മെഗാ വാക്‌സിനേഷൻ ഡ്രൈവ് നടത്താൻ മധ്യപ്രദേശ്; രാജ്യത്ത് രണ്ട് ഡോസും എടുത്തത് 34 കോടി ആളുകൾ
മെഗാ വാക്‌സിനേഷൻ ഡ്രൈവ് നടത്താൻ മധ്യപ്രദേശ്; രാജ്യത്ത് രണ്ട് ഡോസും എടുത്തത് 34 കോടി ആളുകൾ
ന്യൂഡൽഹി: മധ്യപ്രദേശിൽ കൊവിഡ് വാക്‌സിനേഷൻ രണ്ടാം ഡോസ് എടുക്കുന്നത് വർദ്ധിപ്പിക്കുന്നതിനായി മെഗാ പ്രതിവാര കോവിഡ് വാക്‌സിനേഷൻ പ്രക്രിയ നടത്താൻ ഒരുങ്ങി മധ്യപ്രദേശ് സർക്കാർ. വരുന്ന ഡിസംബർ 31 - നകം സംസ്ഥാനത്ത് 100 % കോവിഡ് വാകിസിൻ കുത്തിവയ്പ്പ് നടപ്പിലാക്കും. യോഗ്യരായ ആളുകൾക്ക് രണ്ടാമത്തെ ഡോസ് നൽകുന്നതിനായി നവംബർ 10 മുതൽ ബുധനാഴ്ചതോറും പ്രത്യേക വാക്സിനേഷൻ പദ്ധതി നടത്തുമെന്ന് ഒരു ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പി ടി ഐയോട് പറഞ്ഞു.

ഉത്സവ കാലം ആരംഭിക്കുകയും വാക്സിനേഷൻ കേന്ദ്രങ്ങളിൽ സന്ദർശിക്കുന്നവരുടെ എണ്ണം കുറയുകയും ചെയ്തതിനാൽ കഴിഞ്ഞ മാസം മുതൽ വാക്സിനേഷൻ വേഗത സംസ്ഥാനത്ത് അൽപ്പം കുറഞ്ഞു. എന്നാൽ, നവംബർ 10 മുതൽ എല്ലാ ബുധനാഴ്ചകളിലും കൊവിഡ് വാക്‌സിനേഷൻ മഹാ അഭിയാൻ സംസ്ഥാന നടത്തിമെന്ന് ഇമ്മ്യൂണൈസേഷൻ ഓഫീസർ ഡോ സന്തോഷ് ശുക്ല പറഞ്ഞു.

ഭോപ്പാൽ, ഇൻഡോർ, അഗർ മാൽവ തുടങ്ങിയ ജില്ലകളിൽ 100 % ആദ്യ ഡോസ് വാക്സിൻ ലക്ഷ്യം പൂർത്തിയാക്കി. സംസ്ഥാനത്തിന്റെ മറ്റ് ഇരുപത്തിയാറ് ജില്ലകളിൽ 90 % ആദ്യ ഡോസ് നൽകി. ആദിവാസി ഗ്രാമമായ ഝബുവ ജില്ലയിൽ പൂർണമായും വാക്സിനേഷൻ എടുത്തിട്ടുണ്ട്," അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഏതാണ്ട് 5 കോടി ആളുകൾക്ക് ആദ്യ ഡോസ് വാക്സിൻ ലഭിച്ചു. 2.13 കോടി പേർക്ക് രണ്ടാമത്തെ ഡോസും ലഭിച്ചു. അതിനാൽ നിലവിൽ 91.8 % പേർക്ക് ആദ്യ ഡോസും 39% പേർക്ക് രണ്ടാം ഡോസും ലഭിച്ചു കഴിഞ്ഞതായി ശുക്ല അറിയിച്ചു.

അതേസമയം, രാജ്യത്ത് ആകെ നല്‍കിയത് 108 കോടി ഡോസ് വാക്സിനാണ്. കഴിഞ്ഞ ആഴ്ച രണ്ട് കോടി നാല്‍പ്പത്തിമൂന്ന് ലക്ഷം ഡോസ് മാത്രമാണ് വിതരണം ചെയതത്. ജനുവരി 16 മുതലാണ് രാജ്യത്ത് കോവിഡ് വാക്സിനേഷൻ കുത്തിവെയ്പ്പ് ആരംഭിച്ച് തുടങ്ങിയത്. ഇതിൽ ഏറ്റവും കൂടുതല്‍ വാക്സീൻ നല്‍കിയത് സെപ്റ്റംബർ 11 മുതല്‍ 17 വരെയുള്ള ഒരാഴ്ചയായിരുന്നു. ആറ് കോടി അറുപത്തിയെട്ട് ലക്ഷം ഡോസ് വാക്സീനാണ് ഈ കാലയളവിൽ നല്‍കിയത്.
Recommended Video

എന്നാല്‍, വാക്സീൻ വിതരണം രാജ്യത്ത് ഇപ്പോള്‍ കുറയുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ആഴ്ച നല്‍കാനായത് രണ്ട് കോടി നാല്‍പ്പത്തിമൂന്ന് ലക്ഷം ഡോസ് മാത്രമാണ്. കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ ഉയര്‍ന്ന വാക്സീൻ വിതരണം ഒക്ടോബര്‍ പതിനെട്ടിനാണ് നടന്നത്. അന്ന് നല്‍കിയത് 91,20,000 ഡോസ് വാക്സിനാണ്. രാജ്യത്ത് 108 കോടി ഡോസ് ഇതുവരെ വിതരണം ചെയതതില്‍ 74 കോടി പേര്‍ക്ക് ആദ്യ ഡോസ് നല്‍കിയിപ്പോള്‍ രണ്ട് ഡോസും നല്‍കാനായത് 34 കോടി പേർക്കാണ്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 16 കോടി ഡോസ് വാക്സീൻ വിതരണം ചെയ്യാതെ ഇരിക്കുന്നുണ്ടെന്നാണ് ശനിയാഴ്ച വരെയുള്ള കണക്കുകള്‍.












Click it and Unblock the Notifications