കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2019ല്‍ രാഹുല്‍ പ്രധാനമന്ത്രിയാവുമോ..... നിര്‍ണായകമാകുക മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് ഫലം!!

Google Oneindia Malayalam News

Recommended Video

cmsvideo
2019ല്‍ രാഹുല്‍ പ്രധാനമന്ത്രിയാകും? | Oneindia Malayalam

ഭോപ്പാല്‍: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ ബിജെപിയും കോണ്‍ഗ്രസ് ജീവന്‍മരണ പോരാട്ടമായിട്ടാണ് കാണുന്നത്. ഇതില്‍ മൂന്ന് സംസ്ഥാനങ്ങള്‍ നിര്‍ണായകമാണ്. 2019നെ മുന്നില്‍ കണ്ട് നടക്കുന്ന ഈ പോരാട്ടത്തില്‍ മധ്യപ്രദേശിലെ ഫലങ്ങള്‍ ഭാവിയിലെ പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്ന് വ്യക്തമാണ്. നിലവിലെ കണക്കുകള്‍ നോക്കുമ്പോള്‍ രാഹുല്‍ ഗാന്ധി നരേന്ദ്ര മോദിയെക്കാള്‍ ഒരുപടി മുന്നിലാണ്. പ്രധാനമായും രാഹുല്‍ പ്രചാരണം നടത്തിയ എല്ലാ സംസ്ഥാനങ്ങളിലും അദ്ദേഹത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

പക്ഷേ ഈ സ്വീകാര്യത മാത്രമല്ല നിര്‍ണായക മേഖലകളില്‍ ബിജെപിയുടെ വോട്ട് ബാങ്കിലും കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. ഇതാണ് കോണ്‍ഗ്രസിന്റെ കുതിപ്പിന് കാരണം. മറ്റൊന്ന് മധ്യപ്രദേശ് രാജ്യത്തിന്റെ പൊതുവികാരത്തെ സ്വാധീനിക്കുന്ന സംസ്ഥാനമാണ്. നിരവധി കാര്യങ്ങള്‍ ദേശീയ തലത്തിലേതിന് സമാനമായിട്ടാണ് മധ്യപ്രദേശിലും സംഭവിക്കാറുള്ളത്. മോദിയെയും അമിത് ഷായെയും ആശങ്കപ്പെടുത്തുന്ന കാര്യമാണിത്.

എന്തുകൊണ്ട് മധ്യപ്രദേശ്?

എന്തുകൊണ്ട് മധ്യപ്രദേശ്?

രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് ഈ മൂന്ന് സംസ്ഥാനങ്ങള്‍ വളരെയധികം ദേശീയ ശ്രദ്ധ കിട്ടുന്ന സംസ്ഥാനങ്ങളാണ്. പക്ഷേ മധ്യപ്രദേശ് നിര്‍ണായകമാകുന്നത് ഇങ്ങനെയാണ്. ഛത്തീസ്ഗഡില്‍ വെറും 11 ലോക്‌സഭാ അംഗങ്ങളാണുള്ളത്. രാജസ്ഥാനില്‍ ഇത് 26 ആണ്. എന്നാല്‍ മധ്യപ്രദേശില്‍ 29 ലോക്‌സഭാ സീറ്റാണുള്ളത്. രാജസ്ഥാനില്‍ അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഭരണ മാറ്റം ഉണ്ടാവുന്നത് പോലെ മധ്യപ്രദേശില്‍ ഉണ്ടാവാറില്ല. ഇത് സ്ഥിരമായി ബിജെപി കോട്ടയാണ്. ഇവിടെ വിള്ളര്‍ വീഴുന്നത് കൊണ്ടാണ് 2019ലെ ഫലം മാറാനുള്ള സാധ്യതയുള്ളത്.

കണക്കുകള്‍ ഇങ്ങനെ....

കണക്കുകള്‍ ഇങ്ങനെ....

2003ല്‍ ബിജെപി നേടിയത് 173 നിയമസഭാ സീറ്റുകളാണ്. 2008ല്‍ ഇത് 143 ആയി കുറഞ്ഞു. 2013ല്‍ ഇത് 165 ആയി വര്‍ധിച്ചു. 2013ല്‍ ബിജെപിക്ക് ലഭിച്ച് 44.87 ശതമാനം വോട്ടുകളാണ്. 2008ല്‍ 37.64 ശതമാനവും 2003ല്‍ 42.50 ശതമാനവും ലഭിച്ചു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത് 54.03 ശതമാനമായി ഉയര്‍ന്നു. ഒരിക്കലും കാണാത്ത പ്രതിഭാസമായിരുന്നു ഇത്. ഇവിടെയാണ് ബിജെപിക്ക് തിരിച്ചടിയുണ്ടാകുക. എല്ലാ മണ്ഡലങ്ങളിലും ബിജെപി വിരുദ്ധ വികാരം തിരിച്ച് വരാന്‍ ആരംഭിച്ചിട്ടുണ്ട്.

