കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധ്യക്ക് പുതിയ ഗെയിം പ്ലാന്‍... ഗ്വാളിയോറില്‍ കളിമാറും, 8 പേര്‍ ക്യാബിനറ്റില്‍, ചൗഹാന്‍ പറയുന്നത്

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ അടവുകള്‍ വീണ്ടും വിജയിക്കുന്നു. ബിജെപിക്കുള്ളില്‍ അദ്ദേഹം ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചിരിക്കുകയാണ്. ഇതാണ് പാര്‍ട്ടിക്കുള്ളില്‍ ഏറ്റവും വലിയ വഴിത്തിരിവ്. കോണ്‍ഗ്രസ് ഗ്വാളിയോറില്‍ പുതിയ നേതാക്കളെ നിയമിച്ചതിന് പിന്നാലെയാണ് സിന്ധ്യയുടെ നീക്കം. ബിജെപിയുടെ പൂര്‍ണ പിന്തുണ ഉണ്ടെങ്കിലേ ഇവരെ തോല്‍പ്പിക്കാനാവൂ എന്നാണ് സിന്ധ്യയുടെ നിലപാട്. സംസ്ഥാന ബിജെപി അധ്യക്ഷന്‍ വിഡി ശര്‍മ സിന്ധ്യയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചെന്ന് പരസ്യമായി സൂചിപ്പിച്ചിരിക്കുകയാണ്.

ഗ്വാളിയോറില്‍ നീക്കം

ഗ്വാളിയോറില്‍ നീക്കം

കോണ്‍ഗ്രസിന്റെ ഓരോ നീക്കങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ സിന്ധ്യ മികച്ചൊരു ടീമിനെ ഗ്വാളിയോറില്‍ ഇറക്കിയിട്ടുണ്ട്. ഇവരാണ് ചിന്ദ്വാരയില്‍ അടക്കം പോസ്റ്റര്‍ പ്രചാരണം നടത്തിയത്. ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍ സിന്ധ്യക്ക് കൃത്യമായി എത്തിച്ച് കൊടുക്കുന്നതും ഇവരാണ്. നിലവില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ആരാണെന്ന സൂചനകള്‍ നല്‍കുന്നത് വലിയ മതിപ്പ് മണ്ഡലത്തിലുണ്ടാക്കുന്നതായിട്ടാണ് കാണുന്നത്. ഇവരെ തന്നെ മത്സരിപ്പിച്ചാല്‍ വന്‍ വിജയം നേടുമെന്നാണ് സര്‍വേ റിപ്പോര്‍ട്ട്.

സിന്ധ്യക്ക് സപ്പോര്‍ട്ട്

സിന്ധ്യക്ക് സപ്പോര്‍ട്ട്

കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ വേണ്ടി സിന്ധ്യ സ്വയം ത്യാഗം ചെയ്‌തെന്ന് സംസ്ഥാന അധ്യക്ഷന്‍ വിഡി ശര്‍മ പറഞ്ഞു. സിന്ധ്യ ഗ്രൂപ്പിലെ എല്ലാ എംഎല്‍എമാരും ഇതേ പോലെ ത്യാഗം ചെയ്തവരാണ്. അവര്‍ക്കാണ് ടിക്കറ്റ് നല്‍കാന്‍ ശക്തമായ സാധ്യതയാണ് ഉള്ളതെന്ന് ശര്‍മ വ്യക്തമാക്കി. കോണ്‍ഗ്രസില്‍ നിന്ന് എംഎല്‍എ സ്ഥാനവും മന്ത്രിസ്ഥാനവും ഉപേക്ഷിച്ചാണ് അവര്‍ പുറത്തുവന്നത്. അഴിമതിയും മോശം ഭരണവും അടങ്ങിയ സര്‍ക്കാരിനെയാണ് അവര്‍ അട്ടിമറിച്ചതെന്നും ശര്‍മ പറഞ്ഞു. എന്നാല്‍ ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിത്വം ദേശീയ നേതൃത്വം പ്രഖ്യാപിക്കുമെന്നും ശര്‍മ പറഞ്ഞു.

