കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധ്യയേയും കൂട്ടരേയും വളഞ്ഞിട്ട് പിടിക്കാന്‍ കോണ്‍ഗ്രസ്; കമല്‍നാഥിന്‍റെ തന്ത്രം,ബിജെപി വിയര്‍ക്കും

Google Oneindia Malayalam News

ഭോപ്പാല്‍: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് മധ്യപ്രദേശ്. വൈറസിന്‍റെ വ്യാപനം തടയാന്‍ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ച് വരികയാണ് സംസ്ഥാനം. ഇതിനിടിയില്‍ തന്നെയാണ് സംസ്ഥാനത്ത് വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങളും രാഷ്ട്രീയ പാര്‍ട്ടികള്‍ അണിയറിയില്‍ സജീവമാക്കുന്നത്.

രണ്ട് മാസം മുമ്പ് അധികാരം നഷ്ടപ്പെട്ട കമല്‍ നാഥ് ജ്യോതിരാധിത്യ സിന്ധ്യയേയും അദ്ദേഹത്തോടൊപ്പം ബിജെപിയിലേക്ക് പോയ മുന്‍ എംഎല്‍എമാരെയും എന്ത് വിലകൊടുത്തും ഒരു പാഠം പഠിപ്പിക്കുമെന്ന ഉറച്ച ശപഥത്തിലാണ്. അതിനായി അദ്ദേഹം വ്യത്യസ്തമായ പല തന്ത്രങ്ങളാണ് പയറ്റിക്കൊണ്ടിരിക്കുന്നത്.

24 സീറ്റില്‍

24 സീറ്റില്‍

കോണ്‍ഗ്രസില്‍ നിന്ന് പദവി രാജിവെച്ച് ബിജെപിയിലേക്ക് പോയ 22 എംഎല്‍എമാരുടേത് ഉള്‍പ്പടെ 24 സീറ്റുകളിലേക്കാണ് മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കാന്‍ ഇനിയും സമയം ഉണ്ടെങ്കിലും ഇപ്പോള്‍ തന്നെ ഇരുപാര്‍ട്ടികളും ഒരുക്കങ്ങള്‍ സജീവമാക്കി തുടങ്ങിയിട്ടുണ്ട്.

ശക്തി മേഖല

ശക്തി മേഖല

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകളില്‍ ഭൂരിപക്ഷവും സിന്ധ്യയുടെ ശക്തി പ്രദേശമായ ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലാണ് എന്നുള്ളതാണ് കോണ്‍ഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളി. സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നെങ്കിലും അദ്ദേഹത്തിന് സ്വാധീനിക്കാന്‍ കഴിയുന്ന ചില നേതാക്കള്‍ ഈ മേഖലയില്‍ ഇപ്പോഴും കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെ കണ്ടെത്തി പുറത്താക്കുകയെന്നതാണ് കോണ്‍ഗ്രസ് ഈ ഘട്ടത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

വലിയ സ്വാധീനം

വലിയ സ്വാധീനം

ആറോളം ജില്ലകളില്‍ കമല്‍നാഥ് പുതിയ അധ്യക്ഷന്‍മാരെ നിയമിച്ചതാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഗുണ സിറ്റി, റൂറൽ എന്നിവയ്‌ക്കൊപ്പം ഷിയോപൂർ, ശിവ്പുരി, ഗ്വാളിയർ റൂറൽ തുടങ്ങിയ ജില്ലകളിലാണ് അദ്ദേഹം സിന്ധ്യ അനുകൂലികള്‍ക്ക് പകരം പുതിയവര്‍ക്ക് ചുമതല നല്‍കിയത്. സിന്ധ്യക്ക് വലിയ സ്വാധീനം ഉള്ള മേഖലയാണ് ഇത്.

