കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമപ്രവര്‍ത്തകന് കൊറോണ: കമല്‍നാഥിന്റെ പത്രസമ്മേളനത്തില്‍ പങ്കെടുത്തവരടക്കം നിരീക്ഷണത്തില്‍

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ മാധ്യമപ്രവര്‍ത്തനകന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ മകളുടെ നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകനും രോഗം ബാധിച്ചത്. ഇതോടെ മധ്യപ്രദേശില്‍ രോഗം ബാധിച്ചവരുടെ എണ്ണം 15 ആയി.

മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ആ മാധ്യമ പ്രവര്‍ത്തകന്‍ പങ്കെടുത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മാധ്യമപ്രവര്‍ത്തകനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയെല്ലാം നീരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

corona

രാജ്യത്ത് ഇതുവരേയും 562 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനകം തന്നെ രോഗം ബാധിച്ച് 12 പേര്‍ മരണപ്പെടുകയും ചെയ്തു. ഒടുവില്‍ തമിഴ്‌നാട് സ്വദേശിയായ 54 കാരനാണ് മരിച്ചത്. ഇയാള്‍ നേരത്തെ പ്രമേഹ രോഗത്തിന് ചികിത്സയിലായിരുന്നു.

രാജ്യത്ത് ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ 21 ദിവസത്തേക്കാണ് സമ്പൂര്‍ണ്ണലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ഈ ദിവസങ്ങളില്‍ പുറത്തിറങ്ങുന്നത് എല്ലാവരും മറക്കണമെന്നും സ്വന്തം വീടുകളില്‍ തന്നെ എല്ലാവരും കഴിയണണെന്നുമാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

ഇന്ന് നേപ്പാളിലും മൂന്ന് പേര്‍ക്ക് പുതുതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ടട്രയിലും പുതുതായി ഇന്ന് നാല് കേസുകളാണ് റിപ്പോര്‍ട്ട് ചെയിതിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 116 ആയി. മുംബൈയില്‍ നിന്നാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്ത കേസുകളെല്ലാം. എല്ലാവരും മുനിപ്പല്‍ കസ്തൂര്‍ഭ ഹോസ്റ്റലില്‍ കഴിയുകയാണ്.

അതേസമയം കൊറോണ വൈറസിനെ ഫലപ്രദമായി നേരിടാനുള്ള ശേഷി ഇന്ത്യക്കുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. പോളിയോ, വസൂരി എന്നീ മഹാമാരികളെ ലോകത്ത് നിന്നും ഇല്ലാതാക്കിയ ഇന്ത്യക്ക് കൊറോണയേയും നേരിടാന്‍ സാധിക്കുമെന്നായിരുന്നു ഡബ്ല്യൂഎച്ച് ഐഒ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പറഞ്ഞത്.

ഇന്ത്യ വളരെയധികം ജനസംഖ്യയുള്ള രാജ്യമാണ്. അതുകൊണ്ട് തന്നെ രോഗം എളുപ്പത്തില്‍ വരാനുള്ള സാധ്യതയുണ്ട്. എന്നാല്‍ മുമ്പ് പോളിയോ, വസൂരി എന്ന മഹാവ്യാദികള്‍ പകര്‍ന്ന് പിടിച്ചപ്പോള്‍ ഇന്ത്യയെ അവയെ ഫലപ്രദമായി ഇല്ലാതാക്കിയിട്ടുണ്ട്. മുന്‍പത്തെയെന്ന പോലെ ഇന്ത്യപോലുള്ള രാജ്യങ്ങള്‍ ലോകത്തിന് വഴികാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റയാന്‍ പറഞ്ഞു.

കേരളത്തില്‍ ഇന്നലെ മാത്രം 14 പേര്‍ക്കാണ് പുതുതായി കൊറോണ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ കേരളത്തിലെ കൊറോണ രോഗികളുടെ എണ്ണം 100 കടന്നിരിക്കുകയാണ്. സംസ്ഥാനത്ത് ഇതുവരേയും 72460 പേരാണ് നീരീക്ഷണത്തിലുള്ളത്. 71994 പേര്‍ വീടുകളിലും 466 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.

English summary
Madhya Pradesh: Journalist tests positive in Bhopal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X