സല്ലപിച്ച് നടന്നുപോയി; പെട്ടെന്ന് ക്ഷുഭിതനായി കാമുകന്... യുവതിയെ ക്രൂരമായി ചവിട്ടി എല്ലൊടിച്ചു
ഭോപ്പാല്‍: നടുക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍. ഒരു യുവതിയെ യുവാവ് നിലത്തിട്ട് ചവിട്ടുന്നതാണ് വീഡിയോ. പലതവണ ചവിട്ടിയ യുവാവിന് കലി തീരാതെ യുവതിയെ വീണ്ടും പൊക്കി നിലത്തിടുകയും അടിക്കുകയും ചെയ്യുന്നു. ക്രൂരമായ ഈ ആക്രമണത്തിന് കാരണം യുവതി വിവാഹത്തിന് വിസമ്മതിച്ചതാണത്രെ. 19കാരിയും 24കാരനും ഒരുമിച്ച് നടന്നുപോകുന്നത് വീഡിയോയില്‍ കാണാം. കൈ പിടിച്ച് സംസാരിച്ചാണ് പോയത്. പെട്ടെന്ന് യുവാവ് ക്ഷുഭിതനായി.

യുവതിയെ ഇയാള്‍ അടിക്കുകയും ചവിട്ടുകയും ചെയ്തു. മര്‍ദ്ദനം ഏറെ നേരം തുടര്‍ന്നു. ഇതിന്റെ വീഡിയോ ആണ് വൈറലായത്. മുടി പിടിച്ച് വലിച്ചിഴയ്ക്കുകയും മുഖത്ത് നിരന്തരം അടിക്കുകയും ചവിട്ടുകയും ചെയ്തു. തല മണ്ണില്‍ കുത്തി പിടിച്ച ശേഷം ചവിട്ടുന്നതും വീഡിയോയിലുണ്ട്. സര്‍വ ശക്തിയുമെടുത്താണ് ഇയാള്‍ ചവിട്ടുന്നത്. കാലുകള്‍ ഉയര്‍ത്തി പൊക്കി ചവിട്ടുന്ന ദൃശ്യം വളരെ ക്രൂരമാണ്.
മര്‍ദ്ദനമേറ്റ യുവതി അബോധാവസ്ഥയിലായി. എന്നിട്ടും യുവാവ് മര്‍ദ്ദനം തുടര്‍ന്നു. യുവതിക്ക് ബോധം നഷ്ടമായ കാര്യം ഇയാള്‍ അറിഞ്ഞിരുന്നില്ല. പിന്നീട് യുവതിയെ എഴുന്നേല്‍പ്പിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണുന്നുണ്ട്. ഇതിന്റെ വീഡിയോ പകര്‍ത്തിയത് യുവാവിന്റെ സുഹൃത്താണ്. വീഡിയോ ഡിലീറ്റ് ചെയ്യാന്‍ അക്രമി ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം.
മധ്യപ്രദേശിലെ ഭോപ്പാലിലുള്ള റെവക്കടുത്ത മാവുഗഞ്ചിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. രണ്ട് യുവാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രണ്ടു പേരെയും അറസ്റ്റ് ചെയ്തു. യുവതിയെ മര്‍ദ്ദിച്ച പങ്കജ് ത്രിപാഠിയെ ഉത്തര്‍ പ്രദേശിലെ മിര്‍സാപൂരില്‍ നിന്നാണ് മധ്യപ്രദേശ് പോലീസ് പിടികൂടിയത്. വീഡിയോ പുറത്തായ വേളയില്‍ ഇയാള്‍ മുങ്ങിയിരുന്നു. രണ്ടു പേരെയും വിശദമായി ചോദ്യം ചെയ്യുകയാണ് പോലീസ്.
യുവതിയെ വിവാഹം ചെയ്യാന്‍ പങ്കജ് ത്രിപാഠിക്ക് താല്‍പ്പര്യമുണ്ടായിരുന്നു. എന്നാല്‍ യുവതിയും വീട്ടുകാരും സമ്മതിച്ചില്ല. ഇതാണ് പങ്കജ് പ്രകോപിതനാകാന് കാരണമെന്ന് പോലീസ് പറയുന്നു. മര്‍ദ്ദനമേറ്റ് ബോധം നഷ്ടമായ യുവതി മണിക്കൂറുകളോളം റോഡില്‍ കിടന്നുവത്രെ. പ്രദേശവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസെത്തി ആശുപത്രിയിലെത്തിച്ചു. ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ധേര ഗ്രാമത്തിലുള്ള വ്യക്തിയാണ് പങ്കജ്. യുവതി തൊട്ടടുത്തുള്ള ഗ്രാമത്തിലുള്ളതാണ്. യുവതിയുടെ അസ്ഥിക്ക് പൊട്ടലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications