കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മധ്യപ്രദേശ് വൈറസ്' മഹാരാഷ്ട്രയിലേക്ക് കടക്കില്ല: ത്രികക്ഷി സർക്കാരിന്റെ അടിത്തറ ശക്തമെന്ന് ശിവസേന

Google Oneindia Malayalam News

മുംബൈ: മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധി മഹാരാഷ്ട്രയിൽ ആവർത്തിക്കില്ലെന്ന് ശിവസേന. ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ടതിന് പിന്നാലെ 22 കോൺഗ്രസ് എംഎൽഎമാരാണ് മധ്യപ്രദേശിൽ രാജിവെച്ചത്. ഇതോടെ കമൽനാഥ് സർക്കാരിന്റെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതോടെയാണ് 'മധ്യപ്രദേശ് വൈറസ്' മഹാരാഷ്ട്രയിലേക്ക് പ്രവേശിക്കില്ലെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ പ്രതികരിച്ചത്. മഹാരാഷ്ട്രയിൽ അധികാരത്തിലിരിക്കുന്ന മഹാവികാസ് അഘാഡി സർക്കാരിന്റെ നിലനിൽപ്പ് സുരക്ഷിതമാണെന്നും ഉദ്ധവ് താക്കറെ ബുധനാഴ്ച വ്യക്തമാക്കി.

ഇടഞ്ഞ സിന്ധ്യയ്ക്ക് ബിജെപിയുടെ രാജ്യസഭാ ടിക്കറ്റ്: വാക്കുപാലിച്ചത് ബിജെപി, കോൺഗ്രസിൽ പ്രതിസന്ധി...ഇടഞ്ഞ സിന്ധ്യയ്ക്ക് ബിജെപിയുടെ രാജ്യസഭാ ടിക്കറ്റ്: വാക്കുപാലിച്ചത് ബിജെപി, കോൺഗ്രസിൽ പ്രതിസന്ധി...

മധ്യപ്രദേശിൽ കോൺഗ്രസ് നേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിക്ക് പിന്നാലെ കനത്ത ആഘാതമാണ് കോൺഗ്രസിന് നേരിടേണ്ടിവന്നത്. 22 എംഎൽഎമാരാണ് കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. എന്നാൽ രാജിവെച്ച എംഎൽഎമാർ കോൺഗ്രസിലേക്ക് തന്നെ തിരിച്ചെത്തുമെന്ന സൂചനയാണ് കോൺഗ്രസ് നേതാവ് ഡികെ ശിവകമാർ നൽകുന്നത്. എന്നാൽ എംഎൽഎമാരുടെ രാജി കമൽനാഥ് സർക്കാരിന് ആഘാതമേൽപ്പിച്ചിട്ടില്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വാദം.

 മഹാരാഷ്ട്രയെ രക്ഷിച്ചു

മഹാരാഷ്ട്രയെ രക്ഷിച്ചു


"മധ്യപ്രദേശ് വൈറസ് മഹാരാഷ്ട്രയിൽ പ്രവേശിക്കില്ല. മഹാരാഷ്ട്രയുടെ ശക്തി വ്യത്യസ്തമാണ്. ഒരു ഓപ്പറേഷൻ 100 ദിവസം മുമ്പ് തകർന്നടിഞ്ഞതാണ്. മഹാവികാസ് അഘാഡിയാണ് ബൈപാസ് ശസ്ത്രക്രിയ നടത്തി മഹാരാഷ്ട്രയെ രക്ഷിച്ചത്". ശിവസേന നേതാവ് സഞ്ജയ് റൌട്ട് ട്വിറ്ററിൽ കുറിച്ചു.

നാടകത്തിനിടമില്ല

നാടകത്തിനിടമില്ല

മധ്യപ്രദേശിൽ നടന്നതുപോലുള്ള രാഷ്ട്രീയ നാടകം മഹാരാഷ്ട്രയിൽ നടക്കില്ലെന്നാണ് എൻസിപി അധ്യക്ഷൻ ശരദ് പവാറും ചൂണ്ടിക്കാണിച്ചത്. വിദാൻ ഭവനിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുയായിരുന്നു അദ്ദേഹം. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യ ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിൽ നിന്ന് പെട്ടെന്ന് പുനരധിവാസം തേടുകയായിരുന്നുവെന്നാണ് പവാർ പ്രതികരിച്ചത്.

