കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധ്യയെ പൊളിക്കാന്‍ കോണ്‍ഗ്രസിന്റെ കണ്ടീഷന്‍ തന്ത്രം... 2 മാര്‍ഗം, 2018 ഫോര്‍മുല, കമല്‍നാഥ് മാത്രം

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പിന് ഇപ്പോഴുള്ള കരുത്ത് പോരെന്ന് സംസ്ഥാന കോണ്‍ഗ്രസ്. എല്ലാ അര്‍ത്ഥത്തിലും ജ്യോതിരാദിത്യ സിന്ധ്യയെ പൂട്ടാനുള്ള ശ്രമത്തിലാണ് കമല്‍നാഥ്. ഗ്വാളിയോറില്‍ സ്ഥാനാര്‍ത്ഥിത നിര്‍ണയം വരെ തന്ത്രത്തില്‍ ഉണ്ടെന്നാണ് വ്യക്തമാകുന്നത്. ബിജെപി ഇതുവരെ കാണാത്ത എന്നാല്‍ മൈക്രോ രാഷ്ട്രീയത്തില്‍ അഗ്രഗണ്യരായവരാണ് സ്ഥാനാര്‍ത്ഥികളായി എത്തുക. സിന്ധ്യയുടെ ടീമിലുള്ളവര്‍ ഇതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ ഭീഷണിയും തുടങ്ങിയിട്ടുണ്ട്. കമല്‍നാഥിനെതിരെ കേസും ബിജെപി എടുക്കുന്നുണ്ട്. ബിജെപി ശരിക്കും ഭയന്നിരിക്കുകയാണ് ഇതിലൂടെ വ്യക്തമാകുന്നു. സിന്ധ്യക്ക് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ സാധിക്കാത്തതും പ്രശ്‌നമായി മുന്നിലുണ്ട്.

ആദ്യ ഗെയിം ഇങ്ങനെ

ആദ്യ ഗെയിം ഇങ്ങനെ

ഗ്വാളിയോറിലെ വിവിധ മേഖലകള്‍ നിരീക്ഷിക്കാന്‍ വമ്പന്‍ നേതാക്കളെ തന്നെ കമല്‍നാഥ് ഏര്‍പ്പാടാക്കി കഴിഞ്ഞു. ഇവിടെ ഏറ്റവും ജനപ്രീതി ഉള്ളവര്‍ക്ക് മാത്രമാണ് ടിക്കറ്റ് നല്‍കുക. ഇയാളുടെ കുടുംബപാരമ്പര്യം കണക്കിലെടുക്കില്ല. ഇതുവരെയുള്ള തിരഞ്ഞെടുപ്പുകളിലെ പ്രവര്‍ത്തനവും പൊതുസ്വീകാര്യതയും മാത്രം നോക്കിയാണ് ഇവര്‍ക്ക് ടിക്കറ്റ് നല്‍കുക. രാഹുല്‍ ഗാന്ധി ഇത് സംബന്ധിച്ച് കൃത്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബിജെപിക്ക് നേതാക്കള്‍ക്കെതിരെയുള്ള ആരോപണങ്ങളുടെ പഴുതയടയ്ക്കുകയാണ് ആദ്യ ലക്ഷ്യം.

ഫോര്‍മുല 2018

ഫോര്‍മുല 2018

2018 ഫോര്‍മുല എന്ന മോഡിലാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം. അതായത് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചത് ഈ ഫോര്‍മുല പിടിച്ചായിരുന്നു. ഇന്റേണല്‍ സര്‍വേ നടത്തിയ ശേഷമാണ് സ്ഥാനാര്‍ത്ഥിക്ക് മത്സരിക്കാനുള്ള ടിക്കറ്റ് നല്‍കുക. 24 സീറ്റിലേക്കും കമല്‍നാഥ് തന്നെയാണ് സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുക. രാഹുല്‍ ഗാന്ധി ഉപയോഗിച്ചിരുന്ന അതേ ഫോര്‍മുലയാണിത്. തിരഞ്ഞെടുപ്പിലേക്ക് രാഹുലിന്റെ വരവ് ഉറപ്പിക്കുന്ന ഘടകമാണിത്.

