പെണ്‍കുട്ടിയ്ക്ക് നേരെ അതിക്രമം: സിസിടിവി ക്യാമറ പണികൊടുത്തു, ഒടുവില്‍ അഴിയെണ്ണാന്‍ വിധി!
സൈക്കിളില്‍ പോകുകയായിരുന്ന 10 വയസ്സുകാരിയെ ഉപദ്രവിക്കാനായിരുന്നു യുവാവിന്‍റെ ശ്രമം
ഭോപ്പാല്‍: പെണ്‍കുട്ടിയെ കടന്നുപിടിച്ച യുവാവ് മധ്യപ്രദേശില്‍ അറസ്റ്റില്‍. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് 10 വയസ്സുകാരിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റിലാവുന്നത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതാണ് കുറ്റവാളിയുടെ അറസ്റ്റിലേയ്ക്ക് നയിച്ചത്. ഭോപ്പാലില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള ശിവപുരിയിലാണ് സംഭവം. സംഭവത്തില്‍ അറസ്റ്റിലായത് പെയിന്‍റിംഗ് തൊഴിലാളിയാണ്. സിസിടിവി ദൃശ്യങ്ങളുമായി പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസിനെ സമീപിച്ചതോടെയാണ് കുറ്റവാളികള്‍ പിടിയിലായത്.
ഗുഡ്ഗാവിലെ സ്വകാര്യ സ്കൂളില്‍ ഏഴ് വയസ്സുകാരന്‍ കൊലചെയ്യപ്പെട്ട സംഭവത്തോടെ രാജ്യത്തെ സ്കൂള്‍ കുട്ടികളുടെ സുരക്ഷ ചര്‍ച്ചയായ സാഹചര്യത്തിലാണ് പകല്‍ പൊതുസ്ഥലത്തുവെച്ച് പെണ്‍കുട്ടിക്കെതിരെ അതിക്രമമുണ്ടാകുന്നത്. സ്കൂള്‍ ബസിന്‍റെ കണ്ടക്ടറാണ് ഏഴ് വയസുകാരനായ പ്രദ്യുമാനെ ലൈംഗികാതിക്രമത്തിന് ഇരയാക്കി വധിച്ചതെന്ന് പിന്നീ
ട് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

നേരത്തെ നാഷണല്‍ ക്രൈം റെക്കോര്ഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ലാത്ത സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് മധ്യപ്രദേശ്. 2015- 16 കാലയളവില്‍ മാത്രം ഇത്തരത്തില്‍ 35 ഓളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് നാഷണല്‍ ക്രൈം റെക്കോര്ഡ്സ് ബ്യൂറോ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications