കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ വീണ്ടും കോണ്‍ഗ്രസ് പ്രഖ്യാപനം; കര്‍ഷകര്‍ക്ക് കൂടുതല്‍ ആനുകൂല്യം, നഷ്ടം സഹിക്കും

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ ഉഗ്രന്‍ പ്രഖ്യാപനം. കാര്‍ഷിക വായ്പ എഴുതി തള്ളുന്ന പരിധി വ്യാപിപ്പിച്ചു. നേരത്തെ 2018 മാര്‍ച്ച് 31 വരെയുള്ള വായ്പ എഴുതി തള്ളുമെന്നാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഈ പരിധി 2018 ഡിസംബര്‍ 31 വരെയാക്കി നീട്ടി. ഒട്ടേറെ കര്‍ഷകര്‍ കൂടി ആനുകൂല്യത്തിന്റെ പരിധിയില്‍ വരും.

Ka

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെയാണ് കര്‍ഷകരുടെ ആവശ്യം കണക്കിലെടുത്ത് കോണ്‍ഗ്രസിന്റെ വാഗ്ദാനം. ഒരു വിഭാഗം കര്‍ഷകരുടെ ആവശ്യം മാത്രമാണ് കോണ്‍ഗ്രസ് അംഗീകരിച്ചതെന്ന് ബിജെപി ആരോപിച്ചിരുന്നു. എന്നാല്‍ എല്ലാ ആരോപണങ്ങളും അസ്ഥാനത്താക്കിയാണ് കോണ്‍ഗ്രസിന്റെ പുതിയ പ്രഖ്യാപനം.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും നികുതി അടയ്ക്കുന്നവര്‍ക്കും വായ്പ എഴുതി തള്ളുന്നതിന് യോഗ്യതയുണ്ടാകില്ലെന്ന് മന്ത്രി ജിത്തു പട്‌വാരി പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ ഡിസംബര്‍ 17ന് കാര്‍ഷിക വായ്പ എഴുതി തള്ളി മുഖ്യമന്ത്രി കമല്‍നാഥ് ഉത്തരവിട്ടിരുന്നു.

കാര്‍ഷിക വായ്പ എഴുതി തള്ളല്‍, കൂടുതല്‍ തൊഴില്‍ അവസരം എന്നിവയാണ് കോണ്‍ഗ്രസിന്റെ പ്രധാന വാഗ്ദാനങ്ങള്‍. വായ്പ എഴുതി തള്ളല്‍ വഴി മധ്യപ്രദേശില്‍ 38000 കോടി രൂപയുടെ ബാധ്യത സര്‍ക്കാരിന് അധികമായുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

English summary
Madhya Pradesh govt extends date for farm loan waivers from March to December 12, 2018
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X