ബിജെപി ആടിയുലയുന്നു

ബിജെപി ആടിയുലയുന്നു

ബിജെപി വിവിധ തട്ടുകളിലായി മാറിയിരിക്കുകയാണ്. വിമത ഭീഷണി ശിവരാജ് സിംഗ് ചൗഹാന്‍ നേരിടുന്നുണ്ട്. ഇവര്‍ കോണ്‍ഗ്രസിനെ സമീപിച്ചിരിക്കുകയാണ്. എന്നാല്‍ ഇവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നാലും സീറ്റ് ലഭിക്കില്ല. സര്‍വേയില്‍ ജനപ്രീതി ഉറപ്പാക്കുന്ന നേതാക്കളെ മാത്രമേ പരിഗണിക്കൂ എന്ന്് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് കമല്‍നാഥ്. പ്രേംചന്ദ് ഗുഡ്ഡുവിന് സീറ്റ് ലഭിക്കില്ലെന്ന് ഇതിലൂടെ ഉറപ്പായിരിക്കുകയാണ്. ജനങ്ങളില്‍ നിന്ന് സ്ഥാനാര്‍ത്ഥിയെ കണ്ടെത്തി മത്സരിപ്പിക്കുന്ന രാഷ്ട്രീയ തന്ത്രമാണിത്.

22 സീറ്റുകള്‍ ഉറപ്പ്

22 സീറ്റുകള്‍ ഉറപ്പ്

കോണ്‍ഗ്രസിന്റെ ഡാറ്റാ അനലിറ്റിക്‌സ് ടീം നല്‍കുന്ന സര്‍വേ പ്രകാരം 22 സീറ്റുകള്‍ കോണ്‍ഗ്രസ് അടിച്ചെടുക്കും. അടുത്തിടെ ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നടത്തിയ മികച്ച പ്രകടനവും ഗുണം ചെയ്യുമെന്ന് ഇവര്‍ പറയുന്നു. അതേസമയം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുകേഷ് ജാന്‍ജോട്ട് പ്രേംചന്ദ് ഗുഡ്ഡുവിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ജാന്‍ജോട്ട് സാന്‍വറില്‍ നിന്ന് മത്സരിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. ഇവിടെ നിന്നാണ് ഗുഡ്ഡു മത്സരിക്കുമെന്ന് പറഞ്ഞിരിക്കുന്നത്. അതേസമയം ജാതിസമവാക്യങ്ങള്‍ മാറുന്നത് കൊണ്ട് കമല്‍നാഥ് മുകേഷിനെ പിണക്കാന്‍ സാധ്യതയില്ല. മുന്‍ കേന്ദ്ര മന്ത്രി അരുണ്‍ യാദവിന്റെ ശക്തമായ പിന്തുണയും മുകേഷിനുണ്ട്.

ആ പദ്ധതിയും പൊളിഞ്ഞു

ആ പദ്ധതിയും പൊളിഞ്ഞു

ബിജെപിയില്‍ രാഷ്ട്രീയമായി കരുത്ത് നേടിയെങ്കിലും സിന്ധ്യയും അനുയായികളും അനാഥമായ അവസ്ഥയിലാണ്. ഇവരുടെ ജയത്തിനായി ബിജെപിയില്‍ നിന്ന് ആരും വരില്ല. ഏറ്റവും വലിയ തിരിച്ചടി മന്ത്രിസഭാ വിപൂലീകരണം ശിവരാജ് സിംഗ് ചൗഹാന്‍ നീട്ടിവെച്ചിരിക്കുകയാണ്. നിലവില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ ചൗഹാന് മന്ത്രിസഭാ പുനസംഘടനയ്ക്ക് താല്‍പര്യമില്ല. രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസ്ഥാനവും സിന്ധ്യക്ക് ലഭിക്കാന്‍ സാധ്യതയില്ല. കേന്ദ്രത്തില്‍ നിന്ന് ഇക്കാര്യത്തില്‍ വലിയ എതിര്‍പ്പുകളുണ്ട്. സിന്ധ്യ സമ്മര്‍ദഗ്രൂപ്പായി മാറുന്നു എന്നാണ് പരാതി.