ഇനിയുള്ള നീക്കം

ഇനിയുള്ള നീക്കം

മന്ത്രിസഭാ വികസനമാണ് ഇനി മുന്നിലുള്ളത്. മെയ് മൂന്നിനും ആറിനുമിടയില്‍ മന്ത്രിസഭാ വികസനം നടത്താനായിരുന്നു ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ ലോക്ഡൗണ്‍ നീണ്ടതോടെ മന്ത്രിസഭാ വികസനവും നീണ്ടു. എന്നാല്‍ ഏകദേശ ധാരണ ദേശീയ തലത്തില്‍ ഉണ്ടായിരിക്കുകയാണ്. ഒരൊറ്റ പ്രശ്‌നം മാത്രമാണ് ശിവരാജ് സിംഗ് ചൗഹാന് മുന്നിലുള്ളത്. എങ്ങനെ സീനിയര്‍ നേതാക്കളെ ഉള്‍ക്കൊള്ളിക്കും. നാല് തവണ എംഎല്‍എയായിട്ടും മന്ത്രിസ്ഥാനം ലഭിക്കാത്തവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ഇവരെ പിണക്കിയാല്‍ സര്‍ക്കാരിന്റെ നിലനില്‍പ്പ് അപകടത്തിലാവും.

പട ജയിച്ച് സിന്ധ്യ

പട ജയിച്ച് സിന്ധ്യ

ബിജെപിയില്‍ സമ്പൂര്‍ണ ആധിപത്യമെന്ന സിന്ധ്യയുടെ നീക്കം വിജയിച്ചിരിക്കുകയാണ്. എട്ട് മന്ത്രിമാരെ വേണമെന്നാണ് ചൗഹാന് മുന്നില്‍ സിന്ധ്യ ഉന്നയിച്ചത്. ആറ് പേരെ നല്‍കാമെന്നായിരുന്നു മറുപടി. എന്നാല്‍ ഇതിനിപ്പോള്‍ വഴങ്ങിയിരിക്കുകയാണ് ചൗഹാന്‍. 15 ബര്‍ത്തുകളാണ് ബിജെപിയിലെ സീനിയേഴ്‌സ് അടക്കമുള്ള നേതാക്കള്‍ക്കായുള്ളത്. ബിജെപിയില്‍ നിന്നെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എല്ലാ നിര്‍ദേശവും നല്‍കുന്നത് സുഹാസ് ഭഗതാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് അദ്ദേഹം. സിന്ധ്യക്ക് എല്ലാ പിന്തുണയും ഭഗത്തില്‍ നിന്നാണ് ലഭിക്കുന്നത്.

ഒറ്റക്കെട്ടായി ബിജെപി

ഒറ്റക്കെട്ടായി ബിജെപി

കോണ്‍ഗ്രസ് ശരിക്കും ഭയപ്പെടേണ്ട കാര്യങ്ങളാണ് നടക്കുന്നത്. ഗോവിന്ദ് സിംഗ് രജപുത്തും മുന്‍ സാഗര്‍ എംപി ലക്ഷ്മി നാരായണ്‍ യാദവും അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് കൂടിക്കാഴ്ച്ച നടത്തിയിരിക്കുകയാണ്. 2014ല്‍ പരസ്പരം ഏറ്റുമുട്ടിയവരാണ് ഇവര്‍. എല്ലാ പ്രശ്‌നങ്ങളും മറന്ന് ഗോവിന്ദ് സിംഗിനെ യാദവ് പിന്തുണയ്ക്കും. തുളസി സിലാവത്ത് വിളിച്ച യോഗത്തില്‍ കൈലാഷ് വിജയ് വര്‍ഗീയയും സുമിത്ര മഹാജനും പങ്കെടുത്തിരിക്കുകയാണ്. ഇവര്‍ സിന്ധ്യയുടെ വരവില്‍ ഇടഞ്ഞവരാണ്. പ്രശ്‌നങ്ങള്‍ ഇവരുമായി തീര്‍ത്തിരിക്കുകയാണ്.

