കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിര്‍ആര്‍പിഎഫ് സുരക്ഷ വേണം: സ്പീക്കര്‍ക്ക് വിമത എംഎല്‍എമാരുടെ കത്ത്, സുരക്ഷ കൂടിക്കാഴ്ചയ്ക്ക്

Google Oneindia Malayalam News

ഭോപ്പാല്‍: കേന്ദ്ര സുരക്ഷ ആവശ്യപ്പെട്ട് മധ്യപ്രദേശിലെ വിമത എംഎല്‍എമാര്‍. സ്പീക്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് സിആര്‍പിഎഫ് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ടാണ് വിമത എംഎല്‍എമാര്‍ മധ്യപ്രദേശ് സ്പീക്കര്‍ എന്‍പി പ്രജാപതിക്ക് കത്തയച്ചിട്ടുള്ളത്. രാജി സമര്‍പ്പിച്ച 22 വിമത എംഎല്‍എമാരില്‍ 13 പേരോട് വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ഹാജാരാകാന്‍ സ്പീക്കര്‍ നോട്ടീസ് നല്‍കിയിരുന്നു. കമല്‍നാഥ് സര്‍ക്കാരിലെ മന്ത്രിമാരായ മൂന്ന് എംഎല്‍എമാര്‍ക്കും ഹാജരാകാന്‍ ആവശ്യപ്പെട്ട് സ്പീക്കര്‍ ബുധനാഴ്ച നോട്ടീസ് നല്‍കിയിരുന്നു. വെള്ളിയാഴ്ച ഹാജരാകാനായിരുന്നു ഇവരോട് ആവശ്യപ്പെട്ടത്. സമാന രീതിയിലുള്ള നോട്ടീസാണ് ഏഴ് എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ നല്‍കിയിട്ടുള്ളത്.

 മധ്യപ്രദേശില്‍ കമല്‍നാഥിന്‍റെ ആദ്യ പണി ഏറ്റു; 6 മന്ത്രിമാരെ പുറത്താക്കി!! ഇനി ലക്ഷ്യം ഇങ്ങനെ മധ്യപ്രദേശില്‍ കമല്‍നാഥിന്‍റെ ആദ്യ പണി ഏറ്റു; 6 മന്ത്രിമാരെ പുറത്താക്കി!! ഇനി ലക്ഷ്യം ഇങ്ങനെ

ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിക്ക് പിന്നാലെയാണ് 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇമെയില്‍ മുഖേന സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ചത്. ഇതോടെയാണ് 15 മാസം പ്രായമുള്ള കമല്‍നാഥ് സര്‍ക്കാര്‍ വീഴ്ചയുടെ വക്കിലെത്തിയത്. ബെംഗളൂരുവിലുള്ള ഭൂരിപക്ഷം എംഎല്‍എമാരെയും ബിജെപി റിസോര്‍ട്ടില്‍ തടങ്കലിലാക്കുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണം. എന്നാല്‍ ഇക്കാര്യം നിരസിച്ച് ബിജെപി തന്നെ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ മധ്യപ്രദേശ് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് അഞ്ച് വര്‍ഷം അധികാരത്തില്‍ തുടരാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് കമല്‍നാഥ് പങ്കുവെക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒന്നും പേടിക്കാനില്ല. ഞങ്ങള്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും അദ്ദേഹം ചൊവ്വാഴ്ച പ്രതികരിച്ചിരുന്നു.

mdhyapradeshmp-1

രാജി സമര്‍പ്പിച്ച 22 വിമത എംഎല്‍എമാരില്‍ 17 പേരാണ് ബെംഗളൂരുവില്‍ കഴിയുന്നത്. ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതോടെയാണ് ഇവര്‍ ബെംഗളൂരുവിലേക്ക് കടന്നത്. ജ്യോതിരാദിത്യ സിന്ധ്യ വെള്ളിയാഴ്ച വൈകിട്ടോടെ ഭോപ്പാലിലേക്ക് തിരിച്ചെത്തുമെന്നാണ് കരുതിയിരുന്നതെങ്കിലും പിന്നീട് റദ്ദാക്കുകയായിരുന്നു. സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് 22 എംഎല്‍എമാരും രാജിവെച്ചത്.

English summary
Madhya Pradesh Rebel MLAs Demand Central Security For Meet With Speaker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X