'അനക്കോണ്ടയേക്കാള്‍ നീളമുള്ള പെരുമ്പാമ്പ്... അതും ഇന്ത്യയില്‍!!'; ആരാധിച്ച് പ്രദേശവാസികള്‍
ഭോപ്പാല്‍: പാമ്പുകളെ ആരാധിക്കുന്നത് നമ്മുടെ രാജ്യത്ത് അസാധാരണമായ കാര്യമല്ല. പണ്ട് കാലം മുതലെ പല ഗോത്ര വിഭാഗങ്ങളും പാമ്പുകളെ ആരാധിച്ചിരുന്നു. മധ്യപ്രദേശില്‍ സാഗറില്‍ നിന്ന് അത്തരത്തിലൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സാഗറിലെ ബാഗ്രാജ് ക്ഷേത്രത്തില്‍ നാട്ടുകാര്‍ ആരാധിക്കുന്ന പെരുമ്പാമ്പിനെ കാണിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
ലോകത്തിലെ ഏറ്റവും വലിയ പാമ്പായ അനക്കോണ്ടയേക്കാള്‍ വലുതാണ് ഈ പെരുമ്പാമ്പ് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എന്നാല്‍ പെരുമ്പാമ്പിനെ ആരും പൂര്‍ണമായി കണ്ടിട്ടില്ലെന്നാണ് സാഗറിലെ പ്രദേശവാസികളുടെ വാദം. ഈ പെരുമ്പാമ്പ് പതിറ്റാണ്ടുകളായി ക്ഷേത്രത്തിലെ ഗുഹകളില്‍ വസിക്കുന്നുവെന്നും പറയപ്പെടുന്നു.

ക്ഷേത്ര ഗുഹക്കുള്ളില്‍ നിന്ന് ഇടക്കിടെ പാമ്പുകള്‍ പ്രത്യക്ഷപ്പെടാറുണ്ട് എന്നും അപ്പോള്‍ ക്ഷേത്രത്തില്‍ എത്തുന്നവര്‍ ശ്ലോകങ്ങള്‍ ചൊല്ലാന്‍ തുടങ്ങുന്നു എന്നുമാണ് പറയുന്നത്. 'അജ്ഗര്‍ ദാദ' എന്ന് വിളിക്കപ്പെടുന്ന പെരുമ്പാമ്പിനെ രണ്ട് ദിവസം മുമ്പ് ക്ഷേത്ര സമുച്ചയത്തിലെ ഗുഹയില്‍ കണ്ടിരുന്നു. അപ്പോാള് എടുത്ത വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഈ പെരുമ്പാമ്പിന് 40 അടിയിലധികം നീളമുണ്ട് എന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ ഗുഹയിലെ പാമ്പുകളെ ഭയമില്ല അവര്‍ ഉപദ്രവകാരികളല്ല എന്നാണ് നാട്ടുകാര്‍ പറയുന്നു. അവര്‍ ക്ഷേത്രത്തിലെ ദേവതയായ ദേവി ഹര്‍സിദ്ധി മാതാവിനെ പെരുമ്പാമ്പിന്റെ സാന്നിധ്യത്തില്‍ ആരാധിക്കുന്നതായി കാണാം. പെരുമ്പാമ്പിനെ ഇതുവരെ ആരും പൂര്‍ണമായി കണ്ടിട്ടില്ലെന്ന് പ്രദേശത്തെ പ്രായമായവരും ഉറപ്പിച്ച് പറയുന്നു.

ഈ പാമ്പ് ഒരു സന്യാസിയുടെ പുനര്‍ജന്മമാണെന്ന് ആണ് നാട്ടുകാര്‍ വിശ്വസിക്കുന്നത്. 'അജ്ഗര്‍ ദാദ' ആക്രമണകാരിയല്ലെന്ന് ക്ഷേത്രത്തിലെ പൂജാരി പുഷ്പേന്ദ്ര മഹാരാജ് പറയുന്നു. പെരുമ്പാമ്പ് ക്ഷേത്രത്തിന്റെ സംരക്ഷകനാണ് എന്നും വര്‍ഷങ്ങളായി ഞങ്ങള്‍ അതിനെ ആരാധിക്കുന്നു എന്നും അദ്ദേഹം പറയുന്നു. ക്ഷേത്ര സമുച്ചയത്തിന് ചുറ്റും 10 അടി നീളമുള്ള മൂര്‍ഖന്‍ പാമ്പുകളെ കാണാറുണ്ടെന്നും പുരോഹിതന് പറഞ്ഞു.

ഈ പാമ്പുകള്‍ ആരെയും ഉപദ്രവിച്ചിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. തെക്കേ അമേരിക്കയില്‍ കാണപ്പെടുന്ന വലിയ പാമ്പുകളെ ആണ് അനക്കോണ്ടകള്‍ എന്ന് പറയുന്നത്. ഇത്തരത്തിലുള്ള നാല് സ്പീഷീസുകളെ നിലവില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

പച്ച അനക്കോണ്ട, മഞ്ഞ അനക്കോണ്ട, ഇരുണ്ട പുള്ളിയുള്ളത്, ബൊളീവിയന്‍ അനക്കോണ്ട എന്നിവയാണവ. ഇവയില്‍, നാഷണല്‍ ജിയോഗ്രാഫിക് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ പാമ്പാണ് പച്ച അനക്കോണ്ട. ഇതിന് 30 അടി (9 മീറ്റര്‍) നീളവും 550 പൗണ്ട് (227 കിലോഗ്രാം) വരെ ഭാരവും ഉണ്ടാകും.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications