കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ പറഞ്ഞ വാക്ക് പാലിച്ച് സിന്ധ്യ, ഇനി റോള്‍ കേന്ദ്രത്തിലോ? വെല്ലുവിളി ബിജെപിക്കുള്ളില്‍!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് ജ്യോതിരാദിത്യ സിന്ധ്യ.ബിജെപി വിജയം ഉറപ്പിച്ചു. ഇനി അവര്‍ അധികാരത്തില്‍ നിന്ന് വീഴാനും പോകുന്നില്ല. 16 സീറ്റിലാണ് ബിജെപി ജയം നേടിയത്. അതേസമയം ബിജെപിയുടെ ധാര്‍മികത വര്‍ധിപ്പിച്ച ജയം കൂടിയായിരുന്നു ഇത്. അതേസമയം ജയം സിന്ധ്യക്ക് അത്യാവശ്യവുമായിരുന്നു. ബിജെപിക്കുള്ളില്‍ വളരാന്‍ സിന്ധ്യക്ക് അത് ആവശ്യമായിരുന്നു. ഇനിയുള്ള കേന്ദ്ര മന്ത്രി പദമാണ്. തന്റെ പേരിലാണ് എല്ലാവര്‍ക്കുമായി അദ്ദേഹം വോട്ടു ചോദിച്ചത്. ഇത് മധ്യപ്രദേശില്‍ അദ്ദേഹത്തിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നതാണ്. ബിജെപിക്കുള്ളില്‍ നിന്ന് പോര് കടുത്തിട്ടും എല്ലാവരെയും ജയിപ്പിക്കാന്‍ സിന്ധ്യക്ക് സാധിച്ചു.

1

ഇനി അറിയാനുള്ളത് കേന്ദ്ര മന്ത്രി പദം സിന്ധ്യക്ക് ലഭിക്കുമോ എന്നാണ്. അതേസമയം മധ്യപ്രദേശിലെ വിജയം ബിജെപി ഹൈക്കമാന്‍ഡിന് മുന്നില്‍ സിന്ധ്യ എങ്ങനെ അവതരിപ്പിക്കും എന്നതിനെ ആശ്രയിച്ചാണ് അദ്ദേഹത്തിന് കേന്ദ്ര മന്ത്രിസ്ഥാനം ലഭിക്കുക. എന്നാല്‍ കണക്കുകള്‍ ബിജെപി നേതാക്കളെ ചൊടിപ്പിക്കുന്നതാണ്. ഗ്വാളിയോര്‍-ചമ്പല്‍ മേഖലയാണ് സിന്ധ്യയുടെ കോട്ട. ഇവിടെ കോണ്‍ഗ്രസ് 16 സീറ്റും തൂത്തുവാരിയിരുന്നു. ചമ്പല്‍-ഗ്വാളിയോര്‍ മൊത്തമായി എടുത്താല്‍ 34 സീറ്റുണ്ട്. ഇതില്‍ 26 സീറ്റാണ് സിന്ധ്യ നേടിയത്. എന്നാല്‍ ബിജെപിയില്‍ ഇത് ഒമ്പത് സീറ്റായി കുറഞ്ഞു. അതായത് മേഖലയില്‍ സിന്ധ്യയുടെ സ്വാധീനം കുറഞ്ഞിരിക്കുന്നു.

ഏറ്റവും വലിയ പ്രശ്‌നം, നേരത്തെ മന്ത്രിയായി പ്രഖ്യാപിച്ച മൂന്ന് പേര്‍ തോറ്റിരിക്കുകയാണ്. ഈ മൂന്നും ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലാണ്. സിന്ധ്യയുടെ വിശ്വസ്ത ഇമര്‍ത്തി ദേവിയുടെ തോല്‍വി സിന്ധ്യയെ ഞെട്ടിച്ചിരിക്കുകയാണ്. കമല്‍നാഥിനെതിരെയുള്ള ചില വ്യക്തിപരമായ പരാമര്‍ശങ്ങളാണ് ഇവരെ തോല്‍വിയിലേക്ക് നയിച്ചത്. ഒമ്പതില്‍ ഏഴ് സീറ്റുകളും നേരത്തെ കോണ്‍ഗ്രസിന് വേണ്ടി സിന്ധ്യ ജയിച്ച മണ്ഡലങ്ങളാണ്. എന്നാല്‍ ബിജെപിയില്‍ അത് ആവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ സിന്ധ്യക്ക് നല്‍കുന്ന സ്ഥാനമാനങ്ങളൊന്നും അദ്ദേഹം അര്‍ഹിക്കാത്തതാണെന്ന് ബിജെപിയിലെ സീനിയര്‍ നേതൃത്വം കരുതുന്നുണ്ട്.

Recommended Video

cmsvideo
BJP Will Come To Power In Kerala: K Surendran

അതേസമയം സിന്ധ്യ പാര്‍ട്ടിയുടെ വോട്ടുബാങ്കാണെന്ന് അമിത് ഷായും നരേന്ദ്ര മോദിയും തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ മധ്യപ്രദേശിലെ നേതൃത്വം അദ്ദേഹത്തിന് കേന്ദ്ര മന്ത്രിസ്ഥാനം നല്‍കുന്നതിനോട് എതിര്‍പ്പറിയിക്കുന്നുണ്ട്. അമിത് ഷാ വിചാരിച്ചാല്‍ മാത്രമേ കേന്ദ്ര മന്ത്രിസ്ഥാനം സിന്ധ്യക്ക് ലഭിക്കൂ. മധ്യപ്രദേശ് നേതൃത്വത്തോട് വലിയ താല്‍പര്യം നേരത്തെ തന്നെ മോദി സര്‍ക്കാരിനില്ല. ശിവരാജ് സിംഗ് ചൗഹാന്‍ ആര്‍ക്കും വഴങ്ങാത്ത നേതാവായി മാറിയത് അമിത് ഷായ്ക്ക് താല്‍പര്യമില്ലാത്തതാണ്. ചൗഹാനെതിരെ ആയുധമായി ഉപയോഗിക്കാന്‍ പറ്റിയ നേതാവാണ് സിന്ധ്യ. കേന്ദ്ര മന്ത്രി സ്ഥാനം വരുന്നതോടെ സിന്ധ്യ അതിശക്തനായി മാറും. ഇത് ചൗഹാന്‍ വിഭാഗത്തിന്റെ സ്വാധീനവും പാര്‍ട്ടിയില്‍ കുറയ്ക്കും.

English summary
madhya pradesh: jyotiraditya scindia wants cabinet berth in modi government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X