കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജ്യോതിരാദിത്യ സിന്ധ്യയെ പൂട്ടാന്‍ യശോദര, തമ്മിലടി, 24 സീറ്റില്‍ ബിജെപി വീഴും, കോണ്‍ഗ്രസിന് ചിരി!!

Google Oneindia Malayalam News

ഗ്വാളിയോര്‍: മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ വന്നിട്ടും ബിജെപി വിരുദ്ധത സംസ്ഥാനത്ത് വര്‍ധിക്കുന്നു. വര്‍ധിച്ച് വരുന്ന തൊഴിലില്ലായ്മയും കോണ്‍ഗ്രസിന്റെ 15 മാസ കാലത്തുണ്ടായ വളര്‍ച്ചയുമാണ് വോട്ടര്‍മാരെ മാറി ചിന്തിപ്പിക്കുന്നത്. അതിലുപരി ബിജെപിയിലെ പ്രശ്‌നങ്ങള്‍ ഏറ്റവും രൂക്ഷമായിരിക്കുകയാണ്. ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ സിന്ധ്യയുമായി സഹകരിക്കാനാവില്ലെന്ന് പല നേതാക്കളും പറയുകയാണ്. എന്നാല്‍ പാര്‍ട്ടിക്ക് മുന്നില്‍ പറയുന്നുമില്ല. സിന്ധ്യ ഗ്രൂപ്പിലെ മന്ത്രിമാരില്‍ പലരും ജനവിരുദ്ധരാണെന്ന് കോണ്‍ഗ്രസ് ശക്തമായി ഓരോ ബൂത്തിലും എത്തിക്കുന്നുണ്ട്.

ഗതി പിടിക്കാതെ സിന്ധ്യ

ഗതി പിടിക്കാതെ സിന്ധ്യ

ജ്യോതിരാദിത്യ സിന്ധ്യ അടുത്തിടെ നടത്തിയ എല്ലാ പ്രസ്താവനയും ഒറ്റയ്ക്കായിരുന്നു. കൂടെയുള്ള ബിജെപി നേതാക്കളൊന്നും സിന്ധ്യയുടെ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്നില്ല. പ്രഭാത് ജാ, ജെയ്ഭന്‍ സിംഗ് പാവയ്യ, നരോത്തം മിശ്ര, യശോദര രാജ എന്നിവര്‍ സിന്ധ്യക്കെതിരെ അണിനിരന്നിരിക്കുകയാണ്. ശിവരാജ് സിംഗ് ചൗഹാനുമായി സിന്ധ്യ അടുക്കുന്നത് ഇവര്‍ അത്ര ഗുണകരമായി കാണുന്നില്ല. ചൗഹാനെ തന്നെ മാറ്റണമെന്ന വാദത്തിലാണ് നരോത്തം മിശ്ര.

24 സീറ്റില്‍ നിലം തൊടില്ല

24 സീറ്റില്‍ നിലം തൊടില്ല

ബിജെപിയുടെ ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ വിജയം നേടുമെന്ന് പറയുന്നുണ്ടെങ്കില്‍ നേതാക്കള്‍ക്ക് അക്കാര്യത്തില്‍ ഉറപ്പില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിന്ധ്യയുടെ ശക്തിചോര്‍ന്നതാണ് ഇവര്‍ ഉയര്‍ത്തി കാണിക്കുന്നത്. ഗ്വാളിയോര്‍ ഇപ്പോള്‍ സിന്ധ്യയുടെ കോട്ടയല്ലെന്ന് ഇവര്‍ ഉറപ്പിച്ച് പറയുന്നു. 24 സീറ്റിലും ബിജെപി വന്‍ തോല്‍വി ഏറ്റുവാങ്ങുമെന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍. കോണ്‍ഗ്രസ് പ്രാദേശിക പ്രവര്‍ത്തകരെ അണിനിരത്തി ഓരോ വോട്ടര്‍മാരിലേക്കും നേരത്തെ എത്താന്‍ തുടങ്ങിയത് ഗെയിം ചേഞ്ചറാവുമെന്ന് നരോത്തം മിശ്രയും സൂചിപ്പിക്കുന്നു.

ചൗഹാന് നെഞ്ചിടിപ്പ്

ചൗഹാന് നെഞ്ചിടിപ്പ്

ചൗഹാനും തോല്‍വി മുന്നില്‍ കണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പാവയ്യയെ കണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു. എന്നാല്‍ പാവയ്യ സിന്ധ്യക്കൊപ്പമില്ലെന്ന് തീര്‍ത്ത് പറഞ്ഞു. 30 മിനുട്ട് നീണ്ട ചര്‍ച്ചയായിരുന്നു ഇത്. ബജ്‌റംഗ്ദളിന്റെ മുന്‍ ദേശീയ കണ്‍വീനറായ പാവയ്യ ഗ്വാളിയോറിലെ ഹിന്ദു മുഖമാണ്. ഗ്വാളിയോര്‍ രാജകുടുംബത്തിന്റെ കടുത്ത വിമര്‍ശകനുമാണ് അദ്ദേഹം. പ്രഭാത് ജായും സിന്ധ്യ വിമര്‍ശകനാണ്. ഇതെല്ലാം തോല്‍വി പ്രധാന ഘടകങ്ങളാവും.

