കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധ്യയെ കൂടെ ചേര്‍ത്ത ബിജെപിക്ക് തലവേദന ഒഴിയുന്നില്ല; പുതിയ ആവശ്യം... ചൗഹാന്‍ ദില്ലിയിലേക്ക്

Google Oneindia Malayalam News

ഭോപ്പാല്‍: കമല്‍നാഥ് സര്‍ക്കാരിനെ മറിച്ചിട്ട് ബിജെപി രൂപീകരിച്ച മധ്യപ്രദേശിലെ സര്‍ക്കാരില്‍ വീണ്ടും പ്രതിസന്ധി. ശിവരാജ് സിങ് ചൗഹാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മാസങ്ങള്‍ പിന്നിടുമ്പോഴാണ് കൂടുതല്‍ മന്ത്രിമാരെ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഇവര്‍ക്കുള്ള വകുപ്പ് വിഭജനമാണ് സര്‍ക്കാരിന് മുന്നിലെ പുതിയ വെല്ലുവിളി.

സത്യപ്രതിജ്ഞ കഴിഞ്ഞ് ദിവസം മൂന്ന് പിന്നിട്ടിട്ടും വകുപ്പുകള്‍ നിശ്ചയിച്ചിക്കാന്‍ സാധിക്കാത്തത് ബിജെപിക്കുള്ളിലെ വിഭാഗീയത കാരണമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, സിന്ധ്യ പക്ഷം പ്രധാന വകുപ്പുകള്‍ കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നുമുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ....

പ്രധാന വകുപ്പുകള്‍ വേണം

പ്രധാന വകുപ്പുകള്‍ വേണം

മിക്ക പ്രധാന വകുപ്പുകളും തങ്ങള്‍ക്ക് കിട്ടണമെന്ന് സിന്ധ്യ പക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. സിന്ധ്യ പക്ഷത്ത് നിന്ന് 12 പേരാണ് കഴിഞ്ഞദിവസം മന്ത്രിമാരായത്. മന്ത്രിസഭയിലെ പ്രധാന ചേരിയായി സിന്ധ്യ പക്ഷം മാറുമോ എന്ന് ശിവരാജ് സിങ് ചൗഹാന് ആശങ്കയുമുണ്ട്.

പ്രൊടം സ്പീക്കര്‍

പ്രൊടം സ്പീക്കര്‍

രണ്ടു തവണ ബിജെപി എംഎല്‍എയായ രാമേശ്വര്‍ ശര്‍മയെ പ്രൊടം സ്പീക്കര്‍ ആയി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ നിയമിച്ചു. നേരത്തെ സ്പീക്കറായിരുന്ന ജഗ്ദീഷ് ദേവ്ഡ മന്ത്രിയായതിനെ തുടര്‍ന്നാണ് സ്പീക്കര്‍ പോസ്റ്റ് ഒഴിവ് വന്നത്. വകുപ്പ് വിഭജനത്തിന് കേന്ദ്ര നേതൃത്വത്തിന്റെ സഹായം തേടിയിരിക്കുകയാണ് ചൗഹാന്‍.

സിന്ധ്യ പക്ഷത്തിന്റെ ആവശ്യം

സിന്ധ്യ പക്ഷത്തിന്റെ ആവശ്യം

വിദ്യാഭ്യാസം, ഗതാഗതം, ടൂറിസം, വനിതാ-ശിശു ക്ഷേമം, നഗര ഭരണം, ആരോഗ്യ, പൊതു ഭരണം തുടങ്ങിയ തിളങ്ങുന്ന വകുപ്പുകളെല്ലാം ആവശ്യപ്പെട്ടിരിക്കുകയാണ് സിന്ധ്യ പക്ഷം. എന്നാല്‍ ഈ വകുപ്പുകള്‍ സിന്ധ്യ പക്ഷത്തിന് വിട്ടുകൊടുക്കുന്നതില്‍ മുഖ്യമന്ത്രി ചൗഹാനോ മറ്റു മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കോ താല്‍പ്പര്യമില്ല.

സഹായം തേടി

സഹായം തേടി

ചൗഹാന് തൊട്ടുപിന്നാലെ മന്ത്രിമാരായി സത്യ പ്രതിജ്ഞ ചെയ്ത സിന്ധ്യ പക്ഷക്കാരായ തുളസി റാം സിലാവത്ത്, ഗോവിന്ദ് സിങ് രജ്പുത് എന്നിവരാണ് ജലവിഭവം, ഭക്ഷ്യ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത്. ഇനിയും പ്രധാന വകുപ്പുകള്‍ ആവശ്യപ്പെട്ടതോടെ ചൗഹാന്‍ പെട്ടിരിക്കുകയാണ്. തുടര്‍ന്നാണ് അദ്ദേഹം കേന്ദ്ര നേതൃത്വത്തിന്റെ സഹായം തേടിയത്.

ദില്ലിയിലേക്ക് പുറപ്പെട്ടു

ദില്ലിയിലേക്ക് പുറപ്പെട്ടു

ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനം എടുക്കുന്നതിന് ദില്ലിയിലേക്ക് പുറപ്പെട്ടു. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തുന്ന അദ്ദേഹം സിന്ധ്യയെയും കാണും. സിന്ധ്യ പക്ഷത്തുള്ള 14 പേരാണ് ചൗഹാന്‍ മന്ത്രിസഭയിലുള്ളത്. മൊത്തം 33 പേരാണ് മന്ത്രിസഭയില്‍.