ബിജെപിയുടെ ശക്തമായ സാന്നിധ്യം

ബിജെപിയുടെ ശക്തമായ സാന്നിധ്യം

മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് വിജയം എന്നതില്‍ ഉപരി വലിയൊരു ഘടകമായി ബിജെപി മാറിയിട്ടുണ്ട്. ഇത് കോണ്‍ഗ്രസിനെ അപേക്ഷിച്ച് എത്രയോ ഉയര്‍ന്ന തലത്തിലായിരുന്നു. അതായത് തിരഞ്ഞെടുപ്പില്‍ തോറ്റാലും ഇവിടെ ബിജെപിയുടെ ശക്തി ക്ഷയിക്കില്ല. സാമൂഹ്യ-സാമ്പത്തിക മേഖലകളില്‍ അവര്‍ക്കുള്ള സ്വാധീനം തുടരും. എന്നാല്‍ ഇവിടെ പ്രശ്‌നങ്ങള്‍ വരുന്നത് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും നരേന്ദ്ര മോദിക്കും നേതാവെന്ന നിലയില്‍ ഏറ്റവും ഉയര്‍ന്ന തലമുണ്ട് എന്നതാണ്. പക്ഷേ ഇത് ഒരു ഘട്ടമെത്തിയാല്‍ അവസാനിക്കും. ഇത്തവണ അതാണ് ശക്തമായി നിലനില്‍ക്കുന്നത്.

രാഹുലിന്റെ സാന്നിധ്യം

രാഹുലിന്റെ സാന്നിധ്യം

2013ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായുള്ള വോട്ട് വ്യത്യാസം 9 ശതമാനത്തിലും അധികമായിരുന്നു കോണ്‍ഗ്രസിന്. ഇവിടെ നിന്നാണ് രാഹുല്‍ ഗാന്ധി പാര്‍ട്ടിയെ മുന്നോട്ട് നയിക്കാന്‍ തുടങ്ങിയത്. സംസ്ഥാനത്തെ സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങളും ഇതില്‍ കോണ്‍ഗ്രസിനെ സഹായിച്ചു. ഇവിടെ പാര്‍ട്ടിയുടെ അടിത്തറയേക്കാള്‍ വിഷയങ്ങളുടെ പ്രാധാന്യം നിര്‍ണായകമാകും. ജനങ്ങള്‍ രാഹുലിനെയാണ് ഇപ്പോള്‍ കൂടുതല്‍ ആശ്രയിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് ബിജെപിക്ക് തുല്യമായി വളര്‍ന്നിരിക്കുകയാണ്.

ഗ്രാമീണ മേഖലയില്‍ മുന്‍തൂക്കം

ഗ്രാമീണ മേഖലയില്‍ മുന്‍തൂക്കം

ഗ്രാമീണ മേഖലയെ ബിജെപി കൈയ്യിലെടുത്തത് മധ്യവര്‍ത്തി കുടുംബങ്ങളെ മുന്‍നിര്‍ത്തി. നഗര വോട്ടര്‍ കേന്ദ്രീകൃതമായ പാര്‍ട്ടിയെന്ന പേര് ഇല്ലാതാക്കിയതും ഇങ്ങനെയാണ്. 2013 ഗ്രാമീണ മേഖലയിലെ 194 മണ്ഡലങ്ങളില്‍ 132 എണ്ണം ബിജെപി സ്വന്തമാക്കിയിരുന്നു. ഇവിടെയെല്ലാം കോണ്‍ഗ്രസിനാണ് ഇപ്പോള്‍ മുന്‍തൂക്കം. പ്രധാനമായും രാഹുല്‍ ഗാന്ധിയാണ് ഇവിടെ പ്രധാനപ്പെട്ട വിഷയം. ശിവരാജ് സിംഗ് ചൗഹാന്റെ ജനപ്രീതിയില്‍ കുറവുണ്ടായതും അദ്ദേഹത്തിന് ഗുണം ചെയ്തു. കര്‍ഷകരെ സര്‍ക്കാര്‍ തഴഞ്ഞുവെന്ന തോന്നലുണ്ടാക്കാനും കോണ്‍ഗ്രസിന് സാധിച്ചു.