Recommended Video

cmsvideo
മോദിയെ പൂട്ടാൻ അവർ ഒന്നിക്കുന്നു | Oneindia Malaylaam
കോണ്‍ഗ്രസ് ഒറ്റക്കെട്ട്

കോണ്‍ഗ്രസ് ഒറ്റക്കെട്ട്

കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനടക്കം ഗ്വാളിയോറില്‍ ആരംഭിച്ചിരിക്കുകയാണ്. നിരവധി സിന്ധ്യ വിരുദ്ധര്‍ കോണ്‍ഗ്രസിലേക്ക് എത്തുന്നുണ്ട്. ഇവര്‍ക്ക് ഇത്രയും കാലമായി ഒരു പ്ലാറ്റ്‌ഫോം കിട്ടിയിരുന്നില്ല. അതാണ് കമല്‍നാഥ് ഒരുക്കി കൊടുത്തത്. ബിജെപിയും സമാന ക്യാമ്പയിന്‍ നടത്തുന്നുണ്ട്. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയിലെത്തുകയും ചെയ്തു. എന്നാല്‍ ബിജെപിയില്‍ നിന്നല്ലാത്ത പ്രവര്‍ത്തകര്‍ കൂടുതലായി വരുന്നത് കോണ്‍ഗ്രസിലേക്ക് ഇതിലൂടെ പാര്‍ട്ടി ഒറ്റക്കെട്ടായി മാറിയിരിക്കുകയാണ്. ദിഗ് വിജയ് സിംഗിന്റെ മകന്‍ ജയവര്‍ധന്‍ സിംഗ് സജീവമായി ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായ ടീമിലുണ്ട്.

ബിജെപിയുടെ വീഴ്ച്ചകള്‍

ബിജെപിയുടെ വീഴ്ച്ചകള്‍

പ്രഭാത് ജായ്ക്ക് ബിജെപി രാജ്യസഭാ ടിക്കറ്റ് നിഷേധിച്ചിരുന്നു. അതിന് ശേഷം ചൗഹാനും മോദിയുമായി നല്ല അടുപ്പത്തിലല്ല പ്രഭാത് ജാ. നിലവില്‍ ബിജെപിയുടെ മീഡിയ ഇന്‍ ചാര്‍ജും മുഖപത്രമായ കമല്‍ സന്ദേശിന്റെ എഡിറ്ററുമാണ് അദ്ദേഹം. 16 നിയമസഭാ മണ്ഡലങ്ങളുടെ ചുമതലക്കാരനായി തന്നെ നിയമിക്കണമെന്ന് പ്രഭാത് ജായ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യവും ഇതുവരെ ബിജെപി നടപ്പാക്കിയിട്ടില്ല. ഇത്രയും അപമാനം സഹിച്ച് തന്റെ ശത്രുവായ സിന്ധ്യയെ ജയിപ്പിക്കേണ്ടതെന്നാണ് ജായുടെ നിലപാട്.

യശോദര രാജ വീഴ്ത്തും

യശോദര രാജ വീഴ്ത്തും

യശോദര രാജയ്ക്ക് ജ്യോതിരാദിത്യ സിന്ധ്യയുടെ ബിജെപിയിലേക്കുള്ള വരവ് തീരെ ഇഷ്ടപ്പെട്ടിട്ടില്ല. ഒരു പ്രചാരണ ചടങ്ങിലും അവര്‍ ഇതുവരെ വന്നിട്ടില്ല. മന്ത്രിസ്ഥാനം ലഭിച്ചിട്ടും ചൗഹാനുമായും സിന്ധ്യയുമായും പ്രശ്‌നങ്ങള്‍ അവര്‍ക്കുണ്ട്. ശിവപുരി മേഖലയില്‍ വലിയ സ്വാധീനം അവര്‍ക്കുണ്ട്. നരോത്തം മിശ്രയും ഇതിനൊപ്പം പാര്‍ട്ടിയെ തള്ളിയ ലക്ഷണമാണ്. സിന്ധ്യ അനുകൂലികളായ 12000 പേരെ ബിജെപിയിലേക്ക് അംഗത്വം നല്‍കാനുള്ള മൂന്ന് ദിവസത്തെ ക്യാമ്പയിനില്‍ നിന്ന് മിശ്ര വിട്ടുനിന്നു. സംസ്ഥാന സമിതി മൊത്തത്തില്‍ ഉണ്ടായിട്ടും മിശ്ര വരാതിരുന്നത് പ്രശ്‌നങ്ങള്‍ കാരണമാണ്.

ബിജെപി പിന്നോട്ട്

ബിജെപി പിന്നോട്ട്

ബിജെപി ഒരു ഘട്ടത്തില്‍ മുന്‍തൂക്കം നിലനിര്‍ത്തിയിരുന്നു. എന്നാല്‍ നിരന്തരം സിന്ധ്യ ഓരോ ആവശ്യങ്ങള്‍ക്കായി ചൗഹാനെ സമീപിക്കുന്നത് പാര്‍ട്ടിയെ നാല് തട്ടിലായി മാറ്റിയിരിക്കുകയാണ്. ഗ്വാളിയോറില്‍ ജ്യോതിരാദിത്യ സിന്ധ്യയെ മറുവശത്ത് നിര്‍ത്തിയാണ് യശോദര ഇത്രയും കാലം രാഷ്ട്രീയം നടത്തിയത്. ഇത് ഇപ്പോള്‍ പൊളിഞ്ഞിരിക്കുകയാണ്. വിമത നീക്കം പ്രഖ്യാപിച്ച എല്ലാ നേതാക്കളുടെയും പ്രശ്‌നം ഇതാണ്. സിന്ധ്യ ഗ്വാളിയോറില്‍ ശക്തനായി പെട്ടെന്നൊരു ദിവസം ബിജെപി വിട്ടാല്‍ എന്തു ചെയ്യുമെന്ന ചോദ്യവും ഇവര്‍ ഉയര്‍ത്തുന്നു.

English summary
madhya pradesh: jyotiraditya scindia makes problems for senior leaders in bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X