കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജകുടുംബത്തില്‍ പിറന്നത് തെറ്റാണെങ്കില്‍ അത് അംഗീകരിക്കാം, കോണ്‍ഗ്രസിനെതിരെ സിന്ധ്യ!!

Google Oneindia Malayalam News

ഗ്വാളിയോര്‍: കോണ്‍ഗ്രസിനോട് വീണ്ടും കൊമ്പുകോര്‍ത്ത് ജ്യോതിരാദിത്യ സിന്ധ്യ. ഭൂമാഫിയയാണെന്നുള്ള കോണ്‍ഗ്രസിന്റെ വാദമാണ് സിന്ധ്യയെ ചൊടിപ്പിച്ചത്. തന്റെ കുടുംബത്തിന്റെ 300 വര്‍ഷമായുള്ള സ്വത്തുക്കള്‍ മാത്രമാണ് താന്‍ സ്വന്തമാക്കിയിട്ടുള്ളതെന്നും സിന്ധ്യ പറഞ്ഞു. എല്ലാവര്‍ക്കും അറിയാം എന്റെ സ്വത്തുക്കളെല്ലാം 300 വര്‍ഷം പഴക്കമുള്ളതാണെന്ന്. പുതിയ മഹാരാജാക്കന്മാരോടാണ് എനിക്ക് മറ്റൊരു കാര്യം ചോദിക്കാ നുള്ളത്, എങ്ങനെയാണ് നിങ്ങള്‍ സ്വത്ത് സമ്പാദിച്ചതെന്ന് ആദ്യം വെളിപ്പെടുത്തണമെന്ന് സിന്ധ്യ പറഞ്ഞു. കോണ്‍ഗ്രസ് ഉപതിരഞ്ഞെടുപ്പ് വിഷയമായി ഇതിനെ മാറ്റിയിരിക്കുകയാണ്.

1

സിന്ധ്യയെ നേരത്തെ ഈ കേസില്‍ നിന്ന് ഒഴിവാക്കിയതാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍. എന്നാല്‍ സിന്ധ്യ ബിജെപിയില്‍ എത്തിയതോടെ ഇത് വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ ഈ കേസ് തള്ളിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഗ്വാളിയോറില്‍ വിജയസാധ്യതയായി കാണുന്ന വിഷയമാണ് ഇത്. സിന്ധ്യയെ അഴിമതിക്കാരനായി ചിത്രീകരിച്ചാല്‍ ബിജെപിയുടെ വീഴ്ച്ച എളുപ്പമാകും. ഞാന്‍ ജനിച്ചത് ഗ്വാളിയോര്‍ രാജകുടുംബത്തിലാണ്. അത് എന്റെ പിഴവാണെങ്കില്‍, സന്തോഷത്തോടെ അതിനെ അംഗീകരിക്കുമെന്നും സിന്ധ്യ പറഞ്ഞു.

കോണ്‍ഗ്രസിനുള്ള പരോക്ഷ മറുപടിയാണ് സിന്ധ്യ നല്‍കിയിരിക്കുന്നത്. എന്നാല്‍ പോസ്റ്ററുകളില്‍ അടക്കം ഭൂമാഫിയ വാദം ഉയരുന്നത് സിന്ധ്യയെ ചൊടിപ്പിക്കുന്നുണ്ട്. നിലവില്‍ ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ പ്രചാരണം നടത്തുകയാണ് സിന്ധ്യ. നേരത്തെ സിന്ധ്യ കോണ്‍ഗ്രസ് വിട്ടപ്പോള്‍ ഗോവിന്ദ് സിംഗാണ് ഭൂമാഫിയ വാദംആദ്യം ഉന്നയിച്ചത്. സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്തെന്നാണ് വാദം. അതും ഭരണം ഉപയോഗിച്ച് തട്ടിയെടുത്തെന്നാണ് ഉന്നയിച്ചത്. നേരത്തെ സിന്ധ്യയുടെ അടുത്തയാളായ ഗോവിന്ദ് സിംഗ് രജ്പുത്തിന് റവന്യൂ വകുപ്പിന്റെ ചുമതല നല്‍കിയതോടെയാണ് ഈ പ്രചാരണം ശക്തപ്പെട്ടത്.

ബീഹാറില്‍ ബിജെപിക്ക് 71 സീറ്റില്‍ വെല്ലുവിളി,എളുപ്പമാകില്ല, 36 സീറ്റുകള്‍ കോണ്‍ഗ്രസ് സഖ്യത്തില്‍!!ബീഹാറില്‍ ബിജെപിക്ക് 71 സീറ്റില്‍ വെല്ലുവിളി,എളുപ്പമാകില്ല, 36 സീറ്റുകള്‍ കോണ്‍ഗ്രസ് സഖ്യത്തില്‍!!

റവന്യൂ വകുപ്പ് കൈയ്യിലുള്ളത് കൊണ്ട് എന്ത് തിരിമറി വേണമെങ്കിലും നടത്താന്‍ സിന്ധ്യക്ക് സാധിക്കുമെന്നാണ് കോണ്‍ഗ്രസ് വാദം. കമല്‍നാഥ് സര്‍ക്കാരിലും ഗോവിന്ദ് സിംഗിന് ഈ വകുപ്പുണ്ടായിരുന്നു. ഭൂമി ഇടപാടുകള്‍ സിന്ധ്യ നടത്തുന്നത് കൊണ്ടാണ് റവന്യൂ വകുപ്പ് അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. സിന്ധ്യയുടെ കുടുംബം നടത്തുന്ന ട്രസ്റ്റ് അംഗങ്ങളുടെയും സിന്ധ്യയുടെയും പേരില്‍ ഭൂമി തട്ടിയെടുത്ത കേസ് ഗ്വാളിയോറിലുണ്ടായിരുന്നു. നേരത്തെ സിന്ധ്യ കോണ്‍ഗ്രസിലായിരുന്നപ്പോള്‍ ബിജെപി നേതാക്കളായ പ്രഭാത് ജാ അടക്കമുള്ളവര്‍ ഭൂമാഫിയയെന്ന് സിന്ധ്യയെ വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ അന്നൊന്നും സിന്ധ്യ പ്രതികരിച്ചിരുന്നില്ല. ഇത് ആദ്യമായിട്ടാണ് കോണ്‍ഗ്രസിന് മറുപടി നല്‍കിയിരിക്കുന്നത്. ഇത് തോല്‍വി ഭയന്നിട്ടാവാം.

ബീഹാറില്‍ മഹാസഖ്യത്തെ പൊളിക്കാന്‍ നിതീഷ്, മഞ്ജു വര്‍മയെ ഇറക്കി, രാഹുലിനെ എത്തിക്കാന്‍ കോണ്‍ഗ്രസ്!!ബീഹാറില്‍ മഹാസഖ്യത്തെ പൊളിക്കാന്‍ നിതീഷ്, മഞ്ജു വര്‍മയെ ഇറക്കി, രാഹുലിനെ എത്തിക്കാന്‍ കോണ്‍ഗ്രസ്!!

Recommended Video

cmsvideo
Rahul Gandhi’s Facebook page sees 40% more engagement than Narendra Modi’s

English summary
madhya pradesh: jyotiraditya scindia says he is not land mafia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X