ചുമതലയില്‍

ചുമതലയില്‍

ബിജെപിയില്‍ നിന്നുകൊണ്ട് സിന്ധ്യയും അദ്ദേഹത്തിന്‍റെ അനുയായികളും കോണ്‍ഗ്രസില്‍ സ്വാധീനം ചെലുത്തുന്നതിനെ എന്ത് വില കൊടുത്തും തടയുക എന്നതിനും കമല്‍നാഥ് പ്രധാന്യം കൊടുക്കുന്നു. അതിനാലാണ് സിന്ധ്യയുടെ കടുത്ത എതിരാളികള്‍ക്ക് തന്നെ തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളുടെ ചുമതല അദ്ദേഹം നല്‍കിയിരിക്കുന്നത്.

പാര്‍ട്ടി വിട്ടവരെ

പാര്‍ട്ടി വിട്ടവരെ

കോണ്‍ഗ്രസില്‍ നിന്ന് പോയവര്‍ തന്നെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളായി വരുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഓരോ സ്ഥാനാര്‍ത്ഥികളേയും സിന്ധ്യയേയും ലക്ഷ്യം വെച്ചു കൊണ്ടുള്ള പ്രചാരണങ്ങള്‍ക്കാണ് കോണ്‍ഗ്രസ് മുന്‍തൂക്കം നല്‍കുന്നത്. വിമതരായി പാര്‍ട്ടി വിട്ടവരെ ജനവഞ്ചകര്‍ എന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചു കൊണ്ടിരിക്കുന്നത്.

ലക്ഷ്യം സിന്ധ്യ

ലക്ഷ്യം സിന്ധ്യ

വഞ്ചനകാട്ടിയവരുടെ നേതാവാണ് സിന്ധ്യയെന്നും കോണ്‍ഗ്രസ് വിമര്‍ശിക്കുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ ബിജെപിയെ കൂടുതല്‍ കടന്നാക്രമിക്കാതെ സിന്ധ്യയേയും സ്ഥാനാര്‍ത്ഥികളാവാന്‍ സാധ്യതയുടെ മുന്‍ എംഎല്‍എമാരെയും കോര്‍ണര്‍ ചെയ്തുകൊണ്ടാണ് കോണ്‍ഗ്രസ് പ്രചാരണങ്ങള്‍ ശക്തമാക്കുന്നത്. ഒരു തരം വളഞ്ഞിട്ട് പിടിക്കല്‍ നടപടി.

ബിജെപി വോട്ട്

ബിജെപി വോട്ട്

വിമതരായി എത്തിയവര്‍ക്കെതിരായി വികാരം ഉള്ള ബിജെപി പ്രവര്‍ത്തകരുടെ വോട്ട് കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നു എന്നതും സിന്ധ്യയെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രചാരണ തന്ത്രത്തിന്‍റെ ഭാഗമാണെന്ന് വിലയിരിത്തുന്നു. കോണ്‍ഗ്രസില്‍ നിന്ന് വന്നവര്‍ സീറ്റ് ഉറപ്പിക്കുമ്പോള്‍ മറുവശത്ത് ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസിനെതിരെ പോരാടുന്നു ബിജെപി തങ്ങളുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലരാണ്

അതൃപ്തി

അതൃപ്തി

മുൻ മുഖ്യമന്ത്രിയും അന്തരിച്ച ബിജെപി നേതാവുമായ കൈലാഷ് ജോഷിയുടെ മകനായ ദീപക് ജോഷിയുടെ അതൃപ്തിയെക്കുറിച്ചുള്ള വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. ഹത്പിപ്ലിയ നിയമസഭയിൽ നിന്നായിരുന്നു അദ്ദേഹം മത്സരിച്ചിരുന്നത്. 2018 ല്‍ കോണ്‍ഗ്രസിലെ മനോജ് ചൗധരിയോട് പരാജയപ്പെട്ടു. സിന്ധ്യയോടൊപ്പം ബിജെപിയിലെത്തിയ മനോജ് ചൗധരി ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവുമെന്ന കാര്യം ഉറപ്പാണ്.

