കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണത്തിനുവേണ്ടി യാചിച്ച ബാലനെ വനിതാ മന്ത്രി തൊഴിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

  • By Anwar Sadath
Google Oneindia Malayalam News

ഭോപ്പാല്‍: വിവാദമുണ്ടാക്കുന്നത് പതിവാക്കിയ മധ്യപ്രദേശിലെ വനിതാ മന്ത്രി കുസും മെഹ്‌ദെലെയുടെ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നു. ഞായറാഴ്ച മധ്യപ്രദേശിലെ പന്നായില്‍ നടന്ന ഒരു പരിപാടിക്കിടെ പതിനാലുകാരനെ തൊഴിച്ചുമാറ്റുന്ന ദൃശ്യമാണ് പുറത്തുവന്നത്. പണത്തിനുവേണ്ടി യാചിച്ച ബാലനെകുസും ചവിട്ടുകയും പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥന്‍ ബലം പ്രയോഗിച്ച് മാറ്റുകയുമായിരുന്നു.

പന്നായില്‍ ബിജെപി എംഎല്‍എ ആയ മന്ത്രി ഇവിടെ നടന്ന ശുചീകരണ യജ്ഞത്തില്‍ മന്ത്രി പങ്കെടുത്തിരുന്നു. ഇതിനിടെയായിരുന്നു സംഭവം. പതിനാലുകാരന്‍ മന്ത്രിക്കു മുന്നില്‍ കുമ്പിട്ടുകിടക്കുന്നതും യാചിക്കുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. ബാലനെ കാലുയര്‍ത്തി തൊഴിച്ച മന്ത്രി യാതൊന്നും സംഭവിക്കാത്തമട്ടില്‍ കാറില്‍ കയറി പോവുകയും ചെയ്തു.

kusum-mehdele

സംഭവത്തിന്റ വീഡിയോ കാട്ടി മാധ്യമപ്രവര്‍ത്തകരോട് ഇതേക്കുറിച്ച് ചോദിച്ചെങ്കിലും മന്ത്രി പ്രതികരിക്കാന്‍ വിസമ്മതിച്ചു. സംഭവം പ്രതിപക്ഷ കക്ഷികള്‍ വരും ദിവസങ്ങലില്‍ വിവാദമാക്കുമെന്ന് ഉറപ്പാണ്. ഇതാദ്യമായല്ല. കുസും മെഹ്‌ദെ വിവാദത്തില്‍ അകപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍. പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ ശീതീകരണ സംവിധാനം പ്രവര്‍ത്തിക്കാഞ്ഞതിനാല്‍ കൊതുകുകടിയേറ്റെന്നും ഉറക്കം ശരിയായില്ലെന്നും ആരോപിച്ച് രണ്ടു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഓഗസ്റ്റില്‍ തികാംഗഡിലെ ഒരു ഫാം ഹൗസില്‍ വെച്ച് കൊതുകുകടിയേറ്റതിനും മന്ത്രി ഉദ്യോഗസ്ഥരോട് രോഷാകുലയായി.

English summary
Madhya Pradesh Minister Kusum Mehdele Kicks Teenager
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X