Get Updates
Get notified of breaking news, exclusive insights, and must-see stories!

ദീപികയെ മധ്യപ്രദേശ് ആദരിക്കുന്നു... ഛപ്പാക്കിന് നികുതിയിളവിന് പിന്നാലെ പിന്തുണയുമായി കോണ്‍ഗ്രസ്!!

ഭോപ്പാല്‍: ജെഎന്‍യു ആക്രമണത്തിനിരയായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി എത്തിയ ദീപിക പദുക്കോണിന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം ദീപികയുടെ പുതിയ ചിത്രം ഛപ്പാക്കിന് നികുതിയിളവ് പ്രഖ്യാപിച്ചതിന് പിന്നാലെ അവരെ ആദരിക്കാന്‍ ഒരുങ്ങുകയാണ് മധ്യപ്രദേശ് സര്‍ക്കാര്‍. അന്താരാഷ്ട്ര ഇന്ത്യന്‍ ചലച്ചിത്ര അക്കാദമി അവാര്‍ഡില്‍ വെച്ചാണ് ദീപികയെ ആദരിക്കുന്നത്. ഇതോടെ ബിജെപി പ്രതിഷേധം ഉയര്‍ത്തുമെന്ന് ഉറപ്പായിരിക്കുകയാണ്.

1

ദീപികയ്‌ക്കെതിരെ ബിജെപി കേന്ദ്രങ്ങള്‍ വിമര്‍ശനം ശക്തമാക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പിന്തുണയുമായി എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഛപ്പാക്കിന് നികുതിയിളവ് നല്‍കിയത് കോണ്‍ഗ്രസ് രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുന്നത് കൊണ്ടാണെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇതിനെതിരെ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. അതേസമയം സംസ്ഥാന രൂപീകരണത്തിന് ശേഷം ആദ്യമായിട്ടാണ് ഈ അവാര്‍ഡ് ചടങ്ങ് മധ്യപ്രദേശില്‍ നടക്കുന്നത്.

ഭോപ്പാലിലും ഇന്‍ഡോറിലുമായിട്ടാണ് ഐഐഎഫ്എ അവാര്‍ഡ് ചടങ്ങുകള്‍ നടക്കുന്നത്. കഴിഞ്ഞ ദിവസമാണ് ദീപികയുടെ ഛപ്പാക്ക് റിലീസായത്. ആസിഡ് ആക്രമണ ഇരയെ കുറിച്ചുള്ള ചിത്രമാണ് ഇത്. വളരെയധികം സാമൂഹിക പ്രസക്തിയുള്ള ചിത്രം കൂടിയാണിത്. നേരത്തെ ബിജെപി ദീപികയുടെ ചിത്രത്തെ വലിയ രീതിയില്‍ പിന്തുണച്ചിരുന്നു. എന്നാല്‍ ജെഎന്‍യു സന്ദര്‍ശനത്തോടെ ദീപികയ്‌ക്കെതിരെ ഇവര്‍ പ്രചാരണം തുടങ്ങിയിരിക്കുകയാണ്. ചിത്രം ബോയ്‌ക്കോട്ട് ചെയ്യാനും ആഹ്വാനമുണ്ട്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ചിത്രത്തെ കുറിച്ച് വലിയ പ്രചാരണങ്ങളൊന്നും നടക്കുന്നില്ല. എന്നാല്‍ ചിത്രത്തെ പ്രോത്സാഹിപ്പിക്കാനാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ തീരുമാനം. ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി ഒരു തിയ്യേറ്റര്‍ തന്നെ സിനിമയ്ക്കായി ബുക്ക് ചെയ്തിട്ടുണ്ട്. അതേസമയം സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടാണ് ദീപിക ജെഎന്‍യുവില്‍ എത്തിയതെന്നാണ് ബിജെപിയുടെ വാദം. വെറും പബ്ലിസിറ്റിയാണെന്നും അവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+