 മഹാപ്രതിസന്ധിക്ക് അന്ത്യം

മഹാപ്രതിസന്ധിക്ക് അന്ത്യം

154 സീറ്റുകളുടെ ഭുരിപക്ഷത്തിനാണ് ശിവസേനക്ക് മുൻതൂക്കമുള്ള ത്രികക്ഷി സർക്കാർ മഹാരാഷ്ട്രയിൽ അധികാരത്തിലേറുന്നത്. ആശയപരപമായി കോൺഗ്രസിനും ശിവസേനയ്ക്കും എൻസിപിക്കും വ്യത്യസ്തതകൾ ഏറെയുണ്ടെങ്കിലും കഴിഞ്ഞ മൂന്ന് മാസമായി വിജയകരമായ രീതിയിൽ തന്നെയാണ് മഹാവികാസ് അഘാഡി സർക്കാരിന്റെ പ്രവർത്തനങ്ങൾ. മഹാവികാസ് അഘാഡി സഖ്യത്തിന്റെ സർക്കാർ അധികാരത്തിലെത്തുന്നതിന് മുമ്പായി എൻസിപി നേതാവ് അജിത് പവാറിന്റെ പിന്തുണയോടെ ബിജെപി നേതാവ് ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിരുന്നു. അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാൽ ഭൂരിപക്ഷം തെളിയിക്കുന്നതിൽ പരാജയപ്പെട്ടതോടെ ഈ സർക്കാരിന് 80 മണിക്കൂർ മാത്രമേ ആയുസ് ഉണ്ടായിരുന്നുള്ളൂ. നവംബർ 23ന് പുലർച്ചെയായിരുന്നു സത്യ പ്രതിജ്ഞാ ചടങ്ങ്.

സഖ്യത്തിൽ സഹകരണം

സഖ്യത്തിൽ സഹകരണം

മഹാരഷ്ട്രയിൽ സഖ്യകക്ഷികൾക്കിടയിൽ ഫലപ്രദമായ സഹകരണമുണ്ടെന്നും സർക്കാരിന്റെ പ്രവർത്തനം നല്ല രീതിയിലാണെന്നുമാണ് എൻസിപി വക്താവ് നവാബ് മാലിക്കിന്റെ പ്രതികരണം. സർക്കാരിന് ഒരു തരത്തിലുള്ള ഭീഷണിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ത്രികക്ഷി സർക്കാരിൽ ന്യൂനപക്ഷ വകുപ്പ് മന്ത്രി കൂടിയാണ് നവാബ് മാലിക്.

താമര വിരിയിക്കില്ലെന്ന്

താമര വിരിയിക്കില്ലെന്ന്

മഹാരാഷ്ട്രയിൽ ഓപ്പറേഷൻ താമര നടപ്പിലാക്കാൻ ബിജെപിയെ അനുവദിക്കില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. "മധ്യപ്രദേശിൽ സംഭവിച്ചത് മഹാരാഷ്ട്രയിൽ സംഭവിക്കില്ല. കോൺഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിലുണ്ടായ പിഴവാണ് പ്രതിസന്ധിയിലേക്ക് എത്തിച്ചത്. മഹാരാഷ്ട്രയിൽ ഓപ്പറേഷൻ ലോട്ടസ് നടപ്പിലാക്കാമെന്ന് ആരെങ്കിലും സ്വപ്നം കാണുന്നുണ്ടെങ്കിൽ ഞങ്ങൾ മറ്റൊരു ഓപ്പറേഷൻ നടപ്പിലാക്കും" റാവത്ത് കൂട്ടിച്ചേർത്തു.

സിന്ധ്യയുടെ രാജി

സിന്ധ്യയുടെ രാജി

നാല് തവണ എംപിയും മുൻ കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യ പെട്ടെന്നാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുന്നത്. കോൺഗ്രസ് നേതൃത്വം തന്നെ പാർശ്വവൽക്കരിക്കുന്നുവെന്ന ആരോപണം നിലനിൽക്കുന്നതിനിടെയാണ് തന്നെ പിന്തുണയ്ക്കുന്ന 22 എംഎൽഎമാർക്കൊപ്പം കരുത്തനായ കോൺഗ്രസ് നേതാവ് രാജി നൽകി പുറത്തുപോകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുൻ ബിജെപി അധ്യക്ഷൻ അമിത് ഷായുമുള്ള നിർണായക കൂടിക്കാഴ്ചയ്ക്ക ശേഷമായിരുന്നു പാർട്ടി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് രാജിക്കത്ത് സമർപ്പിക്കുന്നത്.

English summary
‘Madhya Pradesh virus’ won’t enter Maharashtra, says Shiv Sena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X