എക്‌സ്പ്രസ് ഹൈവേക്ക് 781 കോടി

എക്‌സ്പ്രസ് ഹൈവേക്ക് 781 കോടി

അതേസമയം, 24 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി സര്‍ക്കാര്‍ നീക്കം തുടങ്ങി. ചമ്പാല്‍ മേഖലയിലൂടെയുള്ള എക്‌സ്പ്രസ് ഹൈവേക്ക് സര്‍ക്കാര്‍ 781 കോടി രൂപ അനുവദിച്ചു. ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന 16 മണ്ഡലങ്ങള്‍ ഈ മേഖലയിലാണ് വരിക.

സിന്ധ്യയുടെ സാന്നിധ്യം

സിന്ധ്യയുടെ സാന്നിധ്യം

ശിവരാജ് സിങ് ചൗഹാന്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് എക്‌സ്പ്രസ് ഹൈവേക്ക് പണം അനുവദിച്ചത്. കേന്ദ്ര ഗ്രാമീണ വികസന മന്ത്രി നരേന്ദ്ര സിങ് തോമറും ബിജെപി രാജ്യസഭാംഗം ജ്യോതിരാദിത്യ സിന്ധ്യയും ചര്‍ച്ചയില്‍ ഭാഗമായി. 309 കിലോമീറ്ററുള്ള ഹൈവേ രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളുമായി മധ്യപ്രദേശിനെ ബന്ധിപ്പിക്കുന്നതാണ്.

ബിജെപിയില്‍ ഭിന്നത രൂക്ഷം

ബിജെപിയില്‍ ഭിന്നത രൂക്ഷം

സിന്ധ്യ വിഭാഗത്തിന് കൂടുതല്‍ മന്ത്രിപദവികള്‍ നല്‍കേണ്ടി വന്നപ്പോള്‍ മുതിര്‍ന്ന ബിജെപി നേതാക്കളെയും അവരുടെ നോമിനികളെയും പുറത്തുനിര്‍ത്തേണ്ടി വന്നു. ഇക്കാര്യത്തില്‍ ബിജെപിയില്‍ ഭിന്നത രൂക്ഷമാണ്. കഴിഞ്ഞദിവസം മുതിര്‍ന്ന നേതാവ് ഉമാ ഭാരതി മന്ത്രിസഭാ വികസനത്തിലെ എതിര്‍ത്ത് പരസ്യമായി പ്രകടിപ്പിച്ചിരുന്നു.

ഉമാ ഭാരതി പരസ്യമായി രംഗത്ത്

ഉമാ ഭാരതി പരസ്യമായി രംഗത്ത്

താന്‍ നിര്‍ദേശിച്ച പേരുകള്‍ പൂര്‍ണമായും അവഗണിച്ചുവെന്ന് ഉമാ ഭാരതി പറഞ്ഞു. ജാതി സമവാക്യം പാലിച്ചില്ലെന്നാണ് ഉമാ ഭാരതിയുടെ പ്രധാന ആക്ഷേപം. ലഖ്‌നൗവില്‍ കോടതിയില്‍ ഹാജരാകാന്‍ എത്തിയ വേളയില്‍ മാധ്യമങ്ങളോടാണ് ഉമാ ഭാരതി തന്റെ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചത്.

ചൗഹാനും അതൃപ്തി

ചൗഹാനും അതൃപ്തി

സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ച് പട്ടിക തയ്യാറാക്കി ശിവരാജ് സിങ് ചൗഹാന്‍ ദില്ലിയിലേക്ക് പോയിരുന്നു. എന്നാല്‍ ഈ പട്ടിക പൂര്‍ണമായും കേന്ദ്ര നേതൃത്വം പരിഗണിച്ചില്ല. ഇതില്‍ ശിവരാജ് സിങ് ചൗഹാനും അതൃപ്തിയുണ്ട്. മന്ത്രിസഭയില്‍ സിന്ധ്യ പക്ഷം, ശിവരാജ് പക്ഷം എന്നിങ്ങനെ തിരിഞ്ഞിരിക്കുകയാണ്.

കോണ്‍ഗ്രസ് നോട്ടമിടുന്നു

കോണ്‍ഗ്രസ് നോട്ടമിടുന്നു

ബിജെപിയിലെ ഭിന്നതയില്‍ കോണ്‍ഗ്രസ് ക്യാമ്പ് ആഹ്ലാദത്തിലാണ്. അടുത്തുവരുന്ന 24 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് കോണ്‍ഗ്രസ് നോട്ടമിടുന്നത്. ബിജെപിയിലെ ഭിന്നത തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. ഭിന്നസ്വരമുയര്‍ത്തുന്ന നേതാക്കളിലാണ് കോണ്‍ഗ്രസിന്റെ കണ്ണ്.

English summary
Madhya Pradesh Ministers Portfolio Allocation Fresh Headache for Shivraj Singh Chouhan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X