിംഗിനെ അധികാരത്തില്‍ നിന്ന് ബിജെപി താഴെയിറക്കിയത് വികസന കാര്‍ഡ് ഉപയോഗിച്ചായിരുന്നു. ഇതേ രീതി തന്നെ ശിവരാജ് സിംഗ് ചൗഹാനെതിരെയും തുടരാനാണ് നീക്കം. ഏറ്റവും മോശം മുഖ്യമന്ത്രിയാണ് ശിവരാജ് സിംഗ് ചൗഹാനെന്നാണ് കോണ്‍ഗ്രസിന്റെ പ്രചാരണം.












Click it and Unblock the Notifications