India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമനവമി ചടങ്ങിലേക്ക് കല്ലെറിഞ്ഞു; പ്രതികളുടെ വീട് പൊളിച്ച് സര്‍ക്കാര്‍... 77 പേര്‍ അറസ്റ്റില്‍

Google Oneindia Malayalam News

ഭോപ്പാല്‍: രാമനവമി ദിനത്തിലുണ്ടായ സംഘര്‍ഷത്തില്‍ കടുത്ത നടപടിയുമായി മധ്യപ്രദേശ് സര്‍ക്കാര്‍. കേസില്‍ പ്രതികളായവരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി. പൊതു-സ്വകാര്യ മുതലുകള്‍ നശിപ്പിക്കുന്ന കലാപകാരികള്‍ക്കെതിരെ നടപടിയെടുക്കുന്ന പുതിയ നിയമം അടുത്തിടെ നിയമസഭ പാസാക്കിയിരുന്നു. ഇതുപ്രകാരമാണ് വീടുകളും മറ്റും പൊളിച്ചുനീക്കിയത്. ഖര്‍ഗാവില്‍ നടന്ന രാമനവമി ആഘോഷയാത്രയ്ക്കിടെ കല്ലേറുണ്ടായതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. കല്ലേറ് നടത്തിയവരെന്ന് പോലീസ് പറയുന്നവരുടെ വീടുകളാണ് പൊളിച്ചുനീക്കിയത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലായിരുന്നു നടപടി. 77 പേരെ ഇതുവരെ കേസില്‍ അറസ്റ്റ് ചെയ്തുവെന്നും നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഉന്നത പോലീസ് ഓഫീസര്‍മാരും വീട് പൊളിച്ചുനീക്കുന്ന സ്ഥലത്തെത്തിയിരുന്നു. ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് നടപടി. സംഘര്‍ഷത്തില്‍ ജില്ലാ പോലീസ് മേധാവി സിദ്ധാര്‍ഥ് ചൗധരിക്ക് വെടിയേറ്റിരുന്നു. ആറ് പോലീസുകാര്‍ ഉള്‍പ്പെടെ 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കല്ലേറ് തുടങ്ങിയ പിന്നാലെ വ്യാപക സംഘര്‍ഷമായി മാറുകയായിരുന്നു. അക്രമികളെ വിരട്ടിയോടിക്കാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. നിര്‍ഭാഗ്യകരമായ സംഭവമാണുണ്ടായതെന്നും നഷ്ടം അക്രമികളില്‍ നിന്ന് ഈടാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിന് പിന്നാലെയാണ് ബുള്‍ഡോസറുമായി ഉദ്യോഗസ്ഥര്‍ പ്രതികളെന്ന് ആരോപിക്കുന്നവരുടെ വീടിന് മുന്നിലെത്തിയത്.

നടിയില്‍ നിന്ന് മന്ത്രി പദവിയിലേക്ക്; ശ്രീലത എന്ന പെണ്‍കുട്ടി റോജയായ കഥ... മിന്നിത്തിളങ്ങിയ ജീവിതംനടിയില്‍ നിന്ന് മന്ത്രി പദവിയിലേക്ക്; ശ്രീലത എന്ന പെണ്‍കുട്ടി റോജയായ കഥ... മിന്നിത്തിളങ്ങിയ ജീവിതം

അക്രമികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്ന നിയമം അടുത്തിടെ മധ്യപ്രദേശ് നിമയസഭ പാസാക്കിയിരുന്നു. നഷ്ടപരിഹാര നടപടികള്‍ക്കായി പ്രത്യേക ട്രൈബ്യൂണല്‍ സ്ഥാപിക്കുമെന്നും നിയമത്തില്‍ പറയുന്നു. ഈ നിയമപ്രകാരമാണ് നടപടി സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സംഘര്‍ഷ മേഖല സന്ദര്‍ശിക്കാന്‍ വസ്തുതാന്വേഷണ സംഘത്തെ അയക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. മുന്‍ മന്ത്രി സജ്‌ന സിങ് വര്‍മയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതൃത്വമാണ് സംഘര്‍ഷ മേഖല സന്ദര്‍ശിക്കുക. വിശദമായ പഠന റിപ്പോര്‍ട്ട് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥിന് സമര്‍പ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

സെന്‍ദാവയിലും രാമനവമി ദിനത്തില്‍ സംഘര്‍ഷമുണ്ടായിരുന്നു. സമാധാന അന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് ആഭ്യന്തര മന്ത്രി നരോട്ടം മിശ്ര പറഞ്ഞു. മധ്യപ്രദേശില്‍ മാത്രമല്ല, മറ്റു ചില സംസ്ഥാനങ്ങളിലും രാമനവമി ദിനത്തില്‍ സംഘര്‍ഷമുണ്ടായി. ഗുജറാത്തില്‍ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. പലയിടത്തും പോലീസുകാര്‍ നോക്കി നില്‍ക്കെയാണ് വീടുകളും കടകളും വാഹനങ്ങളും അക്രമികള്‍ കത്തിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

cmsvideo
  18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam
  English summary
  Madhya Pradesh Ram Navami Clash; Police Destroyed Houses Of Alleged Accused
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X