അവസരങ്ങള്‍

അവസരങ്ങള്‍

ഇതോടെയാണ് ദീപക് ജോഷി അതൃപ്തിയറിയിച്ച് രംഗത്ത് വന്നത്. തനിക്ക് മുന്നില്‍ അവസരങ്ങള്‍ തുറന്ന് കിടപ്പുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞ്. ഇതിന് പിന്നാലെ പാര്‍ട്ടി നേതൃത്വം അദ്ദേഹത്തെ സമീപിക്കുകയും അനുനയന ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. ഇതിന് ശേഷമാണ് താന്‍ പാര്‍ട്ടിക്ക് ഒപ്പമുണ്ടെന്നും ടിക്കറ്റ് പ്രശ്നമല്ലെന്നും പറഞ്ഞത്. എന്നിരുന്നാലും അദ്ദേഹം പൂര്‍ണ്ണമായി വഴങ്ങില്ലെന്നാണ് സൂചന.

പ്രതീക്ഷ

പ്രതീക്ഷ

തിരഞ്ഞെടുപ്പ് നടക്കുന്ന 22 മണ്ഡലങ്ങളിലും ഇതേ സാഹചര്യം രൂപപ്പെടുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസിൽ നിന്ന് പുറത്തുവന്ന എല്ലാ എം‌എൽ‌എമാർക്കും 'ഡീൽ' പ്രകാരം ടിക്കറ്റ് നൽകാമെന്ന് സിന്ധ്യയ്‌ക്കൊപ്പം ബിജെപി ഉറപ്പ് നൽകിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ബിജെപി നേതാക്കൾ തങ്ങളുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് കോണ്‍ഗ്രസും അവകാശപ്പെടുന്നു.

പ്രത്യേക ശ്രദ്ധ

പ്രത്യേക ശ്രദ്ധ

ഇത്തരം വിമതരുടെ മേൽ കമൽനാഥ് പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുമുണ്ട്. ടിക്കറ്റ് വീതം വെയ്പ്പിന് പുറമെ മന്ത്രിസഭാ വികസനവും ബിജെപിക്ക് പ്രധാനവെല്ലുവിളിയാണ്. കോണ്‍ഗ്രസില്‍ നിന്ന് വന്നവര്‍ മന്ത്രിസ്ഥാനം പ്രതീക്ഷിക്കുമ്പോള്‍ ബിജെപിയിലെ മുതിർന്ന എം‌എൽ‌എമാരും മന്ത്രി സ്ഥാനത്തിനായി കാത്തിരിക്കുകയാണ്. ഈ സാഹചര്യവും തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് മുതല്‍ കൂട്ടാവുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.

കടക്ക് പുറത്ത്; ആ വേല ഇവിടെ വിലപ്പോവില്ല; സിന്ധ്യ അനുകൂലികള്‍ക്ക് കിടിലന്‍ പണിയുമായി കോണ്‍ഗ്രസ്കടക്ക് പുറത്ത്; ആ വേല ഇവിടെ വിലപ്പോവില്ല; സിന്ധ്യ അനുകൂലികള്‍ക്ക് കിടിലന്‍ പണിയുമായി കോണ്‍ഗ്രസ്

കോണ്‍ഗ്രസും ജെഡിഎസും വീണ്ടും സഖ്യത്തിലേക്ക്; രാജ്യസഭ ഉള്‍പ്പടെ 5 സീറ്റില്‍ വിജയം ഉറപ്പ്കോണ്‍ഗ്രസും ജെഡിഎസും വീണ്ടും സഖ്യത്തിലേക്ക്; രാജ്യസഭ ഉള്‍പ്പടെ 5 സീറ്റില്‍ വിജയം ഉറപ്പ്

English summary
madhya pradesh; Kamal nath's plan to corner jyotiraditya scindia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X