കോണ്‍ഗ്രസിന്റെ തന്ത്രം

കോണ്‍ഗ്രസിന്റെ തന്ത്രം

ഗ്രാമീണ മേഖലയില്‍ പിന്നോക്ക വിഭാഗക്കാരെ ആകര്‍ഷിച്ചാണ് കോണ്‍ഗ്രസ് ശക്തിപ്പെട്ടത്. ഒബിസി വിഭാഗക്കാരനായിട്ടും ചൗഹാന്‍ തങ്ങളെ കൈയ്യൊഴിഞ്ഞെന്നാണ് കര്‍ഷകരുടെ വികാരം. കര്‍ഷകര്‍ ഭൂരിഭാഗവും ഒബിസി വിഭാഗത്തില്‍പ്പെടുന്നവരാണ്. സംസ്ഥാന വോട്ട് ബാങ്കിന്റെ 42 ശതമാനം ഈ വിഭാഗമാണ്. 2013ല്‍ 67 ശതമാനം യാദവരും ബിജെപിക്ക് വോട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് 80 ശതമാനത്തിലധികം ഒബിസി വോട്ടുകള്‍ നേടാനാണ് സാധ്യത. കാര്‍ഷിക മേഖല കേന്ദ്രീകരിച്ചുള്ള പ്രകടനപത്രികയും രാഹുലിന്റെ പ്രഖ്യാപനങ്ങളും ഇവരുടെ പിന്തുണയ്ക്ക് കാരണമാകും.

രാഹുലിന്റെ ഹിന്ദുത്വ മുഖം

രാഹുലിന്റെ ഹിന്ദുത്വ മുഖം

ബ്രാഹ്മണര്‍ അടക്കമുള്ളവര്‍ രാഹുലിന്റെ ഹിന്ദുത്വത്തെ ഏറ്റെടുത്തിട്ടുണ്ട്. ഇത് 2019ലെ മറ്റൊരു സൂചനയാണ്. മധ്യപ്രദേശില്‍ ഇങ്ങനെയാണ് ഹിന്ദി ഹൃദയ ഭൂമിയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇത് പ്രതിഫലിക്കും. ഇത് 230 സീറ്റുകളെ സ്വാധീനിക്കുന്ന കാര്യമാണ്. മധ്യപ്രദേശില്‍ 16 ശതമാനം മുന്നോക്ക വിഭാഗക്കാര്‍ ഉണ്ട്. ഇവര്‍ ബിജെപിയെ സ്ഥിരമായി പിന്തുണയ്ക്കുന്നവരായിരുന്നു. എന്നാല്‍ പട്ടികജാതി പട്ടികവര്‍ഗ നിയമം വരെ ബിജെപിക്ക് എതിരായിരിക്കുകയാണ്. ബിജെപിക്ക് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളെയും ഇത് സ്വാധീനിക്കുന്നുണ്ട്.

2019ല്‍ ആര് വരും

2019ല്‍ ആര് വരും

പരമ്പരാഗതമായി ബിജെപിയെ ശക്തിപ്പെടുത്തിയ വോട്ടുബാങ്ക് രാജ്യത്തുടനീളം ചോര്‍ന്ന് കൊണ്ടിരിക്കുകയാണ്. 2014ല്‍ ബിജെപി അധികാരത്തില്‍ വന്നതിന് ശേഷമാണ് ഇത് ഇടിയാന്‍ തുടങ്ങിയത്. മധ്യവര്‍ത്തി-ദരിദ്ര വിഭാഗങ്ങള്‍ ഇത്തവണ കൂട്ടത്തോടെ ബിജെപിയെ കൈയ്യൊഴിയുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ജിഎസ്ടി, നോട്ടുനിരോധനം എന്നിവ മധ്യപ്രദേശില്‍ വലിയ വിഷയമാണ്. ഇതെല്ലാം ശക്തമായി തന്നെ കോണ്‍ഗ്രസ് ഉയര്‍ത്തിയിട്ടുണ്ട്. മധ്യപ്രദേശിലെ കണക്കുകള്‍ നോക്കുമ്പോള്‍ കോണ്‍ഗ്രസിനാണ് അനുകൂലം. അതുകൊണ്ട് 2019ല്‍ കാറ്റ് മാറി വീശുമെന്നാണ് വ്യക്തമാകുന്നത്.

തെലങ്കാനയില്‍ രാഹുല്‍ പുതിയ നീക്കത്തിന്.... റാലിയില്‍ സിനിമാ താരങ്ങളെ ഇറക്കും... കെസിആര്‍ വീഴും!!തെലങ്കാനയില്‍ രാഹുല്‍ പുതിയ നീക്കത്തിന്.... റാലിയില്‍ സിനിമാ താരങ്ങളെ ഇറക്കും... കെസിആര്‍ വീഴും!!

ശബരിമല സ്ത്രീപ്രവേശന വിഷയം: സിപിഎമ്മിന് പഞ്ചായത്ത് ഭരണം നഷ്ടമാവുന്നുശബരിമല സ്ത്രീപ്രവേശന വിഷയം: സിപിഎമ്മിന് പഞ്ചായത്ത് ഭരണം നഷ്ടമാവുന്നു

English summary
madhya pradesh results will tell who win 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X