ചൗഹാന് നിയന്ത്രണമില്ല

ചൗഹാന് നിയന്ത്രണമില്ല

ചൗഹാന്‍ ബിജെപിയിലെ പൊട്ടിത്തെറികളെ ഇല്ലാതാക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ്. കോണ്‍ഗ്രസ് നോക്കി നിന്ന് ചിരിക്കുക മാത്രമാണ് ചെയ്യുന്നത്. ഉപതിരഞ്ഞെടുപ്പ് കഴിയുന്നതോടെ തങ്ങളുടെ അവസാനമാണെന്ന് ബിജെപിയില്‍ പല സീനിയര്‍ നേതാക്കളും മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ട് സിന്ധ്യക്ക് വേണ്ടി ഇവര്‍ കളത്തില്‍ ഇറങ്ങില്ല. ജയ്ബന്‍ സിംഗ് പാവയ്യ, അനൂപ് മിശ്ര എന്നിവര്‍ കലിപ്പിലാണ്. ഗ്വാളിയോറില്‍ മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ പാവയ്യയായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. പ്രദ്യുമാന്‍ സിംഗ് തോമറിനോടാണ് തോറ്റത്. എന്നാല്‍ തോമര്‍ ബിജെപിയില്‍ എത്തിയതോടെ കരിയര്‍ അവസാനിച്ച അവസ്ഥയിലാണ് പാവയ്യയുടെ. ബിതാര്‍വറില്‍ അനൂപ മിശ്രയും തോറ്റതാണ്. ഇവര്‍ക്കൊന്നും ഇനി ബിജെപി സീറ്റ് നല്‍കില്ല. സിന്ധ്യ ഗ്രൂപ്പിനെ പുകച്ച് പുറത്തുചാടിക്കാനാണ് സീനിയര്‍ നേതാക്കളുടെ ശ്രമം.

സിന്ധ്യ ഗ്രൂപ്പിന്റെ ഭീഷണി

സിന്ധ്യ ഗ്രൂപ്പിന്റെ ഭീഷണി

കോണ്‍ഗ്രസ് മധ്യപ്രദേശില്‍ തകര്‍ന്ന് തരിപ്പണമാകുമെന്ന് സിന്ധ്യ ഗ്രൂപ്പിലെ നേതാവ് ഇമര്‍തി ദേവി പറഞ്ഞു. സിന്ധ്യ ഗ്വാളിയോറില്‍ തിരിച്ചെത്തിയാല്‍ മൊത്തം കോണ്‍ഗ്രസുകാരും ബിജെപിയിലെത്തുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി. ഇവര്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഭോപ്പാലില്‍ നിരന്തരം വന്ന് പോകുന്നുണ്ട് ഇമര്‍തി ദേവി. കോണ്‍ഗ്രസില്‍ നിന്ന് നിരവധി പേര്‍ വരുമെന്ന സൂചനയാണ് ഇമര്‍തി ദേവി നല്‍കിയത്. നിലവില്‍ പ്രവര്‍ത്തകരുടെ ക്ഷാമം തന്നെ ഗ്വാളിയോറില്‍ കോണ്‍ഗ്രസ് നേരിടുന്നുണ്ട്. കോണ്‍ഗ്രസില്‍ ആരും ബാക്കിയില്ലെങ്കില്‍ പിന്നെങ്ങനെയാണ് സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാവുകയെന്നും ഇമര്‍തി ദേവി പരിഹസിച്ചു.

രാഹുലിന്റെ ഇടപെടല്‍... മഹാരാഷ്ട്രയില്‍ അടിമുടി മാറ്റം, പൃഥ്വിരാജ് ചവാന്‍ സ്പീക്കറാവും, ചെറിയ മീനല്ല!രാഹുലിന്റെ ഇടപെടല്‍... മഹാരാഷ്ട്രയില്‍ അടിമുടി മാറ്റം, പൃഥ്വിരാജ് ചവാന്‍ സ്പീക്കറാവും, ചെറിയ മീനല്ല!

English summary
kamal nath using 2018 formula to beat jyotiraditya scindia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X