കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി നേതാവും അണികളും കൂട്ടത്തോടെ കോണ്‍ഗ്രസില്‍; ജ്യോതിരാദിത്യ സിന്ധ്യക്ക് അടിതെറ്റിയേക്കും

Google Oneindia Malayalam News

ഭോപ്പാല്‍: 27 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മധ്യപ്രദേശില്‍ ബിജെപിയെ ആശങ്കയിലാക്കി രാഷ്ട്രീയ നീക്കങ്ങള്‍. കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് നടത്തിയ ചില അടിവലികള്‍ ബിജെപിക്ക് നെഞ്ചിടിപ്പ് കൂട്ടുന്നതാണ്. ബിജെപി നേതാക്കളെ ഓരോന്നായി കോണ്‍ഗ്രസിലെത്തിക്കുകയാണ് അദ്ദേഹം.

നേരത്തെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരുന്നതായിരുന്നു മധ്യപ്രദേശില്‍ നിന്നുള്ള വാര്‍ത്ത. ഇപ്പോള്‍ മറിച്ചാണുള്ളത്. കോണ്‍ഗ്രസിനും ബിജെപിക്കും നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. 27 മണ്ഡലങ്ങള്‍ ഒരുമിച്ച് ഉപതിരഞ്ഞെടുപ്പ് നടത്തുക എന്നത് രാജ്യത്ത് അപൂര്‍വമാണ്. ഇതിനിടെയാണ് അടിയൊഴുക്കിന് കോണ്‍ഗ്രസ് കളമൊരുക്കിയത്. വിശദാംശങ്ങള്‍ ഇങ്ങനെ....

അടിയൊഴുക്കുകള്‍

അടിയൊഴുക്കുകള്‍

ജ്യോതിരാദിത്യ സിന്ധ്യയും അനുയായികളായ എംഎല്‍എമാരും കോണ്‍ഗ്രസ് വിട്ടതോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ വീണത്. കോണ്‍ഗ്രസ് വിട്ടവരെല്ലാം ബിജെപിയില്‍ ചേര്‍ന്നു. ഇതോടെയാണ് ഈ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. അതിനിടെയാണ് അടിയൊഴുക്കുകള്‍.

കോണ്‍ഗ്രസ് കോട്ട

കോണ്‍ഗ്രസ് കോട്ട

ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് വലിയ സ്വാധീനമുള്ള മേഖലയാണ് ഗ്വാളിയോര്‍-ചംബാല്‍ പ്രദേശം. ഇവിടെയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കൂടുതല്‍ മണ്ഡലങ്ങള്‍. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്നു ഇവിടെ. ജയിച്ചുകയറിയ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കളം മാറുകയായിരുന്നു.

കമല്‍നാഥിന്റെ നോട്ടം

കമല്‍നാഥിന്റെ നോട്ടം

സിന്ധ്യയ്ക്കും കൂട്ടര്‍ക്കും ബിജെപി നേതൃത്വം അമിതമായ പ്രാധാന്യം നല്‍കുന്നു എന്ന തോന്നല്‍ ബിജെപി നേതാക്കള്‍ക്കുണ്ട്. തങ്ങളെ പഴയ പോലെ നേതൃത്വം ഗൗനിക്കുന്നില്ലെന്നും അവര്‍ അഭിപ്രായപ്പെടുന്നു. ഈ വിമതസ്വരം മുതലെടുക്കുകയാണ് കമല്‍നാഥ് ചെയ്യുന്നത്.

ബിജെപി നേതാവും അണികളും കോണ്‍ഗ്രസില്‍

ബിജെപി നേതാവും അണികളും കോണ്‍ഗ്രസില്‍

ഗ്വാളിയോറിലെ ബിജെപി നേതാവായ സതീഷ് സിങ് സികര്‍വാര്‍ ഇന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നു. നൂറോളം ബിജെപി പ്രവര്‍ത്തകരും അദ്ദേഹത്തോടൊപ്പം കോണ്‍ഗ്രസ് അംഗത്വമെടുത്തു. ഭോപ്പാലിലെ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയാണ് ഇവര്‍ കമല്‍നാഥിനൊപ്പം നില്‍ക്കുമെന്ന് പ്രഖ്യപിച്ചത്.

ബിജെപിക്ക് ആശങ്ക

ബിജെപിക്ക് ആശങ്ക

സതീഷ് സിങിനെയും അനുയായികളെയും സ്വീകരിക്കാന്‍ കമല്‍നാഥും എത്തിയിരുന്നു. തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന പ്രദേശത്ത് നിന്ന് രാജിയുണ്ടാകുന്നത് ബിജെപിക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇത് സിന്ധ്യയ്ക്കും രാജിവച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കുമാണ് തിരിച്ചടിയാകുക.

വലിയ അംഗീകാരമാകും

വലിയ അംഗീകാരമാകും

സിന്ധ്യയുടെ ശക്തിയും സ്വാധീനവും തെളിയിക്കാനുള്ള അവസരമാണ് ഉപതിരഞ്ഞെടുപ്പ്. നേരത്തെ കോണ്‍ഗ്രസ് ജയിച്ചിരുന്ന മണ്ഡലങ്ങള്‍ പിടിക്കാന്‍ സാധിച്ചാല്‍ സിന്ധ്യയ്ക്ക് ബിജെപിയില്‍ വലിയ അംഗീകാരമാകും. മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ സിന്ധ്യയുടെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലായേക്കാം.

ആരാണ് സികര്‍വാര്‍

ആരാണ് സികര്‍വാര്‍

കഴിഞ്ഞ നിമയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ച നേതാവാണ് സതീഷ് സിങ് സികര്‍വാര്‍. ഇദ്ദേഹത്തിന്റെ കളംമാറ്റം ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. കമല്‍നാഥിന് പുറമെ കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള ചന്ദ്ര പ്രഭാഷ് ശേഖര്‍, മുന്‍ മന്ത്രി രാംനിവാസ് റാവത്ത് എന്നിവരും സതീഷ് സിങിനെ സ്വീകരിക്കാനെതത്തിയിരുന്നു.

അന്ന് സംഭവിച്ചത്

അന്ന് സംഭവിച്ചത്

ഗ്വാളിയോര്‍ ഈസ്റ്റില്‍ നിന്നാണ് സതീഷ് സിങ് സികര്‍വാര്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുന്നാലാല്‍ ഗോയലിനോട് പരാജയപ്പെടുകയായിരുന്നു അദ്ദേഹം. സിന്ധ്യയ്‌ക്കൊപ്പം രാജിവച്ചവരില്‍ ഗോയലുമുണ്ടായിരുന്നു.

Recommended Video

cmsvideo
Priyanka Gandhi Making New Waves In Congress | Oneindia Malayalam
കളത്തില്‍ ഇരുവരും തന്നെ

കളത്തില്‍ ഇരുവരും തന്നെ

മുന്നാലാല്‍ ഗോയല്‍ തന്നെയാണ് ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയാകുക. ഇനി സതീഷ് സിങ് സികര്‍വാറിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കുമോ എന്ന കാര്യമാണ് അറിയേണ്ടത്. അങ്ങനെ സംഭവിച്ചാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവര്‍ത്തനമാകും ഗ്വാളിയോര്‍ ഈസ്റ്റില്‍ സംഭവിക്കുക.

English summary
Madhya Pradesh Senior BJP leader Satish Singh Sikarwar joins Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X