• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

താടി കണ്ട് മുസ്ലിമാണെന്ന് കരുതി തല്ലിയതാണ്, ക്ഷമിക്കണം; മര്‍ദ്ദിച്ചതിന് പോലീസിന്‍റെ വിചിത്ര വാദം

ദില്ലി: രാജ്യത്തെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വലിയ തോതിലുള്ള വര്‍ഗ്ഗീയ പരാമര്‍ശങ്ങളായിരുന്നു മുസ്ലിം ജനവിഭാഗത്തിന് നേരെ ഒരു വിഭാഗം ആളുകളില്‍ നിന്നുണ്ടായത്. ബിജെപിയുടെ പാര്‍ലമെന്‍റ് അംഗം ശോഭ കരന്ദലജെ, എംഎല്‍എമാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ തുടങ്ങിയവരുടെ ഭാഗത്ത് നിന്നും ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടായി.

ഇപ്പോഴിതാ മധ്യപ്രദേശ് പോലീസിന്‍റെ ഭാഗത്ത് നിന്ന് തന്നെ വര്‍ഗ്ഗീയവും നീതികരിക്കാനാവാത്തതുമായ നടപടിയുണ്ടായി എന്ന ആരോപണവും ഉയര്‍ന്നിരിക്കുന്നു.

ഭീപക് ബുണ്ടേല്‍

ഭീപക് ബുണ്ടേല്‍

അഭിഭാഷകനായ ഭീപക് ബുണ്ടേലാണ് മധ്യപ്രദേശ് പോലീസിനെതിരെ പരാതിയുമായി രംഗത്ത് എത്തിയിരുന്നു. ചികിത്സക്കായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോകുമ്പോള്‍ ദീപക് ബുണ്ടേലിനെ പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മാര്‍ച്ച് 23 നായിരുന്നു സംഭവം. മര്‍ദ്ദത്തനത്തിന് ഇരയായ അഭിഭാഷകന്‍ പോലീസുകാര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോയി.

സമ്മര്‍ദ്ദം

സമ്മര്‍ദ്ദം

ഇതോടെ തങ്ങള്‍ക്കെതിരെ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന ആവശ്യവുമായി പോലീസുകാര്‍ അഭിഭാഷകനുമേല്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങി. മര്‍ദ്ദിക്കാന്‍ പോലീസ് കണ്ടെത്തിയ കാരണമായിരുന്നു ഏറെ വിചിത്രം. മുസ്ലിം പുരുഷനാണെന്ന് തെറ്റിദ്ധരിച്ചാണ് തന്നെ മര്‍ദ്ദിച്ചതെന്ന് പോലീസ് പറഞ്ഞുവെന്നാണ് ദീപക് വ്യക്തമാക്കുന്നത്.

ലോക്ക് ഡൗണ്‍ നിലവില്‍ വന്നിരുന്നില്ല

ലോക്ക് ഡൗണ്‍ നിലവില്‍ വന്നിരുന്നില്ല

'അന്ന് രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ നിലവില്‍ വന്നിരുന്നില്ല. എന്നാല്‍ ബേതുല്‍ മേഖലയില്‍ 144 പ്രഖ്യാപിച്ചിരുന്നു എന്നത് ശരിയാണ്. കഴിഞ്ഞ 15 വര്‍ഷമായി കടുത്ത പ്രമേഹ രോഗിയാണ് ഞാന്‍. കൈവശമുണ്ടായിരുന്ന മരുന്നുകള്‍ തീര്‍ന്നതിനലാണ് ആശുപത്രിയിലേക്ക് പോവേണ്ടി വന്നത്. പക്ഷെ പോലീസ് തന്നെ പാതിവഴിയില്‍ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു'- ദീപക് ദേശീയ മാധ്യമമായ ദ വയറിനോട് പറഞ്ഞു.

മര്‍ദ്ദനം

മര്‍ദ്ദനം

ആദ്യം അടിച്ച പോലീസ് ഉദ്യോഗസ്ഥനോട് ഭരണഘടനാപരമായ പരിധിയില്‍ നിന്ന് വേണം പ്രവര്‍ത്തിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. നിങ്ങള്‍ തയ്യാറാണെങ്കില്‍ സെക്ഷന്‍ 188 പ്രകാരം തടങ്കലില്‍ കഴിയാന്‍ തയ്യാറാണെന്നും ഞാന്‍ പറഞ്ഞു. ഇതു കേട്ട പേലീസ് ഉദ്യോഗസ്ഥര്‍ കൂട്ടമായി വന്ന തന്നെ ലാത്തി ഉപയോഗിച്ച് അടിക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

ഹോസ്പിറ്റലിലേക്ക്

ഹോസ്പിറ്റലിലേക്ക്

ഞാന്‍ ഒരു അഭിഭാഷകനാണെന്ന് പറഞ്ഞതിന് ശേഷം മാത്രമാണ് അവര്‍ മര്‍ദ്ദനം നിര്‍ത്തിയത്. പക്ഷെ അപ്പോഴേക്കും എന്‍റെ ചെവിയില്‍ നിന്ന് രക്തം വരാന്‍ തുടങ്ങിയരുന്നു. സഹോദരന്‍റേയും സുഹൃത്തിന്‍റെയും സഹായത്തോടെയാണ് പിന്നീട് ഹോസ്പിറ്റലിലേക്ക് പോയത്. തന്നെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ മാർച്ച് 24 ന് ജില്ലാ പോലീസ് സൂപ്രണ്ട് ഡി.എസ്. ഭഡോറിയയ്ക്കും സംസ്ഥാന ഡയറക്ടർ ജനറൽ വിവേക് ​​ജോഹ്രിക്കും ദീപക് പരാതി നൽകി.