എട്ടിന്റെ പണി

എട്ടിന്റെ പണി

ബിജെപി മുന്‍ എംപി പ്രേംചന്ദ് ഗുഡ്ഡുവിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. സിന്ധ്യക്കെതിരെ മോശം പ്രസ്താവനകള്‍ നടത്തിയത് കൊണ്ടാണ് നടപടി. സിന്ധ്യയും കുടുംബാംഗങ്ങളും ഗൂഢാലോചനക്കാരാണെന്ന് ഗുഡ്ഡു കുറ്റപ്പെടുത്തിയിരുന്നു. സിന്ധ്യയുടെ പിതാവ് മാധവറാവു കോണ്‍ഗ്രസിനെ വഞ്ചിച്ച് ഒറ്റയ്ക്ക് മത്സരിച്ചെന്നും, മുത്തശ്ശി കോണ്‍ഗ്രസ് സര്‍ക്കാരിനെ ചതിയിലൂടെ താഴെയിറക്കിയെന്നും ഗുഡ്ഡു ആരോപിക്കുന്നു. അതേസമയം ഗുഡ്ഡു ബിജെപി വിടുമെന്നാണ് സൂചന. സിലാവത്ത് തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നും ഗുഡ്ഡു പറഞ്ഞു.

ഒരുക്കം തുടങ്ങി കോണ്‍ഗ്രസ്

ഒരുക്കം തുടങ്ങി കോണ്‍ഗ്രസ്

കോണ്‍ഗ്രസ് 11 ജില്ലാ പ്രസിഡന്റുമാരെയാണ് ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ പുതിയതായി നിയമിച്ചിരിക്കുന്നത്. സിന്ധ്യയെ വീഴ്ത്തുകയാണ് ലക്ഷ്യം. ഗ്വാളിയോറില്‍ അശോക് സിംഗിനെ തന്നെയാണ് ജില്ലാ പ്രസിഡന്റാക്കിയിരിക്കുന്നത്. ഗുണ, ഗ്വാളിയോര്‍, ഷിയോപൂര്‍, വിദിഷ, സെഹോര്‍, രത്‌ലം, ശിവപുരി, ഹൊഷാനാബാദ്, ദേവാസ് റൂറല്‍ എന്നിവയാണ് മണ്ഡലങ്ങള്‍. അതേസമയം സിന്ധ്യയുടെ ഗെയിം ഇവര്‍ മറികടക്കുമോ എന്ന് വ്യക്തമല്ല. പലരും മണ്ഡലത്തില്‍ പുതുമുഖങ്ങളോ അധികം അറിയപ്പെടാത്തവരോ ആണ്.

രാഹുലിന്റെ ടാക്ടിക്കല്‍ ഗെയിം... വാക്ക് പാലിക്കുന്നു, 5700 കോടി കര്‍ഷകര്‍ക്ക്, ഇനി വരാനിരിക്കുന്നത്!രാഹുലിന്റെ ടാക്ടിക്കല്‍ ഗെയിം... വാക്ക് പാലിക്കുന്നു, 5700 കോടി കര്‍ഷകര്‍ക്ക്, ഇനി വരാനിരിക്കുന്നത്!

ഇടവും വലവും വെട്ടി പ്രിയങ്ക... ആ ഗെയിമില്‍ വീണത് ബിജെപി, പക്ഷേ, വില്ലന്‍മാര്‍ ബാക്കി, ഇനിയുള്ളത്!!ഇടവും വലവും വെട്ടി പ്രിയങ്ക... ആ ഗെയിമില്‍ വീണത് ബിജെപി, പക്ഷേ, വില്ലന്‍മാര്‍ ബാക്കി, ഇനിയുള്ളത്!!

English summary
jyotiraditya scindia may get upper hand in cabinet expansion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X