Get Updates
Get notified of breaking news, exclusive insights, and must-see stories!

മധ്യപ്രദേശില്‍ 2 ദിവസത്തിനുള്ളില്‍ അത്ഭുതം സംഭവിക്കും; കമല്‍നാഥില്‍ പൂര്‍ണ്ണ വിശ്വാസം ഉണ്ടെന്ന്

ഭോപ്പാല്‍: കോണ്‍ഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തു​ണ പ്രഖ്യാപിച്ച് 22 എംഎല്‍എമാര്‍ രാജിവെച്ചതോടെ വലിയ പ്രതിസന്ധിയിലാണ് മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാര്‍ അകപ്പെട്ടിരിക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യയുടെ ബിജെപി പ്രവേശനത്തെ 22 ല്‍ ചില എംഎല്‍എമാര്‍ എതിര്‍ക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ടെങ്കിലും രാജി പിന്‍വലിക്കുന്ന കാര്യത്തില്‍ ഇവര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

22 അംഗങ്ങള്‍ രാജി പ്രഖ്യാപിച്ചതോടെ 230 അംഗ നിയമസഭയില്‍ സര്‍ക്കാറിന് 92 പേരുടെ പിന്തുണ മാത്രമാണ് ഉള്ളത്. അതേസമയം, മറുവശത്ത് ബിജെപിക്ക് 107 അംഗങ്ങളുടേയും പിന്തുണയുണ്ട്. നിലവിലെ അവസ്ഥയില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നാല്‍ സര്‍ക്കാറിന് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാണ്. എന്നാല്‍ മധ്യപ്രദേശില്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നാണ് ശരദ് പ്രവാര്‍ അടക്കമുള്ള യുപിഎ നേതാക്കള്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

പൂര്‍ണ്ണ വിശ്വാസം

പൂര്‍ണ്ണ വിശ്വാസം

കമല്‍നാഥ് സര്‍ക്കാറിന്‍റെ നിലവിലെ അവസ്ഥക്ക് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തേണ്ട ആവശ്യമില്ലെന്നാണ് ശരദ് പവാര്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടിക്ക് മികച്ചതും കഴിവുള്ളതുമായി നേതൃത്വം ഉണ്ട്. പലര്‍ക്കും മുഖ്യമന്ത്രി കമല്‍നാഥിന്‍റെ കഴിവിലും പ്രവര്‍ത്തിയിലും പൂര്‍ണ്ണ വിശ്വാസമുണ്ട്. ഒരു അത്ഭുതം സംഭവിക്കുമെന്ന് തന്നെയാണ് അവര്‍ കരുതുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംഭാഷണം ഉണ്ടായിരുന്നെങ്കില്‍

സംഭാഷണം ഉണ്ടായിരുന്നെങ്കില്‍

കമല്‍നാഥിന്‍റെ കഴിവുകളില്‍ തനിക്കും പൂര്‍ണ്ണ വിശ്വാസമുണ്ട്. അത്ഭുതം കാണിക്കാന്‍ കമല്‍നാഥിന് കഴിയുമോയെന്ന് ഒന്നോ രണ്ടോ ദിവസത്തിനുളളില്‍ അറിയാന്‍ കഴിയും. മധ്യപ്രദേശ് നിയമസഭയുടെ സ്വഭാവം എന്താണെന്ന് എനിക്ക് അറിയില്ല. പക്ഷെ രാജാ സാഹിബ് (ജ്യോതിരാദിത്യ സിന്ധ്യ) യുമായി ഒരു സംഭാഷണം ഉണ്ടായിരുന്നെങ്കില്‍ നിലവിലെ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നുവെന്ന അഭിപ്രായവും അവിടെ ഉയര്‍ന്ന് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്കാരം അല്ല

സംസ്കാരം അല്ല

ലോകസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ പാര്‍ട്ടിയില്‍ പുതിയ പദവികള്‍ ലഭിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. പക്ഷെ അത് കോണ്‍ഗ്രസിന്‍റെ സംസ്കാരം അല്ല. അത് അത്ര എളുപ്പത്തില്‍ സാധ്യമാവുന്ന കാര്യമല്ലെന്നും പവാര്‍ പറഞ്ഞു. മധ്യപ്രദേശിന് സമാനമായ രാഷ്ട്രീയ സാഹചര്യം മഹാരാഷ്ട്രയില്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഭീഷണിയില്ല

ഭീഷണിയില്ല

ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്നുള്ള വികാസ് അഘാഡി സര്‍ക്കാറിന് യാതൊരു ഭീഷണിയില്ലെന്നും ശരദ് പവാര്‍ അവകാശപ്പെട്ടു. മധ്യപ്രദേശിലെ വൈറസ് മഹാരാഷ്ട്രയില്‍ വരില്ലെന്ന് ശിവസേനയുടെ മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവുത്തും പറഞ്ഞു.

