കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

95 ദിവസത്തിന് ശേഷം കമല്‍നാഥ് വരുന്നു, കോണ്‍ഗ്രസിന്റെ സര്‍പ്രൈസ് നീക്കം, ഭോപ്പാലില്‍ ബിജെപി വീഴും!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് പോരാട്ടം കടുക്കുന്നു. സ്വന്തം മണ്ഡലങ്ങളിലേക്ക് കമല്‍നാഥും അതിന് പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയും എത്തിയിരിക്കുകയാണ്. സസ്‌പെന്‍സ് നീക്കം കൂടിയാണിത്. അതേസമയം ദിവസങ്ങള്‍ക്ക് മുമ്പ് കമല്‍നാഥിനെ കാണാനില്ലെന്ന് ചിന്ദ്വാരയില്‍ പോസ്റ്റര്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം സിന്ധ്യയുടെ മണ്ഡലത്തിലും ഇതേ തരത്തിലുള്ള പോസ്റ്റര്‍ ഉയര്‍ന്നിരുന്നു. പോസ്റ്റര്‍ യുദ്ധം കടുക്കുന്നതിനിടെയാണ് ഇരുവരും സ്വന്തം മണ്ഡലത്തില്‍ തിരിച്ചെത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നേരിട്ട് ഇവര്‍ ഇനി തന്ത്രമൊരുക്കുമെന്ന് നേതാക്കള്‍ പറയുന്നു.

കമല്‍നാഥിന്റെ തിരിച്ചുവരവ്

കമല്‍നാഥിന്റെ തിരിച്ചുവരവ്

കോണ്‍ഗ്രസ് കടുത്ത സസ്‌പെന്‍സ് നിലനിര്‍ത്തിയാണ് കമല്‍നാഥിനെ തിരിച്ചെത്തിച്ചിരിക്കുന്നത്. 95 ദിവസത്തിന് ശേഷമാണ് തിരിച്ചുവരവ്. മകന്‍ നകുല്‍ നാഥും ഒപ്പമുണ്ട്. ദില്ലിയിലായിരുന്നു ഇത്രയും ദിവസം. അതേസമയം കമല്‍നാഥിനോട് ക്വാറന്റൈനില്‍ പോവാനാണ് ബിജെപിയുടെ നിര്‍ദേശം. ദില്ലി റെഡ് സോണാണ്. അദ്ദേഹമെത്തിയ ചിന്ദ്വാര ഗ്രീന്‍ സോണിലാണ്. ഇതുകൊണ്ടാണ് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഗ്വാളിയോറില്‍ നേരിട്ട് ക്യാമ്പ് ചെയ്യാനാണ് കമല്‍നാഥ് തിരിച്ചെത്തിയിരിക്കുന്നത്.

ബിജെപിയില്‍ പൊട്ടിത്തെറി

ബിജെപിയില്‍ പൊട്ടിത്തെറി

മന്ത്രിസഭാ വികസനത്തിന്റെ പേരില്‍ അടിമുടി പ്രശ്‌നങ്ങളാണ് ബിജെപിയിലുള്ളത്. ഭോപ്പാലില്‍ സിന്ധ്യ ഗ്രൂപ്പും സീനിയര്‍ ബിജെപി നേതാക്കളും ക്യാമ്പ് ചെയ്തിരിക്കുകയാണ്. അതേസമയം റെഡ് സോണായി പ്രഖ്യാപിച്ച ഇടമാണ് ഭോപ്പാല്‍. പ്രശ്‌നത്തേക്കാള്‍ വലുത് മന്ത്രിസ്ഥാനമാണെന്ന് ഇവര്‍ പറയുന്നു. സിന്ധ്യയുടെ വരവോടെ മന്ത്രിസ്ഥാനത്തിനുള്ള അവകാശവാദങ്ങള്‍ ദുര്‍ബലമായെന്ന് മന്ത്രിമാര്‍ പറയുന്നു. അതുകൊണ്ടാണ് ലോബിയിംഗ് നടത്തുന്നത്. മുന്‍ മന്ത്രി ഭൂപേന്ദ്ര സിംഗ്, സഞ്ജയ് പഥക്, അജയ് ബിഷ്‌ണോയ്, രാംപാല്‍ സിംഗ് എന്നിവരെ ചൗഹാനെ അടിമുടി പൂട്ടിയിരിക്കുന്ന അവസ്ഥയിലാണ്.

