കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ സിന്ധ്യയുടെ മാസ്റ്റര്‍ ഗെയിം, 300ലധികം നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടു, ഉപതിരഞ്ഞെടുപ്പ്

Google Oneindia Malayalam News

ഭോപ്പാല്‍: ഉപതിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിനെ തീര്‍ത്തും തകര്‍ക്കാനുള്ള ഓട്ടത്തിലാണ് ജ്യോതിരാദിത്യ സിന്ധ്യ. നിരവധി പേരാണ് കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും ബിജെപിയിലേക്ക് എത്തി കൊണ്ടിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ സിന്ധ്യയുടെ സ്വാധീനത്തില്‍ കോണ്‍ഗ്രസിലെ ഗ്വാളിയോറിലുള്ള നല്ലൊരു പങ്കും ബിജെപിയിലേക്ക് എത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. കമല്‍നാഥ് സിന്ധ്യയെ പൂട്ടാന്‍ പ്രശാന്ത് കിഷോറിനെ അടക്കം രംഗത്തിറക്കിയപ്പോഴാണ് ഇത്തരമൊരു നീക്കം സംഭവിച്ചിരിക്കുന്നത്. അതേസമയം നേതാക്കളെ മുഴുവന്‍ വിളിച്ച് യോഗം ചേരാനും കോണ്‍ഗ്രസ് ഒരുങ്ങുന്നുണ്ട്.

സിന്ധ്യ വന്നു... ഒപ്പം നേതാക്കളും

സിന്ധ്യ വന്നു... ഒപ്പം നേതാക്കളും

സിന്ധ്യ ബിജെപിയിലെത്തിയതിന് പിന്നാലെ തന്നെ കോണ്‍ഗ്രസില്‍ വിള്ളല്‍ വീണിരുന്നു. ഉപതിരഞ്ഞെടുപ്പ് ഏത് തരത്തില്‍ വിജയിക്കാനുമുള്ള തടസ്സവും ഇതോടെ കോണ്‍ഗ്രസ് നേരിട്ടിരിക്കുകയാണ്. മൂന്നുറിലധികം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കോണ്‍ഗ്രസ് വിട്ടിരിക്കുന്നത്. ഇവരുടെ സിന്ധ്യയുടെ പാത പിന്തുടര്‍ന്ന് ബിജെപിയില്‍ ചേര്‍ന്നിരിക്കുകായണ്. ബദനാവറില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളാണ് ബിജെപിയില്‍ ചേര്‍ന്നത്.

കമല്‍നാഥിന്റെ നീക്കം പാളി

കമല്‍നാഥിന്റെ നീക്കം പാളി

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ചാഞ്ചാട്ടമുണ്ടെന്ന് നേരത്തെ തന്നെ കമല്‍നാഥ് തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ ഇവരെ ഒപ്പം നിര്‍ത്താനുള്ള തന്ത്രമെല്ലാം പൊളിയുകയായിരുന്നു. കമല്‍നാഥിന്റെയും ദിഗ്വിജയ് സിംഗിന്റെയും ഗ്രൂപ്പുകളില്‍ ഉള്ളവര്‍ക്ക് മാത്രം പ്രാധാന്യം നല്‍കുന്ന ഹൈക്കമാന്‍ഡ് രീതിയില്‍ ഇവര്‍ കടുത്ത എതിര്‍പ്പിലായിരുന്നു. ഇവരുടെ കൂറുമാറ്റത്തിന് ചുക്കാന്‍ പിടിച്ചത് രാജ്യവര്‍ധന്‍ സിംഗ് ദത്തിഗാവ് ആണ്. സിന്ധ്യ ഗ്രൂപ്പിലെ പ്രമുഖ നേതാവാണ് രാജ്യവര്‍ധന്‍. മുന്‍ കോണ്‍ഗ്രസ് എംഎല്‍എയായിരുന്നു.

