കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പദ്മാവതിനോട് കലിപ്പ് മാത്രം: വിലക്ക് നീക്കിയ നടപടി പരിശോധിക്കണം, രാജസ്ഥാനും മധ്യപ്രദേശും കോടതിയില്‍

Google Oneindia Malayalam News

ദില്ലി: സഞ്ജയ് ലീലാ ബെന്‍സാലിയുടെ പദ്മാവ്തിനെതിരെ മധ്യപ്രദേശ് സര്‍ക്കാരുകള്‍ സമര്‍പ്പിച്ച ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. വിവാദ സിനിമ പദ്മാവതിന്റെ വിലക്ക് നീക്കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇരു സംസ്ഥാനങ്ങളും സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. ചിത്രം ജനുവരി 25ന് റിലീസ് ചെയ്യാനിരിക്കെ ഇരു സംസ്ഥാനങ്ങളുടേയും ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കുന്നത്.

<strong>രാശിക്കാര്‍ വളരെയധികം വൈകാരികതയ്ക്ക് അടിമകളായിരിക്കും: കുട്ടികളുടെ ജ്യോതിഷം നിങ്ങളോട് പറയുന്ന 12 കാര്യങ്ങള്‍ </strong>രാശിക്കാര്‍ വളരെയധികം വൈകാരികതയ്ക്ക് അടിമകളായിരിക്കും: കുട്ടികളുടെ ജ്യോതിഷം നിങ്ങളോട് പറയുന്ന 12 കാര്യങ്ങള്‍

കഴിഞ്ഞ വ്യാഴാഴ്ചയാണ് സുപ്രീം കോടതി ചിത്രത്തിനുള്ള വിലക്ക് നീക്കിക്കൊണ്ട് ഉത്തരവ് പുറത്തിറക്കിയത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ പദ്മാവതിക്കുണ്ടായിരുന്ന വിലക്കാണ് സുപ്രീം കോടതി നീക്കിയത്. സുപ്രീം കോടതി ഉത്തരവ് പാലിച്ച് ചിത്രം റിലീസ് ചെയ്യുമെന്ന് സിനിമാ തിയ്യറ്റര്‍ ഉടമകള്‍ സര്‍ക്കാരിനെ അറിയച്ചതിനെ തുടര്‍ന്നാണ് രാജസ്ഥാനും മധ്യപ്രദേശും ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. അതേസമയം ചിത്രം റിലീസ് ചെയ്യുന്ന ജനുവരി 25 ന് കര്‍ണിസേന ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

 തിയേറ്റര്‍ ഉടമകള്‍ പറയുന്നത്

തിയേറ്റര്‍ ഉടമകള്‍ പറയുന്നത്


പത്മാവത് പ്രദര്‍ശിപ്പിക്കുന്നതിനുള്ള വിലക്ക് സുപ്രീം കോടതി നീക്കിയതോടെ ഉത്തരവ് പാലിക്കുമെന്ന് സിനിമാ തിയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കിയിരുന്നു. ചിത്രം ജനുവരി 25ന് റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. മധ്യപ്രദേശിലെ 150 ഓളം തിയ്യറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്നാണ് തിയേറ്റര്‍ ഉടമകളുടെ നിലപാട്.

 കോടതി നല്‍കിയത് താക്കീത്

കോടതി നല്‍കിയത് താക്കീത്


പത്മാവത് റിലീസ് ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്താനുള്ള മറ്റ് സംസ്ഥാന സര്‍ക്കാരുകളുടെ നീക്കത്തിനും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. സിനിമയുടെ പ്രൊഡ്യൂസര്‍മാരും ഡയറക്ടറുമാണ് വിലക്കിനെതിരെ സൂപ്രീം കോടതിയെ സമീപിച്ചിരുന്നത്.

 പ്രദർശനത്തിന് കത്തി വച്ച്

പ്രദർശനത്തിന് കത്തി വച്ച്


രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളാണ് ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. പ്രധാനമായും പത്മാവതിക്കെതിരെ രംഗത്തെത്തിയത്. സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചുവെന്നാലും സിനിമയുടെ പ്രദര്‍ശനം അനുവദിക്കില്ലെന്ന് ഈ സംസ്ഥാനങ്ങളുടെ നിലപാട്. വിലക്കിനെതിരെ ചിത്രത്തിന്റെ നിര്‍മാതാക്കളും സംവിധായകനും സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് വിലക്ക് നീക്കിയത്. സമൂഹത്തിൽ ഉന്നത സ്ഥാനത്ത് ഇരുക്കുന്നവർ ഇത്തര വിഷയങ്ങളിൽ പരസ്യ പ്രതികരണം നടത്തരുതെന്ന താക്കീതും സുപ്രീം കോടതി നൽകിയിരുന്നു. ‌

 എതിര്‍ക്കുന്നത് ബിജെപി മാത്രം

എതിര്‍ക്കുന്നത് ബിജെപി മാത്രം

ചിത്രം ചരിത്രത്തെ വളച്ചൊടിച്ചുവെന്ന് ആരോപിച്ച് കര്‍ണിസേന ഉള്‍പ്പെടെയുള്ള നിരവധി സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് ഉപാധികളോടെ പ്രദര്‍ശനാനുമതി നല്‍കിയെങ്കിലും ബിജെപി അധികാരത്തിലിരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ ചിത്രത്തിന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു.

 കര്‍ണിസേനാ ഭീഷണി

കര്‍ണിസേനാ ഭീഷണി


പത്മാവത് പ്രദർശിപ്പിച്ചാൽ മധ്യകാല ഇന്ത്യയിലെ രജപുത്ര സ്ത്രൂീകൾ അനുഷ്ഠിച്ചുവന്ന കൂട്ട ആത്മഹത്യാ രീതിയായ ജൗഹർ അനുഷ്ഠിക്കുമെന്ന ഭീഷണിയും കര്‍ണിസേന മുഴക്കിയിട്ടുണ്ട്. ചിത്രത്തിനെതിരെ കര്‍ണി സേന ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു. അതേസമയം വിവാദ ചിത്രം പദ്മാവതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹര്‍ജി സുപ്രീം കോടതി നേരത്തെ പലതവണ തള്ളിക്കളഞ്ഞിരുന്നു. സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷിയെ രാജസ്ഥാനില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നും കര്‍ണിസേന മുന്നറിയിപ്പ് നല്‍കിയിരുന്നു.

English summary
The States of Madhya Pradesh and Rajasthan today moved the Supreme Court (SC) seeking it modify its earlier order lifting the ban on the screening of controversial film 'Padmaavat'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X