എല്ലാ ശ്രമങ്ങളും

എല്ലാ ശ്രമങ്ങളും

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി എല്ലാ ശ്രമങ്ങളും നടത്തിയതാണ്. എന്നാല്‍, പരാജയപ്പെട്ടു. ഒരു ഓപ്പറേഷനും മഹാരാഷ്ട്രയില്‍ വിജയിക്കില്ല. ഞങ്ങളെപ്പോലുള്ള സര്‍ജന്‍മാര്‍ ഓപ്പറേഷന്‍ തിയറ്ററില്‍ തന്നെ ഇരിപ്പുണ്ട്. ആരെങ്കിലും ഓപ്പറേഷന്‍ ചെയ്യാന്‍ വന്നാല്‍ അവരെ ഓപ്പറേഷനു വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിസന്ധിക്ക് കാരണം

പ്രതിസന്ധിക്ക് കാരണം

പവാറില്‍ നിന്ന് വ്യത്യസ്തമായി കോൺഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിലുണ്ടായ പിഴവാണ് കമല്‍നാഥ് സര്‍ക്കാറിന്‍റെ പ്രതിസന്ധിയിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. മഹാരഷ്ട്രയിലെ സഖ്യകക്ഷികൾക്കിടയിൽ ഫലപ്രദമായ സഹകരണമുണ്ടെന്നും സർക്കാരിന്റെ പ്രവർത്തനം നല്ല രീതിയിലാണെന്നുമാണ് എൻസിപി നേതാവ് നവാബ് മാലിക്കും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

രാഹുലിന്‍റെ പ്രതികരണം

രാഹുലിന്‍റെ പ്രതികരണം

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തോല്‍വിയുടെ ഉത്തരാവാദിത്തം ഏറ്റെടുത്തുകൊണ്ട് രാഹുല്‍ ഗാന്ധി ദേശീയ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞപ്പോള്‍ പകരക്കാരനായി വരെ പരിഗണിച്ചിരുന്ന പേരായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുടേത്. തന്റെ വീട്ടില്‍ ഏതു നേരത്തും വരാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്ന ആളാണ് ജ്യോതിരാദിത്യ സിന്ധ്യ, കോളേജ് കാലം മുതല്‍ തനിക്കൊപ്പമുണ്ടായിരുന്ന ആളായിരുന്നു അദ്ദേഹമമെന്നുമായിരുന്നു സിന്ധ്യ പാര്‍ട്ടി വിട്ടുപോയതില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

ആശയവിനിമയം

ആശയവിനിമയം

അതേസമയം, സിന്ധ്യക്ക് പിന്തുണ പ്രഖ്യാപിച്ച് രാജി പ്രഖ്യാപിച്ച എംഎല്‍എമാരുമായി മുഖ്യമന്ത്രി കമല്‍നാഥും മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ആശയവിനിമയം തുടരുന്നുണ്ട്. ഭരണം നിലനിര്‍ത്തണമെങ്കില്‍ 10 എംഎൽഎമാരെ എങ്കിലും തിരിച്ചു കൊണ്ടുവരേണ്ടതുണ്ട് കോൺഗ്രസിന്. സ്വതന്ത്രരേയും ബിഎസ്പിയുടെ 2 ഉം എസ്പിയുടെ ഒരു അംഗവും സര്‍ക്കാര്‍ പക്ഷത്ത് ഉണ്ട്.

രാജസ്ഥാനിലേക്ക്

രാജസ്ഥാനിലേക്ക്

കൂടുതല്‍ അട്ടിമറി ശ്രമങ്ങള്‍ക്ക് തടയിടാനായി ശേഷിക്കുന്ന മുഴുവന്‍ കോണ്‍ഗ്രസ് എംഎല്‍എമാരേയും ഇന്നലെ രാജസ്ഥാനിലേക്ക് മാറ്റിയിരുന്നു. ഇതിനിടെയാണ് ബംഗളൂരുവിലുള്ള എംഎൽഎമാർ ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പമാണെന്നറിയിച്ച് വീഡിയോ പുറത്തുവിട്ടത്. തങ്ങളുടെ എംഎല്‍എമാരെ ബിജെപി ഗുഡ്ഗാവിലെ റിസോര്‍ട്ടിലേക്കും മാറ്റിയിട്ടുണ്ട്.

ബിജെപിയിലും

ബിജെപിയിലും

മധ്യപ്രദേശില്‍ ഈ മാസം 16 നാണ് നിയമസഭ സമ്മളേനം ആരംഭിക്കാനിരിക്കുന്നത്. അതുവരെ റിസോര്‍ട്ട് നാടകം തുടര്‍ന്നേക്കുമെന്നാണ് കരുതുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്നാണ് ബിജെപിയുടെ ആത്മവിശ്വാസം. 19ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. കമല്‍നാഥ് സര്‍ക്കാര്‍ വീണാല്‍ ലഭിച്ചേക്കാവുന്ന മുഖ്യമന്ത്രി സ്ഥാനത്തിനായി ബിജെപിയിലും തര്‍ക്കങ്ങള്‍ ഉണ്ടെന്നാണ് സൂചന.

സാധ്യത

സാധ്യത

ഗോപാല്‍ ഭാര്‍ഗവയെ മാറ്റി മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ നിയമസഭാ കക്ഷി നേതാവാക്കാനുള്ള ആലോചന പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്ന പേര്‍ ശിവരാജ് സിംഗ് ചൗഹാന്‍റേതാണ്. എന്നാല്‍ ചൗഹാനെതിരെ ഒരുവിഭാഗം നേതാക്കളും രംഗത്തുണ്ട്.

രാജ്യസഭയില്‍

രാജ്യസഭയില്‍

അതേസമയം, രണ്ട് ദിവസത്തിനുള്ളില്‍ തന്നെ സിന്ധ്യയെക്കൂടി ഉള്‍പ്പെടുത്തി ബിജെപി കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്നും സൂചനയുണ്ട്. മധ്യപ്രദേശില്‍ നിന്നും രാജ്യസഭാ സീറ്റും കേന്ദ്ര മന്ത്രി പദവിയും ആണ് സിന്ധ്യക്ക് മുന്നില്‍ ബിജെപി വെച്ച ഓഫര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്നാല്‍ ഇക്കാര്യത്തില്‍ സിന്ധ്യയോടെ ബിജെപിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ മധ്യപ്രദേശില്‍ നിന്ന് സിന്ധ്യയെ രാജ്യസഭയില്‍ എത്തിക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+