കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നില്‍ മുട്ടുകുത്തി കൈകൂപ്പി ഉദ്യോഗസ്ഥന്... ഒടുവില്‍ സംഭവിച്ചത്!!
ഭോപ്പാല്‍: മധ്യപ്രദേശില്‍ അധികാരം നഷ്ടമായെങ്കിലും കോണ്‍ഗ്രസ് കരുത്തരാണെന്ന് കാണിച്ച് ഒരു പ്രകടനം. കോണ്‍ഗ്രസ് എംഎല്‍എമാര്‍ നടത്തിയ ഒരു പ്രതിഷേധത്തിന് മുന്നില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് മുട്ടുകുത്തി നിന്ന് കൈകൂപ്പുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം ഈ സംഭവം വലിയ വിവാദമായി മാറിയിരിക്കുകയാണ്. ഇന്‍ഡോര്‍ ജില്ലാ കളക്ടര്‍ ഇയാള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. കോണ്‍ഗ്രസ് എംഎല്‍എമാരോട് ഇയാള്‍ പ്രതിഷേധത്തില്‍ നിന്ന് പിന്മാറാന് ആവശ്യപ്പെടുന്ന വീഡിയോ ദേശീയ തലത്തില്‍ തന്നെ വൈറലായിരുന്നു. ഇത് നാണക്കേടുണ്ടാക്കിയെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

സബ് ഡിവിഷണല്‍ മജിസ്ട്രേററ്റ് രാകേഷ് ശര്‍മയുടെ വീഡിയോയായിരുന്നു പുറത്തുവന്നത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജബാധ മേഖലയില്‍ നടത്തിയ കുത്തിയിരിപ്പ് സമരത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മുന്‍ മന്ത്രി ജിതു പട്വാരിയും എംഎല്‍എമാരായ വിശാല്‍ പട്ടേല്‍, സഞ്ജയ് ശുക്ല എന്നിവരും മുന്‍നിരയിലുണ്ടായിരുന്നു. മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ കൊറോണവൈറസിനെ തടയുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ടു എന്നാണ് ഇവര്‍ ആരോപിച്ചിരുന്നത്. ഇതിനിടയിലാണ് രാകേഷ് ശര്‍മ ഇവരോട് കൈകൂപ്പി സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്.
ബിജെപി നേതാക്കള്‍ക്കിടയില്‍ രാകേഷ് ശര്‍മയുടെ ഇടപെടല്‍ വലിയ പ്രശ്നങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. രാജബാധയില് അനുമതിയില്ലാതെയാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. എന്നാല്‍ ഇവരോട് എസ്ഡിഎം രാകേഷ് ശര്‍മ സംസാരിച്ച രീതി വലിയ നാണക്കേടുണ്ടാക്കുന്നതാണ്. ഒരു മജിസ്ട്രേറ്റിന്റെ പദവിയുടെ ബഹുമാനം ഇടിച്ച് താഴ്ത്തുന്ന നടപടിയാണിത്. ഒരിക്കലുമൊരു എസ്ഡിഎം ഇക്കാര്യം ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഇത് ഭരണകൂടത്തിന്റെ ഇമേജ് ഇടിച്ച് താഴ്ത്തിയെന്ന് കളക്ടര്‍ പറഞ്ഞു. നടപടി എടുക്കാതിരിക്കാന്‍ എന്തെങ്കിലും കാരണം ഉണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം രാകേഷ് ശര്‍മ പ്രതിഷേധ വേദിയില്‍ മൂന്ന് എംഎല്‍എമാര്‍ക്കൊപ്പം മുട്ടുകുത്തി ഇരിക്കുകയും, ഇവരോട് കൈകൂപ്പി സംസാരിക്കുകയും ചെയ്തെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇവരോട് പ്രതിഷേധം അവസാനിപ്പിക്കാനാണ് ആവശ്യപ്പെട്ടത്. ബിജെപി നേതാക്കളാണ് ഇക്കാര്യത്തില്‍ പ്രതിഷേധവുമായി ആദ്യമെത്തിയത്. ഉദ്യോഗസ്ഥ തലത്തില്‍ ഇപ്പോഴും കോണ്‍ഗ്രസ് സ്വാധീനം ചെലുത്തുന്നുണ്ടെന്ന സൂചനകളാണ് ലഭിക്കുന്നത്. ഇയാള്‍ക്കെതിരെ നടപടിയുണ്ടാവുമെന്നാണ് സൂചന. ഇതിനിടെ മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഡനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും മൂത്രാശയത്തിലെ പ്രശ്നങ്ങളും കാരണമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
-
'ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞു';കോണ്‍ഗ്രസിനെതിരെ അഖിൽ മാരാർ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം












Click it and Unblock the Notifications