കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശ് സര്‍ക്കാരിനെ രക്ഷിക്കാന്‍ ശത്രുസംഹാര പൂജ, വിശ്വാസ വോട്ടില്‍ വിജയിക്കുമെന്നും മന്ത്രി

Google Oneindia Malayalam News

ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെ നാടകീയ നീക്കങ്ങള്‍ക്കാണ് മധ്യപ്രദേശ് രാഷ്ട്രീയം സാക്ഷ്യം വഹിച്ചത് സര്‍ക്കാരിനോട് വിശ്വാസ വോട്ട് നേടാന്‍ നിര്‍ദ്ദേശിച്ച ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്റെ നടപടിക്കെതിരെ സുപ്രീം കോടതചിയെ സമീപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ ഇപ്പോള്‍. തിങ്കളാഴ്ച ബജറ്റ് സമ്മേളനം ആരംഭിക്കുമ്പോള്‍ തന്നെ വോട്ട് തേടണമെന്നാണ് ഗവര്‍ണറുടെ നിര്‍ദ്ദേശം.

madyapradesh

ഇതിനിടെ സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധിയില്‍ നിന്നും മോക്ഷം നേടാന്‍ ശത്രുസംഹാര പൂജ നടത്തിയിരിക്കുകയാണ് കമല്‍നാഥ് മന്ത്രിസഭയിലെ മന്ത്രി പിസി ശര്‍മ്മ. സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്ന ശത്രുക്കളെ ഇല്ലായ്മ ചെയ്യാന്‍ വേണ്ടിയാണ് പൂജ നടത്തിയതെന്ന് ശര്‍മ്മ പറയുന്നു. 22 എംഎല്‍മാരാണ് സര്‍ക്കാരിന്റെ ഭാവി തുലാസിലാക്കി നില്‍ക്കുന്നത്. അഗര്‍ മാല്‍വ ജില്ലയിലെ ഒരു ക്ഷേത്രത്തില്‍ വച്ചാണ് മന്ത്രി പിസി ശര്‍മ്മ പൂജ നടത്തിയത്.

'ഞാന്‍ മതം-ആത്മീയകാര്യ വകുപ്പ് മന്ത്രി കൂടിയാണ്. അതുകൊണ്ട് ഭക്തരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഒരുപാട് കാര്യങ്ങള്‍ ചെയ്യാറുണ്ട്. ഞങ്ങള്‍ ഇപ്പോഴുള്ളത് മാതാ ബാഗല്‍മുഖി ക്ഷേത്രത്തിലാണ്. അതുകൊണ്ട് നമ്മുടെ സര്‍ക്കാരിന് യാതൊരുവിധ കുഴപ്പങ്ങളും സംഭവിക്കില്ല. 121 കോണ്‍ഗ്രസ് എംഎല്‍എമാരും സഖ്യ എംഎല്‍എമാരും നമ്മോടൊപ്പമുണ്ട്. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോള്‍ നാലഞ്ച് എംഎല്‍എമാര്‍ നമ്മോടൊപ്പം വരും'- ശത്രുസംഹാര പൂജയ്്കിടെ മന്ത്രി പിസി ശര്‍മ്മ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ആഭ്യന്തരമന്ത്രി ബാല്‍് ബച്ചനുള്‍പ്പടെ 80 കോണ്‍ഗ്രസ്-സ്വതന്ത്ര എംഎല്‍എമാര്‍ ശിക്കാറിലെ പ്രധാന ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു.

ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിയോടെയാണ് മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ പ്രതിസന്ധികള്‍ രൂക്ഷമാകാന്‍ തുടങ്ങിയത്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭാവി തന്നെ തുലാസില്‍ നില്‍ക്കുന്ന അവസ്ഥയാണിപ്പോള്‍. വിശ്വാസ വോട്ടില്‍ ഏതുവിധേനയും ജയിക്കാനുള്ള പദ്ധതികളാണ് കോണ്‍ഗ്രസ് ക്യാമ്പില്‍ ഒരുങ്ങുന്നത്. അതേസമയം, കോണ്‍ഗ്രസ് വിട്ടമന്ത്രിമാരുടെ രാജി സ്പീക്കര്‍ നര്‍മ്മദ പ്രസാദ് പ്രജാപതി സ്വീകരിച്ചിട്ടുണ്ട്.

ഇതിനിടെ വിശ്വാസ വോട്ടടെുപ്പ് നടത്തേണ്ട കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സ്പീക്കറാണെന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. ഈ വിഷയം ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ നേതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. മധ്യപ്രദേശ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും നേതാക്കള്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇതൊക്കെ എന്ത് രാഷ്ട്രീയമാണെന്നും നേതാക്കള്‍ കോണ്‍ഗ്രസ് ചോദിക്കുന്നു. ബജറ്റ് സമ്മേളനത്തിനിടെ വിശ്വാസ വോട്ടെടുപ്പ് നടത്താനാണ് ഗവര്‍ണര്‍ അറിയിച്ചിരിക്കുന്നത്.

English summary
Madhya Pradesh Minister Conduct Pooja Amid Political Crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X