Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ടുവിഹിതത്തില്‍ വെറും 0.5% ഇടിവ്... എന്നിട്ടും കോണ്‍ഗ്രസിന് 48 സീറ്റ് നഷ്ടപ്പെട്ടത് എങ്ങനെ?

ഭോപ്പാല്‍: എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ എല്ലാം മറികടന്ന് മധ്യപ്രദേശില്‍ അഭിമാനാര്‍ഹമായ വിജയമാണ് ബി ജെ പി നേടിയത്. ഭരണവിരുദ്ധ വികാരമുണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്ന കോണ്‍ഗ്രസിന് വിശ്വസിക്കാന്‍ പോലും സാധിക്കാത്ത തോല്‍വിയാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണ ഹ്രസ്വ സര്‍ക്കാര്‍ രൂപീകരിച്ച കോണ്‍ഗ്രസ് ഇത്തവണ കേവലഭൂരിപക്ഷത്തോടെ അധികാരത്തിലേറാം എന്ന് സ്വപ്‌നം കണ്ടിരുന്നതാണ്.

അത് ശരിവെക്കുന്ന തരത്തില്‍ ചില എക്‌സിറ്റ് പോളുകള്‍ പുറത്ത് വരികയും ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് എല്ലാ മേഖലയിലും മേധാവിത്വം പുലര്‍ത്താന്‍ ബി ജെ പിക്ക് സാധിച്ചു എന്നാണ് തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുമ്പോള്‍ മനസിലാക്കുന്നത്. സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ക്ഷേമപദ്ധതികള്‍ അവതരിപ്പിക്കുന്നതിലും ബി ജെ പിയുടെ ഈ തന്ത്രം വ്യക്തമായിരുന്നു.

Assembly Election Results 2023

'ഇരട്ട എഞ്ചിന്‍' സര്‍ക്കാര്‍ എന്ന മുദ്രാവാക്യം അക്ഷരാര്‍ത്ഥത്തില്‍ സംസ്ഥാനത്ത് പ്രതിഫലിച്ചു. വോട്ട് വിഹിതത്തില്‍ 7.5% വര്‍ധനവോടെ ബി ജെ പിക്ക് സംസ്ഥാന നിയമസഭയില്‍ 70% സീറ്റുകള്‍ നേടാനായി. 230 അംഗ നിയമസഭയിലെ 163 സീറ്റുകളാണ് ബി ജെ പി നേടിയത്. കഴിഞ്ഞ തവണത്തേക്കാള്‍ 54 സീറ്റുകള്‍ ആണ് അധികം നേടിയത്. 48.55 ശതമാനം വോട്ട് നേടാന്‍ ബി ജെ പിക്കായി.

അതേസമയം കോണ്‍ഗ്രസിന് 0.5 ശതമാനത്തിന്റെ വ്യത്യാസമേ വോട്ട് വിഹിതത്തില്‍ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ 40 ശതമാനം സീറ്റുകള്‍ നഷ്ടപ്പെടുന്നതിലേക്ക് കോണ്‍ഗ്രസ് എത്തി. കഴിഞ്ഞ തവണ 114 സീറ്റ് നേടിയ കോണ്‍ഗ്രസിന് ഇത്തവണ 66 സീറ്റ് നേടാനെ സാധിച്ചുള്ളൂ. 48 സീറ്റുകളാണ് 2018 ല്‍ നിന്ന് കോണ്‍ഗ്രസിന് നഷ്ടമായത്. ഇത്തവണ 40.4 ശതമാനം വോട്ടാണ് കോണ്‍ഗ്രസിന് ലഭിച്ചത്.

ലോക്നീതി-സിഎസ്ഡിഎസ് പോസ്റ്റ് പോള്‍ സര്‍വേ ബി ജെ പിയുടെ വിജയത്തിന് കാരണമായ ഘടകങ്ങള്‍ വിശദമാക്കുന്നു. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനോടും ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനോടുമുള്ള ഉയര്‍ന്ന സംതൃപ്തി ബി ജെ പിക്ക് നേട്ടമായി പ്രവര്‍ത്തിച്ചു. പത്ത് വോട്ടര്‍മാരില്‍ ഏഴ് പേര്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രകടനത്തില്‍ തൃപ്തരായിരുന്നു.

പത്തില്‍ ആറ് പേരും സംസ്ഥാന സര്‍ക്കാരിലും സംതൃപ്തി രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലും സംസ്ഥാന തലത്തിലെ കൂട്ടായ നേതൃത്വത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് ബി ജെ പി മധ്യപ്രദേശില്‍ പ്രചാരണം ആരംഭിച്ചത്. ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് വളരെ നേരത്തെ തന്നെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പുറത്തിറക്കി. എന്നാല്‍ ഇതും ബി ജെ പിക്ക് നേട്ടമായി.

