മധ്യപ്രദേശ് വിമത എംഎല്‍എയുടെ മകള്‍ ആത്മഹത്യ ചെയ്തു; പോലീസ് പറയുന്നത് ഇങ്ങനെ
ഭോപ്പാല്‍/ജയ്പൂര്‍: മധ്യപ്രദേശിലെ വിമത കോണ്‍ഗ്രസ് എംഎല്‍എ സുരേഷ് ധക്കാദിന്റെ മകള്‍ ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ബാരന്‍ ജില്ലയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. മൃതദേഹം തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് കുടുംബാംഗങ്ങള്‍ അറയിച്ചുവെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പോലീസ് എത്തുമ്പോള്‍ മൃതദേഹം തറയില്‍ കിടത്തിയ നിലയിലായിരുന്നു.

കഴുത്തിന് ചുറ്റം കയര്‍ മുറുകയതിന്റെ അടയാളമുണ്ടായിരുന്നുവെന്ന് കെല്‍വാഡ പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ നന്ദ് സിങ് പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചതെന്ന് കരുതുന്നു. സുരേഷ് ധക്കാഡിന്റെ 24കാരിയായ മകള്‍ ജ്യോതിയാണ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രഥമദൃഷ്ട്യാ ആത്മഹത്യയാണെന്നാണ് വ്യക്തമാകുന്നത്.
സംഭവത്തെ കുറിച്ച വിശദമായ അന്വേഷണം തുടങ്ങിയിട്ടില്ല. യുവതിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെട്ടിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ്. റിപ്പോര്‍ട്ടില്‍ അസ്വാഭാവികതയുണ്ടെങ്കില്‍ മാത്രമേ വിശദമായ അന്വേഷണം നടത്തൂ എന്നും പോലീസ് ഓഫീസര്‍ പറഞ്ഞു. ആത്മഹത്യ ചെയ്യാനുള്ള കാരണം എന്തെന്ന് വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു.
ഡോക്ടര്‍ ജെയ് സിങ് മെഹതയാണ് ജ്യോതിയുടെ ഭര്‍ത്താവ്. ബാരന്‍ ജില്ലയിലെ ബക്കേഡ ഗ്രാമത്തിലാണ് ഇവരുടെ താമസം. ഷഹബാദിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ജെയ് സിങ് ജോലി ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. രണ്ടു വയസുള്ള മകളുണ്ട്. ഇവരുടെ കുടുംബ പശ്ചാത്തലം സംബന്ധിച്ച് പോലീസ് പ്രാഥമിക അന്വേഷണം നടത്തി. കുടുംബ കലഹമുള്ളതായി വിവരം ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാല്‍ അന്വേഷണം വിപുലമാക്കുമെന്ന് പോലീസ് പറഞ്ഞു.
മധ്യപ്രദേശിലെ പൊഹാരി മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് ജ്യോതിയുടെ പിതാവ് സുരേഷ് ധക്കാഡ്. ഇദ്ദേഹം വിമത പക്ഷം ചേരുകയും ബെംഗളൂരുവിലേക്ക് പോകുകയും ചെയ്തിരുന്നു. എംഎല്‍എ പദവി രാജിവച്ചിട്ടുണ്ട്. രാജി വ്യാഴാഴ്ച രാത്രിയാണ് സ്പീക്കര്‍ എന്‍പി പ്രജാപതി സ്വീകരിച്ചത്. ബിജെപിയില്‍ ചേരുമെന്നാണ് വിവരം. കമല്‍നാഥ് സര്‍ക്കാര്‍ രാജിവച്ച സാഹചര്യത്തില്‍ വിമതരുടെ 22 മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കും.












Click it and Unblock the Notifications