കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധ്യയെ പൂട്ടാന്‍ പ്രശാന്ത് കിഷോര്‍; കളം പിടിക്കാന്‍ കോണ്‍ഗ്രസ്, തന്ത്രം കമല്‍നാഥിന്‍റേത്

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശ് നിയസഭയിലെ 24 സീറ്റുകളിലേക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ എന്ത് വിലകൊടുത്തും വിജയം കരസ്ഥമാക്കനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ള നേതാക്കളെ അടര്‍ത്തി മാറ്റിയതിലൂടെ ബിജെപി തട്ടിയുടെത്ത അധികാരം പൊതുതിരഞ്ഞെടുപ്പിലൂടെ തിരികെ പിടിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷീക്കുന്നത്.

പാര്‍ട്ടിയെ വഞ്ചിച്ച സിന്ധ്യക്കും കൂട്ടര്‍ക്കും തക്കതായ മറുപടി കൊടുക്കാനും കോണ്‍ഗ്രസിന് മുന്നിലുള്ള അവസരമാണ് ഉപതിരഞ്ഞെടുപ്പ്. അതിനാല്‍ യാതൊരു വിട്ടു വീഴ്ചയും ഇല്ലാതെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുകയാണ് കോണ്‍ഗ്രസ്.

കോണ്‍ഗ്രസിന്‍റെ നഷ്ടം

കോണ്‍ഗ്രസിന്‍റെ നഷ്ടം

പതിനഞ്ച് വര്‍ഷത്തിന് ശേഷം പിടിച്ചെടുത്ത സംസ്ഥാന ഭരണം 15 മാസം തികയ്ക്കുന്നതിന് മുന്‍പേയാണ് കോണ്‍ഗ്രസിന് നഷ്ടമായത്. പലതവണ കമല്‍നാഥ് സര്‍ക്കാറിനെ വീഴ്ത്താന്‍ ശ്രമിച്ച ബിജെപി സിന്ധ്യയെ മുന്നില്‍ നിര്‍ത്തി നടത്തിയ നീക്കത്തില്‍ വിജയം കാണുകയായിരുന്നു. 22 എംഎല്‍എമാര്‍ രാജി പ്രഖ്യാപിച്ചതോടെ കമല്‍നാഥ് സര്‍ക്കാര്‍ വീഴുകയും ശിവരാജ് സിങ് മുഖ്യമന്ത്രിയായി അധികാരത്തിലെത്തുകയും ചെയ്തു.

24 സീറ്റിലേക്ക്

24 സീറ്റിലേക്ക്

രാജിവെച്ച 22 എംഎല്‍എമാരുടേത് ഉള്‍പ്പടെ 24 സീറ്റിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. ഏറ്റവും കുറഞ്ഞത് 17 സീറ്റില്‍ വിജയിക്കാന്‍ സാധിച്ചാല്‍ കോണ്‍ഗ്രസിന് മുന്നില്‍ അധികാരത്തിലേക്ക് തിരിച്ചെത്താനുള്ള വഴി തെളിയും. ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് ഉപതിരഞ്ഞെടുപ്പിന്‍റെ ചുമതലകള്‍ക്കായി പ്രമുഖ രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ തന്നെ കോണ്‍ഗ്രസ് രംഗത്ത് ഇറക്കുന്നത്.

അണിയറയില്‍

അണിയറയില്‍

പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള
ആരോപണ-പ്രത്യാരോപണങ്ങള്‍ ഇതിനോടകം തന്നെ തുടങ്ങിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പ്രശാന്ത് കിഷോറിനേയും കോണ്‍ഗ്രസ് കൊണ്ടുവരുന്നത്. മുന്‍ നിരയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പട നയിക്കുമ്പോള്‍ അണിയറയില്‍ പ്രശാന്ത് കിഷോറായിരിക്കും പാര്‍ട്ടിക്ക് വേണ്ടി തന്ത്രങ്ങള്‍ മെനയുക.

റിസ്‌ക്ക് എടുക്കില്ല

റിസ്‌ക്ക് എടുക്കില്ല

മുൻ മുഖ്യമന്ത്രിയും സംസ്ഥാന പ്രസിഡന്റുമായ കമൽ നാഥിനാണ് ഉപതിരഞ്ഞെടുപ്പിന്‍റെ മുഴുവൻ ചുമതലയും കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഉപതിരഞ്ഞെടുപ്പിന് നിസ്സാരമായി കാണാനും അദ്ദേഹം തയ്യാറല്ല. ദിഗ്‌വിജയ് സിങ്ങിനെ അപേക്ഷിച്ച് അധികാരം നഷ്ടപ്പെട്ട കമൽ നാഥിന് ഇത്തവണ ഒരു റിസ്‌ക്കും എടുക്കാൻ താൽപ്പര്യമില്ല,

ഉത്തരവാദിത്തം

ഉത്തരവാദിത്തം

അതിനാൽ അദ്ദേഹം രാജ്യത്തെ മൂന്ന് പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്ഞരെ കമല്‍നാഥ് സമീപിക്കുകയും ഒടുവിൽ പ്രശാന്ത് കിഷോറിനെ തിരഞ്ഞെടുക്കുകയും ചെയ്തു. സംസ്ഥാനത്തെ 24 സീറ്റുകളും നേടാനുള്ള ഉത്തരവാദിത്തം കമല്‍നാഥ് പ്രശാന്ത് കിഷോറിനേയും സംഘത്തേയും എല്‍പ്പിച്ചു കഴിഞ്ഞു.

