കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നില്‍ മുട്ടുകുത്തി കൈകൂപ്പി ഉദ്യോഗസ്ഥന്‍... ഒടുവില്‍ സംഭവിച്ചത്!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ അധികാരം നഷ്ടമായെങ്കിലും കോണ്‍ഗ്രസ് കരുത്തരാണെന്ന് കാണിച്ച് ഒരു പ്രകടനം. കോണ്‍ഗ്രസ് എംഎല്‍എമാര്‍ നടത്തിയ ഒരു പ്രതിഷേധത്തിന് മുന്നില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മുട്ടുകുത്തി നിന്ന് കൈകൂപ്പുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം ഈ സംഭവം വലിയ വിവാദമായി മാറിയിരിക്കുകയാണ്. ഇന്‍ഡോര്‍ ജില്ലാ കളക്ടര്‍ ഇയാള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. കോണ്‍ഗ്രസ് എംഎല്‍എമാരോട് ഇയാള്‍ പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെടുന്ന വീഡിയോ ദേശീയ തലത്തില്‍ തന്നെ വൈറലായിരുന്നു. ഇത് നാണക്കേടുണ്ടാക്കിയെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

1

സബ് ഡിവിഷണല്‍ മജിസ്‌ട്രേററ്റ് രാകേഷ് ശര്‍മയുടെ വീഡിയോയായിരുന്നു പുറത്തുവന്നത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജബാധ മേഖലയില്‍ നടത്തിയ കുത്തിയിരിപ്പ് സമരത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മുന്‍ മന്ത്രി ജിതു പട്വാരിയും എംഎല്‍എമാരായ വിശാല്‍ പട്ടേല്‍, സഞ്ജയ് ശുക്ല എന്നിവരും മുന്‍നിരയിലുണ്ടായിരുന്നു. മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ കൊറോണവൈറസിനെ തടയുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ടു എന്നാണ് ഇവര്‍ ആരോപിച്ചിരുന്നത്. ഇതിനിടയിലാണ് രാകേഷ് ശര്‍മ ഇവരോട് കൈകൂപ്പി സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്.

ബിജെപി നേതാക്കള്‍ക്കിടയില്‍ രാകേഷ് ശര്‍മയുടെ ഇടപെടല്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. രാജബാധയില്‍ അനുമതിയില്ലാതെയാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. എന്നാല്‍ ഇവരോട് എസ്ഡിഎം രാകേഷ് ശര്‍മ സംസാരിച്ച രീതി വലിയ നാണക്കേടുണ്ടാക്കുന്നതാണ്. ഒരു മജിസ്‌ട്രേറ്റിന്റെ പദവിയുടെ ബഹുമാനം ഇടിച്ച് താഴ്ത്തുന്ന നടപടിയാണിത്. ഒരിക്കലുമൊരു എസ്ഡിഎം ഇക്കാര്യം ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഇത് ഭരണകൂടത്തിന്റെ ഇമേജ് ഇടിച്ച് താഴ്ത്തിയെന്ന് കളക്ടര്‍ പറഞ്ഞു. നടപടി എടുക്കാതിരിക്കാന്‍ എന്തെങ്കിലും കാരണം ഉണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം രാകേഷ് ശര്‍മ പ്രതിഷേധ വേദിയില്‍ മൂന്ന് എംഎല്‍എമാര്‍ക്കൊപ്പം മുട്ടുകുത്തി ഇരിക്കുകയും, ഇവരോട് കൈകൂപ്പി സംസാരിക്കുകയും ചെയ്‌തെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇവരോട് പ്രതിഷേധം അവസാനിപ്പിക്കാനാണ് ആവശ്യപ്പെട്ടത്. ബിജെപി നേതാക്കളാണ് ഇക്കാര്യത്തില്‍ പ്രതിഷേധവുമായി ആദ്യമെത്തിയത്. ഉദ്യോഗസ്ഥ തലത്തില്‍ ഇപ്പോഴും കോണ്‍ഗ്രസ് സ്വാധീനം ചെലുത്തുന്നുണ്ടെന്ന സൂചനകളാണ് ലഭിക്കുന്നത്. ഇയാള്‍ക്കെതിരെ നടപടിയുണ്ടാവുമെന്നാണ് സൂചന. ഇതിനിടെ മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഡനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും മൂത്രാശയത്തിലെ പ്രശ്‌നങ്ങളും കാരണമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

English summary
madhya pradesh: officer kneeling before congress leaders gets notice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X