കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ വീഴ്ത്താൻ പുതിയ തന്ത്രം പുറത്തെടുത്ത് കമൽനാഥ്; ഉപതിരഞ്ഞെടുപ്പിന് മുൻപ്,പ്രതീക്ഷ ഇങ്ങനെ

  • By Aami Madhu
Google Oneindia Malayalam News

ഭോപ്പാൽ; മധ്യപ്രദേശിൽ ഉപതിരഞ്ഞെടുപ്പ് ചർച്ചകൾ സജീവമായിരിക്കുകയാണ്. സർക്കാരിന്റെ നിലനിൽപ് നിർണയിക്കുന്ന തിരഞ്ഞെടുപ്പ് ആയതിനാൽ കോൺഗ്രസിനേയും ബിജെപിയേയും സംബന്ധിച്ച് തിരഞ്ഞെടുപ്പ് ഏറെ നിർണായകമാണ്. കോൺഗ്രസിൽ നിന്നും കൂറുമാറിയെത്തിയ എംഎൽഎമാരെ തന്നെയാണ് ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളാക്കാനൊരുങ്ങുന്നത്.

അതേസമയം ഭരണം തിരിച്ച് പിടിക്കാനാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. മുൻ മുഖ്യമന്ത്രി കമൽനാഥാണ് കോൺഗ്രസിന് വേണ്ടി രംഗത്തിറങ്ങിയിരിക്കുന്നത്.

പിന്തുണ ഇങ്ങനെ

പിന്തുണ ഇങ്ങനെ

കോൺഗ്രസ് വിട്ട 22 എംഎൽഎമാർ,രണ്ട് അന്തരിച്ച എംഎൽഎമാർ , രാജിവെച്ച ഒരു ബിജെപി എംഎൽഎ എന്നിവരുടെ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 91 പേരുടെ പിന്തുണയുണയാണ് സംസ്ഥാനത്ത് കോൺഗ്രസിന് ഉള്ളത്. 107 അംഗങ്ങളാണ് ബിജെപിക്കുള്ളത്.

കസേര ഉറപ്പിക്കാൻ

കസേര ഉറപ്പിക്കാൻ

22 അംഗങ്ങളുടെ രാജിയോടെ സഭയുടെ അംഗബലം കുറഞ്ഞ് 208 ൽ എത്തി. അതേസമയം ഉപതിരഞ്ഞെടുപ്പിന് പിന്നാലെ സഭയുടെ അംഗബലം 230 ആകും. ഇതോടെ ഭരണം പിടിക്കാനുള്ള മാന്ത്രിക സംഖ്യ 116 ആകും. ചൗഹാന് മുഖ്യമന്ത്രി കസേര ഉറപ്പിക്കണമെങ്കിൽ കുറഞ്ഞത് 9 പേരുടെ കൂടി പിന്തുണ വേണം.

17 പേരുടെ പിന്തുണ

17 പേരുടെ പിന്തുണ

അതേസമയം കോൺഗ്രസിന് 17 പേരുടെ പിന്തുണയെങ്കിലും ഉണ്ടായാൽ മാത്രമേ വീണ്ടും അധികാരത്തിൽ എത്താൻ സാധിക്കുകയുള്ളൂ. എന്നാൽ 22 സീറ്റ് വരെ തങ്ങൾക്ക് നേടാനാകുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്.
തങ്ങൾക്ക് പാലം വലിച്ച് പോയ സിന്ധ്യയേയും കൂട്ടരേയും ഉപതിരഞ്ഞെടുപ്പിൽ പാഠം പഠിപ്പിക്കുമെന്നും കോൺഗ്രസ് പറയുന്നു.

പികെ ഫാക്ടർ

പികെ ഫാക്ടർ

മുൻ ജെഡിയു നേതാവും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനനുമായ പ്രശാന്ത് കിഷോറാണ് കോൺഗ്രസിനായി തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നത്. വലിയ മുന്നൊരുക്കങ്ങൾ കോൺഗ്രസ് ക്യാമ്പിൽ നടക്കുമ്പോഴും ബിജെപിയിലെ ഭിന്നത അധികാരത്തിലേക്ക് കോൺഗ്രസിന് വഴി തുറക്കുമെന്നാണ് കമൽനാഥ് പറയുന്നത്.

