Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ മക്കളുമായി കാമുകനൊപ്പം നാടുവിട്ടു?

ഭിന്ദ്: ഭര്‍ത്താവിനെ കൊലപ്പെടുത്തിയശേഷം ഭാര്യ മൂന്നു മക്കളുമായി നാടുവിട്ടുപോയതായി സംശയം. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലാണ് സംഭവം. കഴിഞ്ഞദിവസം രാത്രിയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവരുന്നത്. ചതുര്‍വേദി നഗറിലെ താമസക്കാരന്‍ അശോക് സിങി(34)നെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

അശോകിനെ ഒരാഴ്ചയോളമായി കാണാനില്ലായിരുന്നു. മകനെയും കുടുംബത്തെയും കുറിച്ച് വിവിരമില്ലാത്തതിനാല്‍ അശോകിന്റെ അമ്മ കഴിഞ്ഞദിവസം പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അടച്ചിട്ടിരുന്ന അശോകിന്റെ വീട്ടിനുള്ളിലായിരുന്നു മൃതദേഹം.

murder

കഴുത്തില്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് മുറിവേറ്റതാണ് മരണകാരണമായതെന്ന് പോലീസ് ഉദ്യോഗസ്ഥനായി സുനില്‍ ഖമരിയ പറഞ്ഞു. ജനുവരി 14ന് തന്നെ അശോക് കൊല്ലപ്പെട്ടിരിക്കാനാണ് സാധ്യതയെന്നും പോലീസ് അറിയിച്ചു. അശോകിന്റെ ഭാര്യ അഞ്ജനയെയും മൂന്നു കുട്ടികളെയും സ്ഥലത്തുനിന്നും കാണാതായിട്ടുണ്ട്.

അഞ്ജന മകനെ കൊലപ്പെടുത്തി കാമുകനൊപ്പം ഒളിച്ചോടിയതാണെന്ന് അശോകിന്റെ അമ്മ പോലീസിനോട് പറയുന്നത്. അഞ്ജനയ്ക്ക് ബന്ധമുണ്ടായിരുന്നയാളുടെ വിവരവും അവര്‍ കൈമാറിയിട്ടുണ്ട്. ഇവര്‍ക്കുവേണ്ടിയുള്ള അന്വേഷണത്തിലാണ് ഇപ്പോള്‍ പോലീസ്. അഞ്ജനയെ കണ്ടെത്തുന്നതോടെ കൊലപാതകത്തിന് തുമ്പുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+