പ്രമുഖനായ ഗിര്‍വാളും

പ്രമുഖനായ ഗിര്‍വാളും

ഇത്രയും പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടത് തിരിച്ചടിയാണെങ്കിലും, അതിലേറെ പ്രശ്‌നം ദിനേഷ് ഗിര്‍വാള്‍ കോണ്‍ഗ്രസ് വിട്ടതാണ്. ഇയാള്‍ ധര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പില്‍. ദേശീയ നേതൃത്വുമായി വളരെ അടുപ്പം ഗിര്‍വാളിനുണ്ടായിരുന്നു. ശിവരാജ് സിംഗ് ചൗഹാനും സംസ്ഥാന അധ്യക്ഷന്‍ വിഷ്ണു ദത്ത് ശര്‍മയും നേരിട്ട് എത്തിയാണ് ഇവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിരിക്കുന്നത്. കമല്‍നാഥിന് ഇക്കാര്യത്തില്‍ ദേശീയ നേതൃത്വത്തോട് മറുപടി പറയേണ്ടി വരും.

സിന്ധ്യയുടെ തിരിച്ചുവരവ്

സിന്ധ്യയുടെ തിരിച്ചുവരവ്

സിന്ധ്യ ജൂണ്‍ ഒന്നിനാണ് ഗ്വാളിയോറില്‍ തിരിച്ചെത്തിയത്. അന്ന് മുതല്‍ കോണ്‍ഗ്രസില്‍ നിന്ന് ഓരോരുത്തരായി ബിജെപിയില്‍ എത്തി കൊണ്ടിരിക്കുകയാണ്. നേരത്തെ ഇമര്‍ത്തി ദേവി ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. മഹാരാജ ഭോപ്പാലിലെത്തിയാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ മൊത്തമായി ബിജെപിയിലെത്തുമെന്നായിരുന്നു അവരുടെ മുന്നറിയിപ്പ്. ഇതാണ ്‌സത്യമായിരിക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ പ്രവര്‍ത്തിക്കാനില്ലെന്ന് പലരും കമല്‍നാഥിനെ അറിയിച്ചിട്ടുണ്ട്.

കോവിഡ് എല്ലാം താളം തെറ്റിച്ചു... കോഴിക്കോട്ട് പാഠപുസ്തക വിതരണം പാതിവഴിയില്‍, ഇനി ദിവസങ്ങള്‍!!കോവിഡ് എല്ലാം താളം തെറ്റിച്ചു... കോഴിക്കോട്ട് പാഠപുസ്തക വിതരണം പാതിവഴിയില്‍, ഇനി ദിവസങ്ങള്‍!!

ഗ്വാളിയോറില്‍ ദുര്‍ബലം

ഗ്വാളിയോറില്‍ ദുര്‍ബലം

കോണ്‍ഗ്രസിന്റെ 22 മണ്ഡലങ്ങളിലെ ജില്ലാ യൂണിറ്റുകളും ഇപ്പോള്‍ കാലിയാണ്. അത്രയും പേരാണ് ബിജെപിയിലേക്ക് കൊഴിഞ്ഞുപോയത്. ഉപതിരഞ്ഞെടുപ്പില്‍ ഗ്വാളിയോറില്‍ നിന്ന് സംഘടനാ പ്രവര്‍ത്തനം നടത്താനും കോണ്‍ഗ്രസിന് ആളില്ലാത്ത അവസ്ഥയാണ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടക്കം കാലിയാണ്. കമല്‍നാഥിന്റെ മണ്ഡലമായ ചിന്ദ്വാരയില്‍ നിന്നും തൊട്ടടുത്തുള്ള രജോഗഡില്‍ നിന്നുമാണ് പ്രവര്‍ത്തകര്‍ എത്തുന്നത്. എന്നാല്‍ ഇവര്‍ പുറത്തുനിന്ന് വന്ന പ്രവര്‍ത്തകരായിട്ടാണ് ഗ്വാളിയോര്‍ വോട്ടര്‍മാര്‍ കാണുന്നത്. കോണ്‍ഗ്രസിന് ഇത് വലിയ ക്ഷീണമാകും.

