Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയം നിരസിച്ചതിന് യുവാവ് ചെയ്തത്.... വിദ്യാർത്തിനിയുടെ തല അറുത്തു മാറ്റി, കൊടും ക്രൂരത!

ഭോപ്പാൽ: പ്രണയം നിരസിച്ചു എന്ന കാരണത്താൽ പതിനെഴ് വയസ്സുകാരിയായ വിദ്യാർത്ഥിനിയോടോ യുവാവ് ചെയ്തത് ഞെട്ടിപ്പിക്കുന്നത്. പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് വിദ്യാർത്ഥിനിയുടെ തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മധ്യപ്രേദശിലെ കോത്മയിലാണ് സംഭവം നടന്നത്.

ഭോപ്പാല്‍ സ്വദേശിയായ പൂജാ പാനികയാണ് കൊല്ലപ്പെട്ടത്. വ്യാഴ്ച ഉച്ഛയ്ക്ക്‌ശേഷം പരീക്ഷയെഴുതാന്‍ വേണ്ടി സ്‌കൂളിലേക്ക് വരികയായിരുന്നു പൂജാ പാനിക. പെട്ടെന്ന് പെണ്‍കുട്ടിയുടെ പുറകിലെത്തിയ ദിലീപ് സാഹു എന്ന യുവാവ്ആക്രമിക്കുകയായിരുന്നു. പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട പൂജ.

ബന്ധുവാണെന്ന് കരുതി

ബന്ധുവാണെന്ന് കരുതി

അപ്രതീക്ഷിതമായാണ് പെണ്‍കുട്ടിക്ക് നേരെ ആക്രമണം നടന്നതെന്നും ദൃക്ഷാസാക്ഷികള്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ പുറകെ യുവാവ് നടക്കുന്നത് കണ്ടിരുന്നുവെന്നും എന്നാല്‍ ഇയാള്‍ കുട്ടിയുടെ ബന്ധുവാണെന്ന് കരുതിയെന്നും സംഭവത്തിന്റെ ദൃക്സാക്ഷികള്‍ വ്യക്തമാക്കി.

പോലീസിൽ പരാതി നൽകിയിരുന്നു

പോലീസിൽ പരാതി നൽകിയിരുന്നു

ദിലീപിന്റെ ശല്യം സഹിക്കവയ്യാതെ 2014 ല്‍ പെണ്‍കുട്ടിയും കുടുംബാംഗങ്ങളും ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ അന്വേഷണം നടന്നുവരികയാണ്. ഇതിനിടെയാണ് കൊലപാതകം നടന്നത്.

പോലീസ് തിരച്ചിൽ ആരംഭിച്ചു

പോലീസ് തിരച്ചിൽ ആരംഭിച്ചു

പെൺകുട്ടി പോലീസിൽ പരാതി നൽകിയതിന്റെ വിരോധമാകാം കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് നിഗമനം. പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ വിജയ് സിംഗ് പറഞ്ഞു.

പിന്നീലുടെ വന്ന് കഴുത്തറത്തു

പിന്നീലുടെ വന്ന് കഴുത്തറത്തു

ഈസ്റ്റ് ഭോപ്പാലിൽ നിന്ന് 550 കിലോമീറ്റർ അകലെയുള്ള കോട്മ ടൗണിലാണ് സംഭവം നടന്നത്. ബയോളജി പരീക്ഷയ്ക്കായി നിഗ്വാനി റോഡിലൂടെ വ്യാഴാഴ്ച നടന്നുപോകുകയായിരുന്നു. ഇവിടെ വച്ചാണ് പിന്നാലെ എത്തിയ ദിലീപ് പെൺകുട്ടിയെ ആക്രമിച്ചത്. പിറകിലൂടെ വന്ന് കഴുത്തറക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+