വിടാതെ പ്രശ്‌നങ്ങള്‍

വിടാതെ പ്രശ്‌നങ്ങള്‍

കമല്‍നാഥ് തിരിച്ചുവരുന്ന ഘട്ടത്തില്‍ ബിജെപി മുങ്ങി കൊണ്ടിരിക്കുന്ന കപ്പലാണ്. മുന്‍ പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കില്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തും. ഇതുവരെ അദ്ദേഹത്തിന് മന്ത്രിയാകാന്‍ സാധിച്ചിട്ടില്ല. ഗദ്ദകോട്ടയിലെ നേതാവാണ് അദ്ദേഹം. വി ന്ധ്യ മേഖലയാണ് മറ്റൊരു പ്രശ്‌നം. ഇവിടെ നിന്നുള്ളവരെല്ലാം പ്രമുഖരാണ്. രാജേന്ദ്ര ശുക്ല വിന്ധ്യയില്‍ നിന്നുള്ള നേതാവാണ്. ഗിരീഷ് ഗൗതം, ദിവ്യരാജ് സിംഗ്, ജുഗല്‍ കിഷോര്‍ ബഗ്രി, കേദാര്‍ ശുക്ല, നാഗേന്ദ്ര സിംഗ്, എന്നിവര്‍ ഭോപ്പാലില്‍ തുടര്‍ച്ചയായി എത്തുന്നുണ്ട്.

സിന്ധ്യ തിരിച്ചെത്തുന്നു

സിന്ധ്യ തിരിച്ചെത്തുന്നു

ഭോപ്പാലിലേക്ക് സിന്ധ്യയും തിരിച്ചെത്തുകയാണ്. ചൗഹാന്റെ ഏറ്റവും വലിയ വെല്ലുവിളിയായി ഇത് മാറും. ജൂണ്‍ ഒന്നിനാണ് സിന്ധ്യ എത്തുകയെന്ന് മഹേന്ദ്ര സിംഗ് സിസോദിയ പറയുന്നു. അഞ്ച് ദിവസത്തിനുള്ളില്‍ ചൗഹാന്‍ ഇതിനെ പ്രതിരോധിക്കാന്‍ തന്ത്രമൊരുക്കേണ്ടി വരും. സിന്ധ്യയായിരിക്കും ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖമെന്ന് ഇപ്പോള്‍ തന്നെ പലരും പാര്‍ട്ടിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഇത് തന്നെ ചൗഹാനുള്ള വലിയ തിരിച്ചടിയാണ്.

സിന്ധ്യ ക്യാമ്പ് കലിപ്പില്‍

സിന്ധ്യ ക്യാമ്പ് കലിപ്പില്‍

ചൗഹാന്‍ മനപ്പൂര്‍വം മന്ത്രിസഭാ പുനസംഘടന വൈകിപ്പിക്കുകയാണെന്ന് സിന്ധ്യ ക്യാമ്പ് പറയുന്നു. എട്ട് പേരാണ് മന്ത്രിമാരാകാന്‍ കാത്തിരിക്കുന്നത്. ഇവര്‍ ഭോപ്പാലില്‍ നിന്ന് പോകാന്‍ കൂടി തയ്യാറല്ല. ഇന്നലെ ബദ്‌നാവ്പൂരിലെ മുന്‍ എംഎല്‍എ രാജ്യവര്‍ധന്‍ സിംഗ് ദത്തിഗാവ് ചൗഹാനെ കണ്ട് മന്ത്രിസ്ഥാനം സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. മഹേന്ദ്ര സിംഗ് സിസോദിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിഡി ശര്‍മയെ കണ്ടാണ് കാര്യം അവതരിപ്പിച്ചത്. പ്രദ്യുമാന്‍ സിംഗ് തോമര്‍, ഇമര്‍ത്തി ദേവി എന്നിവരും ഭോപ്പാലില്‍ നിന്ന് പോയിട്ടില്ല.

