മന്ത്രിയുടെ മക്കള്‍ക്ക് സമൂഹവിവാഹ ചടങ്ങില്‍ താലികെട്ട്
സാഗര്‍: വിവാഹ ധൂര്‍ത്തിനെതിരെ പ്രസംഗിയ്ക്കുകയും സ്വന്തം മക്കളുടെ വിവാഹം അത്യാഢംബര പൂര്‍വ്വവും നടത്തുന്നവരാണ് പല പ്രമുഖ നേതാക്കളും. എന്നാല്‍ അത്യാഢംബരമായ വിവാഹം ഒഴിവാക്കി സമൂഹ വിവാഹത്തിനൊപ്പം തന്റെ മക്കളേയും വിവാഹം കഴിപ്പിയ്ക്കാനൊരുങ്ങുകയാണ് മദ്ധ്യപ്രദേശ് മന്ത്രിയായ ഗോപാല്‍ ഭാര്‍ഗവ.
ഏപ്രില്‍ 22 ഗര്‍ഹകോട്ടയില്‍ നടക്കുന്ന സമൂഹ വിവാഹത്തിലാണ് മന്ത്രി തന്റെ മക്കളേയും വിവാഹം കഴിപ്പിച്ച് അയക്കുന്നത്. വിവാഹത്തില്‍ പങ്കെടുക്കുന്ന മറ്റ് വധുവരന്‍മാരെപ്പോലെയാകും തന്റെ മകനും മകളും എത്തുകയെന്ന് അദ്ദേഹം പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുന്‍പ് ഗോപാല്‍ ഭാര്‍ഗവ പ്രധാനമന്ത്രിയെ വിവാഹം ക്ഷണിയ്ക്കാന്‍ പോയിരുന്നു. സമൂഹ വിവാഹത്തിലാണ് തന്റെ മക്കളേയും വിവാഹം കഴിപ്പിച്ചയക്കുന്നതെന്ന് അദ്ദേഹം മോദിയോട് പറഞ്ഞു. മന്ത്രി ചെയ്യുന്നത് മാതൃകാപരമായ കാര്യമാണെന്നും തന്റെ പിന്തുണയുണ്ടാകുമെന്നും മോദി പറഞ്ഞു. മന്ത്രിയുടെ മകന്‍ അഭിഷേക്, മകള്‍ അവന്തിക എന്നിവര്‍ തങ്ങളുടെ വധുവരന്‍മാരെ സ്വീകരിയ്ക്കുന്നത് സമൂഹ വിവാഹത്തിലൂടെയാണ്. അഭിഷേക് എംഎല്‍എയും അവന്തിക ഡോക്ടറുമാണ്.












Click it and Unblock the Notifications