Get Updates
Get notified of breaking news, exclusive insights, and must-see stories!

'മധ്യപ്രദേശില്‍ 50% കമ്മീഷന്‍ സര്‍ക്കാര്‍'; പ്രിയങ്ക ഗാന്ധിക്കും കമല്‍നാഥിനുമെതിരെ കേസ്

ഭോപ്പാല്‍: എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അടക്കം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് പൊലീസ്. മധ്യപ്രദേശിലെ ബി ജെ പി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി കുളിച്ചിരിക്കുകയാണെന്ന പ്രിയങ്ക ഗാന്ധിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരിലാണ് കേസ്. ബിജെപിയുടെ ലീഗല്‍ സെല്‍ കണ്‍വീനര്‍ നിമേഷ് പഥക് ആണ് പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

പരാതിയുടെ അടിസ്ഥാനത്തില്‍ പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ്, മുന്‍ കേന്ദ്രമന്ത്രി അരുണ്‍ യാദവ് എന്നിവരുള്‍പ്പെടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ 'എക്‌സ്' അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഇന്‍ഡോര്‍ പൊലീസ് അറിയിച്ചു. ജ്ഞാനേന്ദ്ര അവസ്തി എന്ന വ്യക്തിയുടെ പേരിലുള്ള വ്യാജ കത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു എന്നാണ് ബി ജെ പിയുടെ പരാതി.

priyanka gandhi

ഈ കത്തില്‍ സംസ്ഥാനത്തെ കരാറുകാരോട് 50 ശതമാനം കമ്മീഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നു എന്നായിരുന്നു ഉണ്ടായിരുന്നത്. പഥക്കിന്റെ പരാതിയില്‍ ഐപിസി 420 (വഞ്ചന), 469 (പ്രശസ്തിക്ക് കോട്ടം വരുത്തുക എന്ന ഉദ്ദേശത്തോടെയുള്ള വ്യാജരേഖ ചമയ്ക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത് എന്ന് പൊലീസ് അറിയിച്ചു.

അതേസമയം ബന്ധപ്പെട്ട ബന്ധപ്പെട്ട ട്വിറ്റര്‍ ഹാന്‍ഡിലുകളുടെ ആധികാരികത പൊലീസ് പരിശോധിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പങ്കുവെച്ച് സംസ്ഥാന സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പ്രതിച്ഛായ മോശമാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്ന് നിമേഷ് പഥക് ആരോപിച്ചു.

കര്‍ണാടകയിലെ അഴിമതിയില്‍ മുങ്ങിയ ബി ജെ പി സര്‍ക്കാര്‍ 40% കമ്മീഷന്‍ പിരിച്ചെടുത്തിരുന്നു. മധ്യപ്രദേശില്‍ ബി ജെ പി അഴിമതിയുടെ സ്വന്തം റെക്കോര്‍ഡ് തകര്‍ത്ത് മുന്നേറി. കര്‍ണാടകയിലെ ജനങ്ങള്‍ 40% കമ്മീഷന്‍ സര്‍ക്കാരിനെ പുറത്താക്കി. ഇനി മധ്യപ്രദേശിലെ ജനങ്ങള്‍ അധികാരത്തില്‍ നിന്ന് 50% കമ്മീഷന്‍ സര്‍ക്കാറിനെ തൂത്തെറിയും,' എന്നായിരുന്നു പ്രിയങ്ക പോസ്റ്റില്‍ പറഞ്ഞിരുന്നത്.

കമല്‍നാഥും അരുണ്‍ യാദവും സമാനമായ പോസ്റ്റ് ആണ് പങ്ക് വെച്ചിരുന്നത്. അതേസമയം പ്രിയങ്കാ ഗാന്ധിയുടെ ആരോപണം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രി നരോത്തം മിശ്ര രംഗത്തെത്തിയിരുന്നു. ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് ഹാജരാക്കണം എന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു നരോത്തം മിശ്ര പറഞ്ഞത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ വി ഡി ശര്‍മ്മയും മുന്നറിയിപ്പ് നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+