പത്തനംതിട്ടയില്‍ ആശ പ്രവര്‍ത്തകയ്ക്ക് കോവിഡെന്ന് സംശയം.... 30 പേരെ നിരീക്ഷണത്തിലാക്കി!!പത്തനംതിട്ടയില്‍ ആശ പ്രവര്‍ത്തകയ്ക്ക് കോവിഡെന്ന് സംശയം.... 30 പേരെ നിരീക്ഷണത്തിലാക്കി!!

കമല്‍നാഥും കിഷോറും

കമല്‍നാഥും കിഷോറും

ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മാത്രമേ രാഷ്ട്രീയപരമായി നിലനില്‍പ്പുള്ളൂ എന്നാണ് കമല്‍നാഥ് കരുതുന്നത്. അതുകൊണ്ടാണ് പ്രശാന്ത് കിഷോറിനെ വെറുമൊരു ഉപതിരഞ്ഞെടുപ്പിന്റെ ചുമതല തന്നെ ഏല്‍പ്പിച്ചത്. പ്രിയങ്കാ ഗാന്ധി വഴിയാണ് കിഷോര്‍ മധ്യപ്രദേശിന്റെ ചുമതല ഏറ്റെടുത്തത്. അതേസമയം കിഷോറിന് ഭാരിച്ച ചുമതലയാണ് ഉള്ളത്. 24 സീറ്റില്‍ 23 എണ്ണവും കോണ്‍ഗ്രസിന്റേതാണ്. ഇത്രയും പേര്‍ കൊഴിഞ്ഞുപോകുന്നത് പ്രവര്‍ത്തനത്തെയും ദുര്‍ബലമാക്കിയിരിക്കുകയാണ്. കിഷോറിന് വേണ്ടത്ര സഹായവും ഗ്വാളിയോറില്‍ ലഭിക്കില്ല. യഥാര്‍ത്ഥത്തില്‍ സ്വന്തം രാഷ്ട്രീയ ഭാവി സംരക്ഷിക്കാനാണ് ഈ നീക്കം കിഷോര്‍ നടത്തിയത്.

ലഡാക്കില്‍ സൈനികര്‍ കൊല്ലപ്പെട്ടത് ചൈനയുടെ കല്ലേറിലെന്ന്, പ്രധാനമന്ത്രിക്ക് വിശദീകരണവുമായി രാജ്നാഥ്ലഡാക്കില്‍ സൈനികര്‍ കൊല്ലപ്പെട്ടത് ചൈനയുടെ കല്ലേറിലെന്ന്, പ്രധാനമന്ത്രിക്ക് വിശദീകരണവുമായി രാജ്നാഥ്

ദളിത് കാര്‍ഡ്

ദളിത് കാര്‍ഡ്

ബിജെപി ദളിത് കാര്‍ഡ് ഉപയോഗിച്ച് ശരിക്കും കോണ്‍ഗ്രസിനെയും കമല്‍നാഥിനെയും പൂട്ടാനുള്ള ഒരുക്കത്തിലാണ്. എസ്‌സി വിഭാഗത്തിനെതിരെ കമല്‍നാഥ് മോശം പരാമര്‍ശം നടത്തിയെന്നാണ് കാര്‍ഷിക മന്ത്രി കമല്‍ പട്ടേല്‍ ആരോപിക്കുന്നത്. ഇയാള്‍ ഡിജിപിക്ക് കേസ് എടുക്കാന്‍ ആവശ്യപ്പെട്ട് കത്തയച്ചു. എന്നാല്‍ പട്ടേലിന്റെ മകന്‍ സലൂജ ദളിത് യുവാവിനെ അപമാനിച്ചത് മറന്നുപോയതാണെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. ഇതിലുള്ള കേസ് ഓര്‍ക്കുന്നത് നല്ലതാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

English summary
madhya pradesh more than 300 congress workers join bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X