കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പ്; 11 ഇടത്ത് ബിജെപി ജയം..8 ഇടത്ത് ജയിച്ച് കോൺഗ്രസും

ഈ വർഷമാണ് മധ്യപ്രദേശിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. 2018 ൽ കോൺഗ്രസ് വിജയിച്ച സംസ്ഥാനം ഓപ്പറേഷൻ താമര പയറ്റിയാണ് ബി ജെ പി തിരിച്ച് പിടിച്ചത്.

Google Oneindia Malayalam News

ഭോപ്പാൽ: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ ബി ജെ പിക്ക് ബൂസ്റ്റായി തദ്ദേശ തിരഞ്ഞെടുപ്പ് ഫലം. അഞ്ച് ജില്ലകളിലായുള്ള 19 നഗര തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 11 എണ്ണത്തിൽ ബി ജെ പി ജയിച്ചു. എട്ടെണ്ണത്തില്‍ കോണ്‍ഗ്രസും വിജയിച്ചു. വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്.

ബി ജെ പിയുടെ വിജയം


ബർവാനി, സെന്ധ്വ, ധർ, മനാവർ എന്നിവിടങ്ങളിലാണ് ബി ജെ പിക്ക് വിജയിക്കാനായത്. രാഘോഗഡ്, വിജയ്പൂർ, പിതാംപൂർ നഗർ പാലികാസ് എന്നിവിടങ്ങളിൽ കോൺഗ്രസും ജയിച്ചു. നഗർ പരിഷത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ജെതാരി, ഓംകാരേശ്വർ, ഖേതിയ, പൻസെമാൽ, രാജ്പൂർ, അഞ്ജാദ്, ദാരി എന്നിവിടങ്ങളിലാണ് ബി ജെ പി വിജയം.പൽസൂദ്, ധമർപുരി, ധമോണ്ട്, കുക്ഷി, രാജ്ഗഡ്, സർദാർപൂർ എന്നിവിടങ്ങളിൽ കോൺഗ്രസ് വിജയിച്ചു.ബർവാനിയിൽ ബിജെപിയും ധറിൽ കോൺഗ്രസും കരുത്ത് കാട്ടി.

ബിബിസി ഡോക്യുമെന്ററി ഇന്ത്യയെ തകര്‍ക്കുമെന്ന് ആന്റണിയുടെ മകന്‍, കേന്ദ്രത്തിന് പിന്തുണ; അമ്പരന്ന് കോണ്‍ഗ്രസ്ബിബിസി ഡോക്യുമെന്ററി ഇന്ത്യയെ തകര്‍ക്കുമെന്ന് ആന്റണിയുടെ മകന്‍, കേന്ദ്രത്തിന് പിന്തുണ; അമ്പരന്ന് കോണ്‍ഗ്രസ്

 ദിഗ് വിജയ് സിങിന്റെ ശക്തികേന്ദ്രമായ രാഗോഗറിൽ

ആകെ 343 കൗൺസിൽ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 183 സീറ്റുകളിലാണ് ബി ജെ പി വിജയിച്ചത്. 143 സീറ്റുകളിൽ കോൺഗ്രസും. ബാക്കി സീറ്റുകളില്‍ സ്വതന്ത്രരാണ് വിജയിച്ചത്. മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിങിന്റെ ശക്തികേന്ദ്രമായ രാഗോഗര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

നേതാക്കളെ അഭിനന്ദിച്ച്


അതേസമയം ബി ജെ പി വിജയത്തിൽ പ്രവർത്തകരേയും പാർട്ടി നേതാക്കളേയും അഭിനന്ദിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് രംഗത്തെത്തി. ധറും ബർവാനിയും സെൻധാവയും കോൺഗ്രസിൽ നിന്നും പിടിച്ചെടുക്കാൻ ബി ജെ പിക്ക് സാധിച്ചെന്ന് ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. അതേസമയം ഭൂരിപക്ഷം നേടാൻ തങ്ങൾക്ക് സാധിച്ചെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കമൽനാഖും പറഞ്ഞു. ജനങ്ങൾ തങ്ങൾക്കൊപ്പമാണെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കിയെന്നും ബി ജെ പി ജയിച്ചത് പണവും അധികാരവും ഉപയോഗിച്ചാണെന്നും കമൽനാഥ് ആരോപിച്ചു.

കശ്മീര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ആം ആദ്മി; ലക്ഷ്യം കോണ്‍ഗ്രസ് തന്നെ..?കശ്മീര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ആം ആദ്മി; ലക്ഷ്യം കോണ്‍ഗ്രസ് തന്നെ..?

നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്


അതേസമയം ഈ വർഷമാണ് മധ്യപ്രദേശിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2018 ൽ 15 വർഷത്തെ ബി ജെ പി ഭരണം അവസാനിപ്പിച്ച് കോൺഗ്രസ് ആയിരുന്നു മധ്യപ്രദേശിൽ വിജയിച്ചത്. എന്നാൽ കോൺഗ്രസിലെ അസ്വസ്ഥതകൾ മുതലെടുത്ത് ബി ജെ പി ഓപ്പറേഷൻ താമര പയറ്റുകയായിരുന്നു. യുവ നേതാവായ ജ്യോതിരാദിത്യ സിന്ധ്യയേയും അദ്ദേഹത്തിന് ഒപ്പമുള്ള 24 ഓളം എം എൽ എമാരേയും പാർട്ടിയിൽ എത്തിച്ച് കൊണ്ടായിരുന്നു ബി ജെ പി നീക്കം. ഇത്തവമ ഏത് വിധേനയും നഷ്ടപ്പെട്ട ഭരണം തിരിച്ച് പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ഭരണ വിരുദ്ധ വികാരം ബി ജെ പിക്ക് തിരിച്ചടിയാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ പുലർത്തുന്നത്. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ബി ജെ പിക്ക് ആശ്വാസം നൽകുന്നതാണ്.

English summary
Madhya Pradesh local elections; BJP wins in 11 seats..Congress wins in 8 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X