സിന്ധ്യയെ പൂട്ടാന്‍

സിന്ധ്യയെ പൂട്ടാന്‍

പ്രശാന്ത് കിഷോറുമായുള്ള ഈ കരാറിന് കോണ്‍ഗ്രസ് എത്രമാത്രം തുക ചിലവഴിച്ചെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കോടിക്കണക്കിന് രൂപയുടെ ഇടപാടാണ് ഇതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സിന്ധ്യയെ പൂട്ടാന്‍ പ്രശാന്ത് കിഷോറിന്‍റെ തന്ത്രങ്ങള്‍ക്ക് സാധിക്കുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് നേതൃത്വം.

വലിയ വെല്ലുവിളി

വലിയ വെല്ലുവിളി

സിന്ധ്യയുടെ ശക്തികേന്ദ്രമായി ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലെ സീറ്റുകളില്‍ വിജയം പിടിച്ചെടുക്കുക എന്നതാണ് പ്രശാന്ത് കിഷോറിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. 24 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെങ്കിലും ഗ്വാളിയർ-ചമ്പൽ ഡിവിഷനിലെ 16 സീറ്റുകള്‍ക്ക് വലിയ പ്രധാന്യമാണ് ഉള്ലത്.

ആധിപത്യം

ആധിപത്യം

ഗ്വാളിയർ-ചമ്പൽ മേഖലയില്‍ കോൺഗ്രസല്ല സിന്ധ്യയാണ് ആധിപത്യം പുലർത്തുന്നതെന്നത് വ്യക്തമാണ്. മുമ്പത്തെ മിക്കവാറും എല്ലാ തിരഞ്ഞെടുപ്പുകളെക്കുറിച്ചും കോണ്‍ഗ്രസില്‍, ഗ്വാളിയർ ചമ്പൽ മേഖലയിലെ ടിക്കറ്റ് വിതരണം കൈകാര്യം ചെയ്തിരുന്നത് സിന്ധ്യയായിരുന്നു, അതായത്, കോൺഗ്രസ് ഹൈക്കമാൻഡ് സിന്ധ്യക്ക് സീറ്റുകള്‍ കൈമാറുകയും അദ്ദേഹം സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുകയായിരുന്നു.

എന്ത് തന്ത്രം

എന്ത് തന്ത്രം

അതുകൊണ്ടാണ്, സിന്ധ്യയുടെ നിർദേശപ്രകാരം 6 കാബിനറ്റ് മന്ത്രിമാർ ഉൾപ്പെടെ 22 എം‌എൽ‌എമാർ സർക്കാർ വിട്ടുപോയപ്പോള്‍ കോണ്‍ഗ്രസിന് വലിയ പ്രതിരോദം തീര്‍ക്കാന്‍ കഴിയാതെ പോയത്. സിന്ധ്യയോടൊപ്പെ പാര്‍ട്ടി വിട്ടവര്‍ തന്നെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളാവുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. ഇവരെ പ്രതിരോധിക്കാന്‍ പ്രശാന്ത് കിഷോര്‍ എന്ത് തന്ത്രം പയറ്റുമെന്നാണ് കാണേണ്ടത്.

ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങള്‍

ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങള്‍

പ്രധാനമായും സിന്ധ്യയെ ലക്ഷ്യം വെച്ചുള്ള നീക്കമാവും പ്രശാന്ത് കിഷോര്‍ നടത്തുക. പുതുതായി പാര്‍ട്ടിയിലേക്ക് കടന്ന് വന്നവരുമായി ബിജെപിയിലെ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പടേയുള്ളവര്‍ക്കുള്ള എതിര്‍പ്പും തന്ത്രങ്ങള്‍ മെനയുന്നതില്‍ അദ്ദേഹത്തെ സ്വാധീനിച്ചേക്കും. ഭോപ്പാല്‍ ഒഴിവാക്കി ഗ്വാളിയോര്‍ കേന്ദ്രമാക്കിയാണ് കോണ്‍ഗ്രസ് ഇത്തവണ തിരഞ്ഞെടുപ്പ് വാര്‍ റൂം തയ്യാറാക്കിയിരിക്കുന്നതും.

ശ്രദ്ധേയമാവുന്നത്

ശ്രദ്ധേയമാവുന്നത്

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തോടെയാണ് പ്രശാന്ത് കിഷോര്‍ ശ്രദ്ധേയമാവുന്നത്. പിന്നീട് പല തിരഞ്ഞെടുപ്പിലും അദ്ദേഹം അണിയറയില്‍ തന്ത്രങ്ങള്‍ മെനഞ്ഞു. ഏറ്റവും അവസാനമായി ദില്ലി തിരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് വേണ്ടിയായിരുന്നു പ്രശാന്ത് കിഷോറിന്‍റെ സേവനം. മധ്യപ്രദേശ് ഉപതിരഞ്ഞടെപ്പിന്‍റെ ചുമതല അദ്ദേഹം ഏറ്റെടുക്കുമ്പോള്‍ വീണ്ടും അധികാരത്തിലെത്താന്‍ കഴിയുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് ഉറച്ചു വിശ്വസിക്കുന്നത്.

English summary
madhya pradesh: will prashanth kishor formula succeed in stopping scindia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X