സിസിടിവി ദൃശ്യങ്ങൾ

സിസിടിവി ദൃശ്യങ്ങൾ

മുഖ്യമന്ത്രി, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കും ദീപക് പരാതി നല്‍കിയിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾക്കായി വിവരാവകാശ അപേക്ഷ സമർപ്പിച്ചെങ്കിലും ആവശ്യം നിഷേധിക്കപ്പെട്ടു. വിവരാവകാശ അപേക്ഷ നടത്തിയതിന്റെ കാരണം വ്യക്തമായി പറഞ്ഞിട്ടില്ലെന്നാണ് എനിക്ക് ലഭിച്ച മറുപടി. എന്നാൽ സിസിടിവി ദൃശ്യങ്ങൾ സർക്കാർ ഫയലുകളിൽ നിന്ന് ഇല്ലാതാക്കിയിരിക്കാമെന്ന വിവരം തനിക്ക് അനൗദ്യോഗികമായി ലഭിച്ചിട്ടുണ്ട്.

സമ്മര്‍ദ്ദം

സമ്മര്‍ദ്ദം

പരാതി നല്‍കിയതിന് പിന്നാലെ പോലീസിന്‍റെ ഭാഗത്ത് നിന്നുമുള്ള സമ്മര്‍ദ്ദം ശക്തമായി തുടങ്ങി. ഞാൻ പരാതി പിൻവലിച്ചാൽ സംഭവത്തെ അപലപിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യാമെന്ന് ആദ്യം ചില ഉന്നത ഉദ്യോഗസ്ഥര്‍ എന്നോട് പറഞ്ഞു. തനിക്കും അഭിഭാഷകനായ സഹോദരനും സമാധാനപരമായി ജോലിചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പരാതി പിന്‍വലിക്കണമെന്ന ഭീഷണിയായിരുന്നു പിന്നീട്.

എഫ്ഐആര്‍

എഫ്ഐആര്‍

എന്നാല്‍ പരാതിയില്‍ ദീപക് ഉറച്ച് നിന്നതോടെ സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ എസ്പിയുടെ നിര്‍ദ്ദേശമുണ്ടായി. ഇതിന് പിന്നാലെയാണ് മെയ് 17 ന് ഏതാനും ഉദ്യോഗസ്ഥര്‍ തന്‍റെ വീട്ടിലെത്തി തന്‍റെ മൊഴി രേഖപ്പെടുത്തിയത്. അപ്പോഴാണ് ഒരു മുസ്ലിമാണെന്ന് കരുതിയാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞെന്ന് ദീപക് വ്യക്തമാക്കിയത്.

താടി കണ്ട് തെറ്റിദ്ധരിച്ചു

താടി കണ്ട് തെറ്റിദ്ധരിച്ചു

എന്‍റെ മൊഴി രേഖപ്പെടുത്താന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അ‍ഞ്ച് മിനുട്ടില്‍ കൂടുതല്‍ സമയം വേണ്ടിവരുമായിരുന്നില്ല. എന്നാല്‍ പരാതി പിന്‍വലിക്കുന്നതിന് തനിക്ക് മേല്‍ സമ്മര്‍ദ്ദം തുടര്‍ന്നതിനാല്‍ മൊഴിയെടുപ്പ് മൂന്ന് മണിക്കൂറിലേരെ നീണ്ടു. തന്‍റെ താടി കണ്ട് തെറ്റിദ്ധരിച്ചാണ് തനിക്കെതിരെ മര്‍ദ്ദനം ഉണ്ടായതെന്ന് പോലീസ് പറയുന്നതിന്‍റെ ഓഡിയോ ക്ലിപ്പും അദ്ദേഹം ദ വയറുമായി പങ്കുവെച്ചിട്ടുണ്ട്.

പാർക്കുകൾക്ക് തുറക്കാൻ അനുമതി; വൻ തിരക്ക്! എത്തിയതിൽ ഏറെ പേരും 65 വയസിന് മുകളിൽ ഉള്ളവർ, ആശങ്ക

മാലിയിൽ നിന്നെത്തിയ പാലക്കാട് സ്വദേശിക്ക് കൊവിഡ്; രോഗി എറണാകുളത്ത് ചികിത്സയിൽ

English summary
Police Apologise for Beating Lawyer; 'We Thought You Were Muslim, because of beard'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more