കോണ്‍ഗ്രസ് പ്രതീക്ഷയില്‍

കോണ്‍ഗ്രസ് പ്രതീക്ഷയില്‍

കമല്‍നാഥ് ഗ്വാളിയോറില്‍ ക്യാമ്പ് ചെയ്യുന്നത് ബിജെപിയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കും. എട്ട് വക്താക്കളെ പുതുതായി നിയമിച്ചിട്ടുമുണ്ട് കമല്‍നാഥ്. ഇവര്‍ കൃത്യമായ നിര്‍ദേശങ്ങള്‍ മണ്ഡലത്തെ കുറിച്ച് കൈമാറും. സിന്ധ്യ ഗ്രൂപ്പിലെ എല്ലാ നേതാക്കളെയും വെട്ടിനിരത്തിയിട്ടുണ്ട്. പുതിയ നേതാക്കളുടെ പ്രവര്‍ത്തന ശൈലി ബിജെപിക്കും സിന്ധ്യക്കുമറിയില്ല. അതുകൊണ്ട് പോരാട്ടം സസ്‌പെന്‍സിലേക്കാണ് പോകുന്നത്. ബിജെപിയിലെ വിള്ളല്‍ കാരണം നിരവധി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് വരാനുള്ള ഒരുക്കത്തിലാണ്. ഇവരുമായി സംസാരിക്കാന്‍ സീനിയര്‍ നേതാക്കളെയാണ് കമല്‍നാഥ് നിയോഗിച്ചിരിക്കുന്നത്.

ദിഗ് വിജയ് സിംഗിന് മറുപടി

ദിഗ് വിജയ് സിംഗിന് മറുപടി

ദിഗ് വിജയ് സിംഗ് കോണ്‍ഗ്രസ് വിട്ട എംഎല്‍എമാര്‍ രാജ്യദ്രോഹികളാണെന്ന് നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വാക്‌പോര് രൂക്ഷമായിരിക്കുകയാണ്. സിന്ധ്യ ഗ്രൂപ്പിലെ ഗോവിന്ദ് സിംഗ് ഇതിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ്. രാജ്യദ്രോഹം ദിഗ് വിജയ് സിംഗിന്റെ സഹോദരന്‍ ലക്ഷ്മണ്‍ സിംഗില്‍ നിന്നാണ് തുടങ്ങിയതെന്നും ഗോവിന്ദ് സിംഗ് ആരോപിച്ചു. ഏറ്റവും വലിയ ചതി ആരംഭിക്കുന്നത് അവിടെ നിന്നാണ്. ലക്ഷ്മണ്‍ സിംഗ് വഞ്ചകനോ രാജ്യദ്രോഹിയോ അല്ലെങ്കിലും ഞങ്ങളും അത്തരത്തിലുള്ളവരല്ലെന്ന് ഗോവിന്ദ് സിംഗ് പറഞ്ഞു.

പ്രിയങ്ക ടോപ് ഗിയറില്‍ മുന്നോട്ട്, യോഗിക്ക് പൂട്ടിടും, ഒരൊറ്റ ചോദ്യം, ചര്‍ച്ചയാക്കും, ഗെയിം ചേഞ്ചര്‍പ്രിയങ്ക ടോപ് ഗിയറില്‍ മുന്നോട്ട്, യോഗിക്ക് പൂട്ടിടും, ഒരൊറ്റ ചോദ്യം, ചര്‍ച്ചയാക്കും, ഗെയിം ചേഞ്ചര്‍

English summary
kamal nath returns to chhindwara, congress plans to block jyotiraditya scindia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X