കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചമ്പലില്‍ ബിജെപിയുടെ പരീക്ഷണം... എക്‌സ്പ്രസ് വേ ഒരുങ്ങുന്നു, 781 കോടി, സിന്ധ്യക്ക് ചിരി!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് പോര് കടുപ്പിച്ച് ശിവരാജ് സിംഗ് ചൗഹാന്‍. ചമ്പല്‍ മേഖലയിലെ എക്‌സ്പ്രസ് ഹൈവേക്കായി 781 കോടി രൂപയാണ് അദ്ദേഹം അനുവദിച്ചത്. ജ്യോതിരാദിത്യ സിന്ധ്യക്കുള്ള സമ്മാനം കൂടിയാണിത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലാണ്. 24 സീറ്റുകളില്‍ 16 എണ്ണവും ഈ മേഖലയിലാണ്. വലിയ നേട്ടങ്ങള്‍ ഈ പ്രഖ്യാപനം കൊണ്ട് ഉണ്ടാവുമെന്ന് ബിജെപി ഉറപ്പിക്കുന്നു. സിന്ധ്യക്കും ഇത് വലിയ ഗുണകരമാകും. കഴിഞ്ഞ ദിവസം തന്നെ കോണ്‍ഗ്രസിനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയിരുന്നു സിന്ധ്യ. ഉപതിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ തൂത്തുവാരുമെന്നും പറഞ്ഞിരുന്നു.

1

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി വിര്‍ച്വല്‍ മീറ്റിംഗ് നടത്തിയതിന് ശേഷമാണ് ഈ പണം അനുവദിച്ചത്. നരേന്ദ്ര സിംഗ് തോമറും ജ്യോതിരാദിത്യ സിന്ധ്യയും യോഗത്തിലുണഅടായിരുന്നു. 309 കിലോ മീറ്റര്‍ നീളമുള്ള പാതയാണ് ഇത്. രാജസ്ഥാനിലേക്കും ഉത്തര്‍പ്രദേശിലേക്കും റോഡ് മാര്‍ഗം പൊടെന്ന് എത്താന്‍ സാധിക്കും. ഗെയിം ചേഞ്ചറായിട്ടാണ് ഈ പദ്ധതിയെ ബിജെപി കാണുന്നത്. അതേസമയം ഗ്വാളിയോറിനെ ബിജെപി വലിയ രീതിയില്‍ പിന്തുണയ്ക്കുന്നുണ്ടെന്ന പ്രചാരണവും ഗുണം ചെയ്യും. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ വികസനത്തില്‍ 10 മന്ത്രിമാരാണ് ഈ മേഖലയില്‍ നിന്നുള്ളത്. ഇതോടെ 11 മന്ത്രിമാര്‍ മൊത്തത്തില്‍ ഇവിടെ നിന്നത്.

അതേസമയം രണ്ട് വമ്പന്‍ നേതാക്കളെ ഉപയോഗിച്ചാണ് ബിജെപി ഗ്വാളിയോര്‍ മേഖലയില്‍ ഗെയിം കളിക്കുന്നത്. നരോത്തം മിശ്രയും ജ്യോതിരാദിത്യ സിന്ധ്യയും ഈ മേഖലകളിലെ നേതാക്കളാണ്. നാല് ഇടനാഴികള്‍ ചേരുന്നതാണ് എക്‌സ്പ്രസ് വേ. ഈസ്റ്റ്-വെസ്റ്റ് ഇടനാഴി, ദില്ലി, ആഗ്ര, പശ്ചിമ മേഖല ദില്ലി, മുംബൈ മേഖലയും കവര്‍ ചെയ്യും. ഇതിലൂടെ സംസ്ഥാനത്ത് നിന്ന് സമീപ സംസ്ഥാനങ്ങളിലേക്കുള്ള യാത്ര എളുപ്പമാകും. പ്രധാനമായും കോട്ടയില്‍ നിന്ന് ഇറ്റാവയിലേക്കുള്ള യാത്ര വളരെ എളുപ്പമാകും.

നാല് വരി പാതയായിട്ടാണ് പദ്ധതി പ്ലാന്‍ ചെയ്തിരിക്കുന്നത്. എട്ട് വരി പാതയ്ക്കുള്ള സ്ഥലം ഇതിനായി ഒരുക്കിയിട്ടുണ്ട്. ഭാവിയില്‍ കൂടുതല്‍ വികസിപ്പിക്കുന്നതിന് വേണ്ടിയാണിത്. ഇതും ചേര്‍ത്ത് മൊത്തം 358 കിലോ മീറ്ററുണ്ടാവും. ഇതില്‍ 309 കിലോ മീറ്റര്‍ മധ്യപ്രദേശിലും യുപിയില്‍ 17 കിലോ മീറ്റര്‍ രാജസ്ഥാന്‍ 32 കിലോ മീറ്റര്‍ എന്നിങ്ങനെയാണ് ഉള്ളത്. ഇതൊരു സ്വപ്‌ന പദ്ധതിയാണെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. സംസ്ഥാനത്തെ തന്നെ വികസന ഹബ്ബായി ഗ്വാളിയോര്‍-ചമ്പലിനെ മാറ്റുമെന്ന് ചൗഹാന്‍ പറഞ്ഞു. വ്യാവസായിക ഹബ്ബുകള്‍ അടക്കം ഇതിന്റെ ഭാഗമായി സജ്ജമാകും. ഭീണ്ഡ്, മൊറേന, ഷിയോപൂര്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളും ഈ പാതയിലുണ്ട്. ആഗ്ര-കാണ്‍പൂര്‍ എക്‌സ്പ്രസ് വേയുമായി ഇത് ബന്ധിപ്പിക്കും.

English summary
madhya pradesh: shivraj singh chouhan announces 781 crore for chambal expressway
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X