ബിജെപിക്ക് ഒരു മറുതന്ത്രവുമായി വരാന്‍ ഇത് അവസരം നല്‍കി. സര്‍വേയില്‍ പങ്കെടുത്തവരില്‍ നാലിലൊന്ന് പേര്‍ പ്രചാരണത്തിന്റെ അവസാന ദിവസങ്ങളില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിച്ചു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം പത്തില്‍ നാല് പേരും ആര്‍ക്ക് വോട്ട് ചെയ്യണം എന്ന് തീരുമാനിച്ചു. കോണ്‍ഗ്രസിനെ അപേക്ഷിച്ച് ഈ വൈകി തീരുമാനമെടുത്തവര്‍ക്കിടയില്‍ ബി ജെ പിക്ക് വലിയ പിന്തുണ ലഭിച്ചു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന ക്ഷേമപദ്ധതികള്‍ ബി ജെ പിക്ക് കൂടുതല്‍ പിന്തുണ നല്‍കുന്നതിന് ഇടയാക്കി. കര്‍ഷകരുടെ ക്ഷേമപദ്ധതിയുടെ ഗുണഭോക്താക്കളായവര്‍ ബിജെപിയെ പിന്തുണച്ചു.സ്ത്രീകള്‍ക്കുള്ള ക്ഷേമ പദ്ധതികളായ ലാഡ്ലി ലക്ഷ്മി, ലാഡ്ലി ബെഹെന പദ്ധതികളും ബി ജെ പിക്ക് സഹായകമായി. രണ്ട് പദ്ധതികളില്‍ നിന്നും പ്രയോജനം നേടിയവര്‍ ബി ജെ പിക്ക് വോട്ട് ചെയ്തു.

യുവ വോട്ടര്‍മാര്‍ക്കിടയില്‍ ബി ജെ പി മികച്ച പ്രകടനം കാഴ്ചവച്ചു എന്ന് സര്‍വേ പറയുന്നു. 25 വയസിന് താഴെയുള്ള വോട്ടര്‍മാര്‍ക്കിടയില്‍ ഇതിന് ഏഴ് ശതമാനം പോയിന്റ് നേട്ടവും 26 മുതല്‍ 35 വയസ് വരെ പ്രായമുള്ളവര്‍ക്കിടയില്‍ പതിനാല് ശതമാനം പോയിന്റ് നേട്ടവും ഉണ്ടായിരുന്നു. രണ്ട് പാര്‍ട്ടികളും തമ്മിലുള്ള അന്തരം പഴയ വോട്ടര്‍മാരില്‍ ഏറ്റവും ചെറുതായിരുന്നു. ബി ജെ പി വെറും ആറ് ശതമാനം പോയിന്റിന് മുന്നിലാണ്.

ഉന്നത വിദ്യാഭ്യാസം നേടിയവരില്‍ പത്തില്‍ ആറ് പേരും ബി ജെ പിക്ക് വോട്ട് ചെയ്തു. ഇത് കോണ്‍ഗ്രസിനെക്കാള്‍ 26 ശതമാനം കൂടുതല്‍ ആയിരുന്നു. നഗരപ്രദേശങ്ങളില്‍ കോണ്‍ഗ്രസിനേക്കാള്‍ 14 ശതമാനം പോയിന്റിന്റെ മുന്‍തൂക്കം ബി ജെ പിക്കുണ്ടായിരുന്നു. മൂന്നില്‍ രണ്ട് സമ്പന്നരും പകുതിയിലധികം മധ്യവര്‍ഗ വോട്ടര്‍മാരും ബിജെപിയെ അനുകൂലിച്ചു. ഇതിനു വിപരീതമായി ദരിദ്രര്‍ക്കിടയില്‍ കോണ്‍ഗ്രസിന് നേരിയ നേട്ടമേ കൊയ്യാനായുള്ളൂ.

ജാതി ഗ്രൂപ്പുകളിലുടനീളം ഉയര്‍ന്ന പിന്തുണ ഉറപ്പാക്കാന്‍ ബി ജെ പിക്ക് കഴിഞ്ഞു. ദളിത്, ആദിവാസി, മുസ്ലീം വിഭാഗങ്ങളില്‍ മാത്രമാണ് ബി ജെ പിയെക്കാള്‍ മികച്ച പ്രകടനം നടത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞത്. ഇരുപാര്‍ട്ടികളുടെയും വോട്ട് വിഹിതത്തിലെ വലിയ വ്യത്യാസത്തിന് ഈ ചാഞ്ചാട്ടം കാരണമായി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+