ശത്രുവായി പ്രഖ്യാപിച്ചു

ശത്രുവായി പ്രഖ്യാപിച്ചു

സിന്ധ്യ രാജകുടുംബത്തെ ശത്രുക്കളായി പ്രഖ്യാപിച്ച നിരവധി നേതാക്കൾ ബിജെപിയിൽ ഉണ്ട്. പ്രത്യേകിച്ച് ബിജെപിയിലെ മുതിർന്നവർ. സിന്ധ്യയുടേയും കൂട്ടരുടേയും ബിജെപിയിലേക്കുള്ള വരവ് പല നേതാക്കൾക്കും ദഹിച്ചിട്ടില്ല. സിന്ധ്യയെ ബിജെപിയിൽ 'മഹാരാജാവായി' വാഴിക്കില്ലെന്നാണ് ഇവർ പറയുന്നു. ഒരു സാധാരണ പ്രവർത്തകനെ പോലെ പാർട്ടിയിൽ പ്രവർത്തിക്കാൻ സിന്ധ്യ തയ്യാറാകണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെടുന്നുണ്ട് .

മുതിർന്ന നേതാക്കൾ

മുതിർന്ന നേതാക്കൾ

അതേസമയം പാർട്ടിയിലെ മുതിർന്ന നേതാക്കളെ തള്ളി സിന്ധ്യയേയും സംഘത്തേയും ബിജെപി നേതൃത്വം ഉയർത്തിക്കാട്ടുന്നത് നേതാക്കൾക്കിടയിൽ അതൃപ്തിക്ക് വഴിവെച്ചിട്ടുണ്ട്. ആദ്യ ഘട്ട മന്ത്രി സഭ വികസനത്തിൽ ബിജെപിയിലെ മുതർന്നവരെ തഴഞ്ഞ് സിന്ധ്യ പക്ഷത്തുള്ള രണ്ട് പേർക്കാണ് അവസരം നൽകിയത്.

കൂറുമാറിയെത്തിയവര്

കൂറുമാറിയെത്തിയവര്

ഇതിനെതിരെ നേതാക്കൾ ദേശീയ നേതൃത്വത്തേട് പരാതിപെട്ടിരുന്നു. ഈ അതൃപ്തി പുകയുന്നതിനിടയിലാണ് പാർട്ടി നേതാക്കളെ ഞെട്ടിച്ച് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 22 മണ്ഡലങ്ങളിലും കൂറുമാറിയെത്തിവർ തന്നെ സ്ഥാനാർത്ഥിയാകുമെന്ന് ബിജെപി പ്രഖ്യാപിച്ചത്.

രാഷ്ട്രീയ ഭാവി

രാഷ്ട്രീയ ഭാവി

ഇതോടെ തങ്ങളുടെ രാഷ്ട്രീയ ഭാവി ഇല്ലാതാകുമെന്ന ഭയത്തിലാണ് മുതിർന്ന നേതാവ് ദീപക് ജോഷി ഉൾപ്പെടെയുള്ളവർ. പാർട്ടി അർഹമായ പരിഗണന തന്നില്ലേങ്കിൽ മറ്റ് വഴികൾ തേടുമെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നുണ്ട്. അതേസമയം ഉപതിരഞ്ഞെടുപ്പിന് മുൻപ് രണ്ടാം മന്ത്രിസഭാ വികസനം നടത്താൻ ബിജെപിക്ക് മേൽ സമ്മർദ്ദം ശക്തമാക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്.

