കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവരാജ് സിംഗിന് നാളെ അഗ്നിപരീക്ഷ? ബിജെപി സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയത്തിന് അനുമതി

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാരിന് എതിരെ അവിശ്വാസപ്രമേയത്തിന് അനുമതി നല്‍കി നിയമസഭാ സ്പീക്കര്‍ ഗിരീഷ് ഗൗതം. ബുധനാഴ്ചത്തേക്കായി കോണ്‍ഗ്രസ് സമര്‍പ്പിച്ച അവിശ്വാസ പ്രമേയം സ്പീക്കര്‍ അംഗീകരിച്ചതായി നിയമസഭാ വൃത്തങ്ങള്‍ പറയുന്നു. 2011ന് ശേഷം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെതിരെ ഇത്തരമൊരു പ്രമേയം വരുന്നത് ഇതാദ്യമാണ്.

ചൊവ്വാഴ്ച സ്പീക്കര്‍ ഗിരീഷ് ഗൗതമിന് കോണ്‍ഗ്രസ് 51 പോയിന്റുള്ള അവിശ്വാസ പ്രമേയം സമര്‍പ്പിച്ചിരുന്നു. 300 ല്‍ അധികം പോയന്റുള്ള പ്രമേയമാണ് ആദ്യഘട്ടത്തില്‍ തയ്യാറാക്കിയത് എന്നും സൂക്ഷ്മപരിശോധനയ്ക്ക് ശേഷം 51 പോയിന്റുകള്‍ അന്തിമമാക്കി എന്നും കോണ്‍ഗ്രസ് നേതാവ് ഗോവിന്ദ് സിംഗ് പറഞ്ഞു. പാര്‍പ്പിടം, വിദ്യാഭ്യാസം, നഴ്സിങ് കോളജുകള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികളിലെ അഴിമതി അടക്കമുള്ള കാര്യങ്ങള്‍ കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നുണ്ട്.

1

ഒട്ടേറെ അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണത്തിലെ അഴിമതി, ക്രമസമാധാന നില, സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്റെ പ്രവര്‍ത്തനം എന്നിവ വ്യക്തമാക്കണം എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അനധികൃത മദ്യവില്‍പ്പന, മഹാകാല്‍ ലോക് വികസനത്തിലെ അഴിമതി, പ്രതിപക്ഷ എം എല്‍ എമാരോടുള്ള വിവേചനം, ഗോത്രവര്‍ഗക്കാര്‍ക്കും പട്ടികജാതിക്കാര്‍ക്കുമെതിരായ അതിക്രമങ്ങള്‍ എന്നിവയാണ് കോണ്‍ഗ്രസ് പ്രമേയത്തിന്റെ കരട്.

പുള്ളാവൂര്‍ പുഴ ഇനി 'സുഖമായി' ഒഴുകും; മെസിയും നെയ്മറും റൊണാള്‍ഡോയും കളം വിടുന്നുപുള്ളാവൂര്‍ പുഴ ഇനി 'സുഖമായി' ഒഴുകും; മെസിയും നെയ്മറും റൊണാള്‍ഡോയും കളം വിടുന്നു

2

സംസ്ഥാന സര്‍ക്കാരിന് മേലുള്ള കടം വര്‍ധിപ്പിക്കല്‍, പശുസംരക്ഷണ കേന്ദ്രങ്ങളുടെ മോശം അവസ്ഥ എന്നിവയില്‍ എല്ലാം സര്‍ക്കാര്‍ മറുപടി പറയേണ്ടി വരും എന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. കഴിഞ്ഞ 18 വര്‍ഷമായി ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ് പറഞ്ഞു.

ഫറോക്കില്‍ ലോറിയില്‍ നിന്ന് താഴെ വീണ് മദ്യക്കുപ്പികള്‍, 'വാരിയെടുത്ത്' നാട്ടുകാര്‍, ബാക്കി 'പൊലീസിനും'ഫറോക്കില്‍ ലോറിയില്‍ നിന്ന് താഴെ വീണ് മദ്യക്കുപ്പികള്‍, 'വാരിയെടുത്ത്' നാട്ടുകാര്‍, ബാക്കി 'പൊലീസിനും'

3

അധികാര ദുര്‍വിനിയോഗം നടത്തി കോണ്‍ഗ്രസ് നേതാക്കളുടെ ശബ്ദം അടിച്ചമര്‍ത്താന്‍ അതിക്രമങ്ങളും അഴിമതിയും ഉപയോഗിച്ചു. അതേസമയം ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും എന്നാല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ ക്രോസ് വോട്ട് ചെയ്ത കമല്‍നാഥിനെതിരെ ഗോവിന്ദ് സിംഗ് അവിശ്വാസ പ്രമേയം കൊണ്ടുവരേണ്ടതായിരുന്നു എന്നും ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പ്രതികരിച്ചു.

തൊഴിലുടമ വാഹനം പോലും സമ്മാനമായി തന്നേക്കാം, ശമ്പള വര്‍ധന ഉറപ്പ്; ഈ രാശിക്കാര്‍ക്ക് 2023 ല്‍ ഭാഗ്യവര്‍ഷംതൊഴിലുടമ വാഹനം പോലും സമ്മാനമായി തന്നേക്കാം, ശമ്പള വര്‍ധന ഉറപ്പ്; ഈ രാശിക്കാര്‍ക്ക് 2023 ല്‍ ഭാഗ്യവര്‍ഷം

4

നിയമസഭയില്‍ കോണ്‍ഗ്രസിന് 96 എം എല്‍ എമാര്‍ ആണ് ഉള്ളത്. ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തതിനാല്‍ കോണ്‍ഗ്രസ് എം എല്‍ എ ഉമന്‍ സിംഗ്ഹാര്‍ നിയമസഭയില്‍ പങ്കെടുക്കുന്നില്ല. ആരോഗ്യപരമായ കാരണങ്ങളാല്‍ മറ്റൊരു കോണ്‍ഗ്രസ് എം എല്‍ എ കെ പി സിംഗും സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

English summary
Madhya Pradesh: Speaker approved no-confidence motion against Shivraj Singh Chouhan government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X