Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാ ദിവസവും ദുര്‍ഗാ പൂജ നടത്തുന്ന മുസ്ലീം യുവതി

മംദ്‌സൗര്‍: രാജ്യത്ത് പലഭാഗത്തുനിന്നും തീവ്ര മതവാദികളുടെ ചെയ്തികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരവെ മതേതര ഐക്യം കാത്ത് എല്ലാ ദിവസവും ദുര്‍ഗാ പൂജ നടത്തുന്ന മുസ്ലീം യുവതി ശ്രദ്ധേയയാകുന്നു. മധ്യപ്രദേശിലെ മംദ്‌സൗറിലെ സുഹറബി ആണ് നവരാത്രി പ്രമാണിച്ച് എല്ലാദിവസവും പൂജയ്ക്കായി ദുര്‍ഗാ ക്ഷേത്രത്തില്‍ എത്തുന്നത്.

മംദ്‌സൗറിലെ ഇന്ദിരാ നഗറില്‍ സിതള മാതാ മന്ദിര്‍ ദുര്‍ഗാ ക്ഷേത്രം പണികഴിപ്പിച്ചതിന് പിന്നിലും സുഹറബി തന്നെയാണ്. നവരാത്രിയായാല്‍ എല്ലാ ദിവസവും വ്രതാനുഷ്ഠാനവും ഭജനയുമായി സുഹറബി ക്ഷേത്രത്തിലുണ്ടാകും. സുഹറാബിയുടെ ദുര്‍ഗാ പൂജ ആരെയും ആകര്‍ഷിക്കുന്നതാണെന്ന് സിതള മാതാ മന്ദിര്‍ സമിതി പ്രസിഡന്റ് ഭേരുലാല്‍ ബര്‍ഹത് പറയുന്നു.

durga-idol

പതിനഞ്ചുവര്‍ഷത്തോളമായി താന്‍ ദുര്‍ഗാ പൂജ നടത്തുന്നുണ്ടെന്ന് സുഹറബി പറയുന്നു. തുടക്കത്തില്‍ ദുര്‍ഗാ ദേവിയുടെ ചെറിയൊരു വിഗ്രഹം വെച്ചാണ് പൂജിച്ചുവന്നത്. ഒരുദിവസം രാത്രി സ്വപ്‌നത്തില്‍ ദുര്‍ഗാ ദേവി പ്രത്യക്ഷപ്പെട്ട് തന്നോട് ക്ഷേത്രം പണിയാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നെന്ന് സുഹറാബി പറഞ്ഞു.

ഇക്കാര്യം പ്രദേശത്തുള്ളവരോട് പങ്കുവച്ചതോടെ ഒരു ട്രസ്റ്റ് രൂപീകരിച്ച് ക്ഷേത്രത്തിനുള്ള പ്രാരംഭ പ്രവര്‍ത്തനം നടത്തുകയായിരുന്നു. വെല്‍ഡിങ് ജോലി ചെയ്യുന്ന സുഹറാബിയുടെ ഭര്‍ത്താവും ക്ഷേത്രത്തിന് സംഭവന സ്വരൂപിച്ചു. ഒരു ലക്ഷം രൂപ സ്ഥലത്തെ എംഎല്‍എ സംഭാവന നല്‍കുകകൂടി ചെയ്തതോടെ പ്രദേശത്ത് ക്ഷേത്രം ഉയരുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+