 വിമത സ്വരം

വിമത സ്വരം

മന്ത്രിസ്ഥാനത്ത് നിന്ന് തഴയപ്പെടുന്ന ബിജെപി നേതാക്കൾ വിമത സ്വരം ഉയർത്തുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. ഇവരെ പാർട്ടിയിൽ എത്തിക്കാനുള്ള ശ്രമങ്ങളാണ് കോൺഗ്രസ് നടത്തുന്നത്. മുള്ളിനെ മുള്ളുകൊണ്ടുകയെന്ന കോൺഗ്രസ് തന്ത്രം വിജയിക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

ഉയർത്തിക്കാട്ടും

ഉയർത്തിക്കാട്ടും

അതേസമയം സംസ്ഥാന സർക്കാരിന്റെ കൊവിഡ് പ്രതിരോധത്തിലെ വീഴ്ചകളും സാമ്പത്തിക കെടുകാര്യസ്തതയും ഉയർത്തിക്കാട്ടിയാകും തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് കമൽനാഥ് പറഞ്ഞു. കൊവിഡ് നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. മാർച്ച് 16 ന് കൊവിഡിനെ പരിഹസിക്കുകയായിരുന്നു ശിവരാജ് സിംഗ് ചൗഹാൻ.

കൊവിഡ് കേസുകൾ

കൊവിഡ് കേസുകൾ

മാർച്ച് 20 ന് താന്‌ രാജിവെച്ചപ്പോൾ ഒരു കേസ് പോലും സംസ്ഥാനത്ത് ഇല്ലായിരുന്നു. കൊവിഡ് സംബന്ധിച്ച് താൻ നിരന്തരം ജില്ലാഭരണകുടങ്ങളുമായി ബന്ധപ്പെടുന്നുണ്ടായിരുന്നു ചൗഹാൻ പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പിലെ ടിക്കറ്റ് വിതരണം സംബന്ധിച്ച് കോൺഗ്രസിൽ തർക്കം ഉടലെടുത്തിട്ടുണ്ടെന്ന ബിജെപി ആരോപണങ്ങളേയും കമൽനാഥ് തള്ളി.

ഒറ്റക്കെട്ട്

ഒറ്റക്കെട്ട്

കോൺഗ്രസ് ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നത്. ബിജെപിക്കുള്ളിലാണ് അസ്വാരസ്യങ്ങൾ ഉടലെടുത്തിരിക്കുന്നത്. ബിജെപി അധികാരത്തിലേറി ആദ്യ മാസം സംസ്ഥാനത്ത് ചൗഹാന്റെ ഒറ്റയാൾ ഭരണമായിരുന്നു. ഇപ്പോൾ നോക്കൂ രണ്ട് മാസം കഴിഞ്ഞിട്ടും മന്ത്രിസഭ വികസിപ്പിച്ചിട്ടില്ല. കമല്‍നാഥ് പറഞ്ഞു.

സിന്ധ്യയ്ക്കെതിരെ ട്രംപ് കാർഡ് ഇറക്കാൻ കോൺഗ്രസ്; എത്തുന്നത് രാഹുലിന്റെ വിശ്വസ്തർ!ഇനി കളിമാറും!സിന്ധ്യയ്ക്കെതിരെ ട്രംപ് കാർഡ് ഇറക്കാൻ കോൺഗ്രസ്; എത്തുന്നത് രാഹുലിന്റെ വിശ്വസ്തർ!ഇനി കളിമാറും!

കാലുമാറി സിന്ധ്യ പക്ഷം;തിരഞ്ഞെടുപ്പിനെ ചൗഹാൻ നയിക്കേണ്ട!!ബിജെപിയിൽ പോര് മുറുകി!! ആയുധമാക്കി കോൺഗ്രസ്കാലുമാറി സിന്ധ്യ പക്ഷം;തിരഞ്ഞെടുപ്പിനെ ചൗഹാൻ നയിക്കേണ്ട!!ബിജെപിയിൽ പോര് മുറുകി!! ആയുധമാക്കി കോൺഗ്രസ്

കർണാടക പിടിക്കാൻ ഡികെ ശിവകുമാറിന്റെ തന്ത്രം; 100 നിയമസഭാംഗങ്ങൾ!! വമ്പൻ പൊളിച്ചെഴുത്ത്കർണാടക പിടിക്കാൻ ഡികെ ശിവകുമാറിന്റെ തന്ത്രം; 100 നിയമസഭാംഗങ്ങൾ!! വമ്പൻ പൊളിച്ചെഴുത്ത്

English summary
madhya pradesh; Kamal nath against shivraj singh chauhan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X