കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശ് വിദ്യാലയങ്ങളില്‍ ഇനി മോദി തൂങ്ങും, കൂടെ വിവേകാനന്ദനും, വിവാദം കത്തുന്നു!!

ഉന്നത വിദ്യാഭ്യാസ മന്ത്രി ജയ്ഭാന്‍ സിങ് പാവയ്യയാണ് സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. ബന്ധപ്പെട്ട വകുപ്പുകള്‍ ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്.

  • By Ashif
Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശിലെ എല്ലാ വിദ്യാലയങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദേശം. സ്‌കൂള്‍ മുതല്‍ സര്‍വകലാശാലകള്‍ വരെയുള്ള സ്ഥാപനങ്ങള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം ലഭിച്ചു.

മോദിയെ കൂടാതെ സ്വാമി വിവേകാനന്ദന്‍, രാഷ്ട്രപതി പ്രണബ് മുഖര്‍ജി, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി, ഭരണഘടനാ ശില്‍പ്പി ഭീംറാവു അംബേദ്കര്‍ എന്നിവരുടെ ചിത്രങ്ങളും സ്‌കൂളുകളില്‍ തൂക്കിയിടണമെന്ന് ബിജെപി സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. നിര്‍ദേശം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കടുത്ത അച്ചടക്ക നടപടി നേരിടേണ്ടി വരും.

സര്‍ക്കുലര്‍ ഇറങ്ങി

ഉന്നത വിദ്യാഭ്യാസ മന്ത്രി ജയ്ഭാന്‍ സിങ് പാവയ്യയാണ് സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. ബന്ധപ്പെട്ട വകുപ്പുകള്‍ ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്.

ലംഘിച്ചാല്‍ നടപടി

എല്ലാ സര്‍ക്കാര്‍ കോളജുകളിലും സര്‍വകലാശാലകളിലും ഓഫിസുകളിലും മോദിയടക്കം അഞ്ചുപേരുടെയും ചിത്രം വയ്ക്കണം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ നടപടിയുണ്ടാവുമെന്ന് ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി അഷിഷ് ഉപാധ്യായ പറഞ്ഞു.

പിന്നില്‍ ആര്‍എസ്എസ്

സര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിപക്ഷം രംഗത്തെത്തി. ആര്‍എസ്എസിന്റെ സമ്മര്‍ദ്ദ ഫലമായാണ് ഈ നിര്‍ദേശം പുറപ്പെടുവിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് കെകെ മിശ്ര കുറ്റപ്പെടുത്തി. ആര്‍എസ്എസ് സര്‍ക്കാര്‍ കാര്യങ്ങളില്‍ ഇടപെടുകയാണ്. പ്രത്യേകിച്ചും വിദ്യാഭ്യാസത്തിലും നയപരമായ കാര്യങ്ങളിലും ആര്‍എസ്എസ് ഇടപെടല്‍ വ്യക്തമാണ്.

നെഹ്‌റുവും കലാമും എന്തുകൊണ്ടില്ല

സ്വാമി വിവേകാനന്ദന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയാണ് ആര്‍എസ്എസ്. സ്വതന്ത്ര ഇന്ത്യക്ക് പുതുവഴി കാണിച്ചുതന്ന നെഹ്‌റുവിന്റെ ചിത്രം വയ്ക്കാന്‍ അവര്‍ തയ്യാറാവണം. ലോകം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞനായ എപിജെ അബ്ദുല്‍കലാമിന്റെ ചിത്രം എന്തുകൊണ്ടാണ് വയ്ക്കാത്തതെന്നും കോണ്‍ഗ്രസ് ചോദിച്ചു.

സാമൂഹിക പ്രവര്‍ത്തകരും രംഗത്ത്

ഹിന്ദു മത പ്രബോധകനായ സ്വാമി വിവേകാനന്ദന്റെ ചിത്രം നിര്‍ബന്ധപ്പൂര്‍വം പ്രദര്‍ശിപ്പിക്കാന്‍ പറയുന്നതിന്റെ യുക്തി സാമൂഹിക പ്രവര്‍ത്തകരും ചോദ്യം ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് പ്രചോദനം നല്‍കിയവരെ ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ സര്‍വേപള്ളി രാധാകൃഷ്ണന്റെയും സാവിത്രഭായ് ഫുലെയുടെയും പോലുള്ളവരുടെ ചിത്രങ്ങള്‍ക്കാണ് പ്രധാന്യം നല്‍കേണ്ടത്. എന്തുകൊണ്ടാണ് വിവേകാനന്ദന്റെ ചിത്രം തൂക്കുന്നതെന്ന് ബാലാവകാശ പ്രവര്‍ത്തകനായ പ്രശാന്ത് ദുബെ ചോദിച്ചു.

മുമ്പും സമാനമയ നടപടി

2012 ല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുന്ന കാലത്ത് സ്‌കൂളുകളില്‍ സൗജന്യമായി വിതരണം ചെയ്ത നോട്ട് ബുക്കുകളില്‍ സ്വാമി വിവേകാനന്ദന്റെ ഫോട്ടോക്കൊപ്പം മോദിയുടെ ചിത്രവും അച്ചടിച്ചിരുന്നു. അന്ന് അത് വലിയ വിവാദമായി. അടുത്തിടെ ഖാദി കലണ്ടറില്‍ ഗാന്ധിജിക്ക് പകരം മോദി ചര്‍ക്ക തിരിക്കുന്ന ഫോട്ടോ ഉള്‍പ്പെടുത്തിയതും വിവാദമായിരുന്നു.

English summary
From schools to universities, all educational institutions in Madhya Pradesh will have to prominently display pictures of Prime Minister Narendra Modi and Swami Vivekananda. They will face disciplinary action if they defy the latest diktat from the BJP-led government. Higher education minister Jaibhan Singh Pawaiya ordered institutions and offices to put pictures of five personalities on their premises — Prime Minister Modi, President Pranab Mukherjee, Mahatma Gandhi, Swami Vivekananda and Dr Bhimrao Ambedkar, the architect of India’s Constitution. The school and higher education departments accordingly sent circulars.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X